മമ്മൂട്ടിക്കും മോഹന്‍ലാലിനുമൊപ്പം സിനിമ ചെയ്യാത്തതിന്‌റെ കാരണം പറഞ്ഞ് ദിലീഷ് പോത്തന്‍
മഹേഷിന്റെ പ്രതികാരം എന്ന ആദ്യ ചിത്രത്തിലൂടെ തന്നെ മലയാളത്തില്‍ മുന്‍നിരയിലേക്ക് ഉയര്‍ന്ന സംവിധായകനാണ് ദിലീഷ് പോത്തന്‍. ഫഹദ് ഫാസിലിനെ നായകനായ ചിത്രത്തിന് മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിച്ചത്. ദിലീഷിന്റെ പോത്തന്റെ കരിയറിലും വലിയ വഴിത്തിരിവായി മാറിയിരുന്നു സിനിമ. മഹേഷിന്റെ പ്രതികാരത്തിന് പിന്നാലെ തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന ചിത്രത്തിലൂടെയും സംവിധായകന്‍ ഞെട്ടിച്ചു.
സംവിധായകന്‍ എന്നതിലുപരി അഭിനേതാവായും ദിലീഷ് പോത്തന്‍ മലയാളത്തില്‍ തിളങ്ങിയിരുന്നു. ഫഹദ് ഫാസില്‍ നായകനായ ട്രാന്‍സ് എന്ന ചിത്രത്തിലാണ് ദിലീഷ് പോത്തന്‍ ഒടുവിലായി അഭിനയിച്ചത്. അടുത്തിടെ നടന്നൊരു അഭിമുഖത്തില്‍ മമ്മൂട്ടി, മോഹന്‍ലാല്‍ എന്നിവരെ വെച്ചു എന്തുക്കൊണ്ട് സിനിമ പ്ലാന്‍ ചെയ്യുന്നില്ല എന്ന ചോദ്യത്തിന് സംവിധായകന്‍ നല്‍കിയ മറുപടി ശ്രദ്ധേയമായി മാറിയിരുന്നു.

താന്‍ നടന്മാര്‍ക്ക് വേണ്ടി കഥയെഴുതാറില്ല എന്നും ഫഹദ് ഫാസിലിന് വേണ്ടി പോലും എഴുതിയിട്ടില്ലെന്നും ദിലീഷ് പോത്തന്‍ പറയുന്നു. ഒരു കഥയും അതിലെ കഥാപാത്രങ്ങളും രൂപപ്പെട്ടു വരാന്‍ ഏറെ സമയമെടുക്കുമെന്നും ആ കഥാപാത്രത്തിന് ചേരുന്ന നടന്‍മാര്‍ ആരാണെന്ന് മാത്രമാണ് ചിന്തിക്കാറുളളൂ എന്നും ദിലീഷ് പോത്തന്‍ പറയുന്നു.

പലപ്പോഴും ലാലേട്ടനും മമ്മൂക്കയ്ക്കും ചെയ്യാന്‍ കഴിയുമെന്ന് തോന്നുന്ന ചില ചിന്തകള്‍ വരാറുണ്ടെങ്കിലും ആ കഥകള്‍ പൂര്‍ണതയിലേക്ക് എത്തിക്കാന്‍ തനിക്ക് സാധിക്കാറില്ല. അതുകൊണ്ടാണ് അവരെ സമീപിക്കാത്തതെന്നും ദിലീഷ് പോത്തന്‍ പറയുന്നു. അവരുടെ അടുത്ത് ചെല്ലുമ്പോള്‍ നല്ല കഥയും കഥാപാത്രവുമായി വേണം ചെല്ലാനെന്നും അവരെ വെച്ച് ചിത്രങ്ങള്‍ ഒരുക്കാന്‍ വലിയ ആഗ്രഹമുണ്ടെന്നും ദിലീഷ് പോത്തന്‍ പറഞ്ഞു.

സിനിമയില്‍ അസിസ്റ്റന്റ് ഡയറക്ടറായി തുടങ്ങിയ ആളാണ് ദിലീഷ് പോത്തന്‍. ആഷിക്ക് അബുവിനൊപ്പമാണ് സഹസംവിധായകനായി കൂടുതലും പ്രവര്‍ത്തിച്ചത്. സംവിധാന മോഹങ്ങള്‍ക്കിടയാണ് 2011ല്‍ സോള്‍ട്ട് ആന്‍ഡ് പെപ്പര്‍ എന്ന ചിത്രത്തിലൂടെ അഭിനേതാവായും അരങ്ങേറ്റം കുറിച്ചത്. തുടര്‍ന്ന് നിരവധി സിനിമകളില്‍ സഹനടനായും വില്ലന്‍ വേഷങ്ങളിലും അഭിനയിച്ചു.

സംവിധാനം ചെയ്ത രണ്ട് സിനിമകള്‍ക്കും ദേശീയ പുരസ്‌കാരവും ദിലീഷ് പോത്തന് ലഭിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം കുമ്പളങ്ങി നൈറ്റ്‌സ് എന്ന ചിത്രത്തിലൂടെ നിര്‍മ്മാതാവായും ദിലീഷ് പോത്തന്‍ തുടക്കം കുറിച്ചു. ഫഹദ് ഫാസിലിന്റെ എറ്റവും പുതിയ ചിത്രം തങ്കത്തിന്റെ നിര്‍മ്മാണ പങ്കാളികളില്‍ ഒരാളും ദിലീഷ് പോത്തന്‍ തന്നെയാണ്.


Click it and Unblock the Notifications











