മഹേഷിന്‍റെ പ്രതികാരത്തിലെ മോഹൻലാൽ മമ്മൂട്ടി ഫാൻ ഫൈറ്റ് രംഗത്തെ കുറിച്ച് ദിലീഷ് പോത്തൻ!

മലയാള സിനിമയിൽ ശ്രദ്ധിക്കപ്പെട്ട ചിത്രമായിരുന്നു ദിലീഷ് പോത്തൻ- ഫഹദ് ഫാസിൽ കൂട്ട്കെട്ടിൽ പിറന്ന മഹേഷിന്റെ പ്രതികാരം. ദിലീഷ് പോത്തന്റെ ആദ്യം സംവിധാ സംരംഭമായിരുന്നു ഈ ചിത്രം. .മഹേഷ് ഭാവന എന്ന നാട്ടിൻപുറത്തുകാരനായ ഫോട്ടോഗ്രാഫറുടെ ജീവിതത്തിൽ ഉണ്ടാകുന്ന സംഭവവികാസങ്ങളായിരുന്നു സിനിമയുടെ പ്രമേയം. സിനിമയിലെ പല ഡയലോഗും ശ്രദ്ധിക്കപ്പെട്ടിരുന്നു.

mohanlal-mammootty

ചിത്രത്തിൽ ഏറ്റവും ചര്‍ച്ച ചെയ്യപ്പെട്ട സംഭാഷണമാണ് മോഹന്‍ലാല്‍ മമ്മൂട്ടി ഫാന്‍സ്‌ തമ്മിലുള്ള രസകരമായ രംഗം. സൗബിന്‍ ചെയ്ത കഥാപാത്രം ലിജോ മോളോട് സംസാരിക്കുന്ന സംഭാഷണമായിരുന്നു ഇത്. ഇപ്പോഴിത ഡയലോഗിന്റെ ഉറവിടത്തെ കുറിച്ച് വെളിപ്പെടുത്തുകയാണ് ദിലീഷ് പോത്തൻ. ഒരു അഭിമുഖത്തിലാണ് ഇക്കാര്യം അദ്ദേഹ പറഞ്ഞത്. ചിത്രത്തിൽ ഇത്തരത്തിലുള്ള രംഗം ബോധപൂർവ്വം ചെയ്തതാണെന്നാണ് ദിലീഷ് പറയുന്നത്. ഡയലോഗിനെ കുറിച്ച് അദ്ദേഹം പറയുന്നത് ഇങ്ങനെ..

'മഹേഷിന്റെ പ്രതികാരം നടക്കുന്ന സമയത്ത് അതിന്റെ എഴുത്ത് നടന്നു കൊണ്ടിരിക്കുന്ന വേളയില്‍ അതിനകത്ത് സൗബിനും ലിജോ മോളും തമ്മില്‍ രണ്ടു ഫാന്‍സ്‌ സംസാരിക്കുന്ന രംഗം. ഈ രംഗം എന്ന് പറയുന്നത് ശ്യാം പുഷ്കരന്‍ എന്നോട് പറയുന്നതാണ്. ഈ രംഗം നോര്‍ത്ത് ഭാഗത്ത് ബാര്‍ബര്‍ ഷോപ്പില്‍ മുടിവെട്ടാന്‍ കയറി ഇരുന്നപ്പോള്‍ അവിടെ മുടി വെട്ടി കൊണ്ടിരുന്ന ആളും മുടി വെട്ടുന്ന ആളും തമ്മിലുള്ള സംഭാഷണമാണ്. ഒരാള്‍ മോഹന്‍ലാല്‍ ഫാനും മറ്റേയാള്‍ മമ്മൂട്ടി ഫാനും അവര്‍ തമ്മില്‍ സംസാരിച്ച സംഭാഷണങ്ങള്‍ അത് പോലെ മഹേഷിന്റെ രണ്ടു കഥാപാത്രങ്ങളെ ഏല്‍പ്പിക്കുകയാണ്. അങ്ങനെ ഫാന്‍സുകാര്‍ തമ്മില്‍ വഴക്കിടുമ്പോള്‍ അതിനൊക്കെ മുകളില്‍ നില്‍ക്കേണ്ടവര്‍ ആണ് ഇവരെന്ന തോന്നല്‍ ഉള്ളിലുള്ളത് കൊണ്ടാണ് അത്തരം ഒരു രംഗം ബോധപൂര്‍വ്വം ചെയ്തത്'- ദിലീഷ് പോത്തൻ പറയുന്നു.

2016 ഫെബ്രുവരി 5ന് പ്രദർശനത്തിനെത്തിയ മഹേഷിന്റെ പ്രതികാരം മികച്ച പ്രേക്ഷകാഭിപ്രായമായിരുന്നു ലഭിച്ചത്. കേരള സംസ്ഥാന പുരസ്കാരംവും ദേശീയ അവാർഡും ചിത്രത്തിന് ലഭിച്ചിരുന്നു. മഹേഷ് ഭാവന എന്ന ഫോട്ടോഗ്രാറഫറെയാണ് ഫഹദ് ഇഅവതരിപ്പിച്ചത്. അനുശ്രീ നായർ, അപർണ ബാലമുരളി എന്നിവരാണ് നായികമാർ[2]. സൗബിൻ സാഹിർ, കെ.എൽ ആന്റണി, അലൻസിയർ തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തിയിരുന്നു.പ്രണയവും പ്രതികാരവും ഒരു നാടിൻറെ വിശുദ്ധിയും ഭംഗിയും എല്ലാം ചിത്രത്തിലൂടെ വരച്ചു കാണിക്കുന്നു.

Read more about: dileesh pothan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X