For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  എനിക്ക് അത്ര നല്ല അഭിപ്രായം ഇല്ല; 'പോത്തേട്ടന്‍ എഫക്ട്' അത്ര പോരെന്ന് ദിലീഷ്

  |

  2010ൽ പുറത്തിറങ്ങിയ '9 KK റോഡ്' എന്ന ചിത്രത്തിന്റെ സഹസംവിധായകനായാണ് ദിലീഷ് പോത്തൻ സിനിമ രംഗത്തേക്ക് കടന്നുവന്നത്. തുടർന്ന് 22 ഫീമെയിൽ കോട്ടയം, ടാ തടിയാ, ഗാംഗ്സ്റ്റർ എന്നീ ചിത്രങ്ങളിൽ ആഷിഖ് അബുവിന്റെ സഹസംവിധായകനായി പ്രവർത്തിച്ചു.

  സോൾട്ട് ആൻഡ് പേപ്പർ എന്ന ചിത്രത്തിലെ ചെറിയ വേഷത്തിലൂടെ ശ്രദ്ധനേടിയ ദിലീഷ് പോത്തൻ 22 ഫീമെയിൽ കോട്ടയം , ഇടുക്കി ഗോൾഡ്, ഗാങ്സ്റ്റർ, ഇയ്യോബിന്റെ പുസ്തകം, റാണി പത്മിനി എന്നീ ചിത്രങ്ങളിലും ചെറിയ വേഷങ്ങൾ ചെയ്തു.

  Also Read: നാണംകെട്ട് ബിഗ് ബോസ് വീട്ടിൽ നിൽക്കാൻ ഇനി വയ്യ; റിയാസിന്റെ 'ഈസി ടാർഗറ്റ്' പ്ലാൻ വർക്ക്ഔട്ട് ആവുമോ

  തുടർന്ന് നിരവധി ചിത്രങ്ങളിൽ താരം ശ്രദ്ധേയമായ വേഷങ്ങൾ ചെയ്യുകയായിരുന്നു. റിയലിസ്റ്റിക് കഥാപാത്രങ്ങളെ അതിമനോഹരമായാണ് ദിലീഷ് പോത്തൻ അവതരിപ്പിക്കുന്നത്. താരത്തിന്റെ ഈ അഭിനയ മികവിനെ 'പോത്തേട്ടന്‍ എഫക്ട്'എന്ന ഓമനപ്പേരിട്ടാണ് ആരാധകർ വിളിക്കുന്നത്.

  മഹേഷിന്റെ പ്രതികാരത്തിലൂടെ സ്വതന്ത്രസംവിധായകനായി മാറിയ ദിലീഷ് പോത്തൻ തന്റെ ആദ്യത്തെ സിനിമയിലൂടെ തന്നെ പ്രേക്ഷകരെ കൈയിലെടുത്തു.

  തുടർന്ന് തൊണ്ടിമുതലും ദൃക്‌സാക്ഷിയും, ജോജി എന്നീ സിനിമകള്‍ സംവിധാനം ചെയ്ത താരം തന്റെ സംവിധാന മികവ് കൊണ്ട് 2016ലെയും 2017ലെയും മികച്ച മലയാളചിത്രത്തിനുള്ള ദേശീയപുരസ്ക്കാരങ്ങൾ തുടർച്ചയായി താരം നേടി. ദിലീഷ് പോത്തന്റെ ഈ സംവിധാന മികവ് 'പോത്തേട്ടന്‍ ബ്രില്ല്യന്‍സ്' എന്ന പേരിലാണ് സിനിമ മേഖലയിൽ അറിയപ്പെടുന്നത്.

  Also Read: രണ്ടവന്മാർ വന്ന് കയറിയ അന്നുമുതൽ തുടങ്ങി; വിനയുമായുള്ള വഴക്ക് ലക്ഷ്മിപ്രിയക്ക് ഗുണം ചെയ്യുമോ

  അടുത്തിടെ താരം കൗമുദി മൂവീസിന് നല്‍കിയ അഭിമുഖത്തില്‍ തന്റെ അഭിനയത്തെക്കുറിച്ചുള്ള അഭിപ്രായം പറയുകയുണ്ടായി. സ്വാന്തമായി തന്റെ അഭിനയത്തെ വിലയിരുത്തുന്ന താരത്തിന്റെ സംഭാഷണം സമൂഹ മാധ്യമങ്ങളിൽ ഇപ്പോൾ ശ്രദ്ധ നേടുകയാണ്.

  ദിലീപുഷ്‌ പോത്തൻ അഭിനയിച്ച ഏറ്റവും പുതിയ ചിത്രമായ പ്രകാശന്‍ പറക്കട്ടെയുടെ പ്രൊമോഷന്റെ ഭാഗമായി മാത്യു തോമസ്, നിഷ സാരംഗ് എന്നിവര്‍ക്കൊപ്പമായിരുന്നു ദിലീഷ് സംസാരിച്ചത്.

  Also Read: റിയാസിന് കുടുംബവും ഉപ്പയും ഉമ്മയുമുണ്ടെന്ന് ആരും ഓർക്കുന്നില്ല, അവനും പുറത്ത് ജീവിതമുണ്ട്: സഹോദരി

  'പോത്തേട്ടന്‍ എഫക്ട്' എന്ന് മലയാളം സിനിമാ ഇന്‍ഡസ്ട്രിയില്‍ പറയുന്നതിനെക്കുറിച്ച് എന്താണ് തോന്നിയിട്ടുള്ളതെന്ന അവതാരകയുടെ ചോദ്യത്തിന് നിഷ സാരംഗ് അടക്കമുള്ള താരങ്ങള്‍ മറുപടി പറയുന്നതിനിടെയായിരുന്നു ദിലീഷ് പോത്തൻ തന്റെ അഭിപ്രായം പറഞ്ഞത്.

  "ദിലീഷിന്റെ ആക്ടിങ്ങിന് വേറെ ഒരു ശൈലിയാണ്. വേറെ രീതിയും പാറ്റേണുമാണ്. ഞങ്ങള്‍ ഒരുമിച്ച് അഭിനയിച്ചപ്പോഴും എനിക്ക് തോന്നിയത് അങ്ങനെയാണ്," നിഷ സാരംഗ് പറഞ്ഞു.

  Recommended Video

  Dr. Robin On His Angry Behavior | ബിഗ് ബോസിലെ വിന്നര്‍ ഞാന്‍ തന്നെ | *Interview | FilmiBeat

  "അവരിപ്പൊ എന്തായാലും എന്നെക്കുറിച്ച് മോശമൊന്നും പറയാന്‍ പോകുന്നില്ലല്ലോ. ഇത് എന്നെ ഇരുത്തി എന്നെത്തന്നെ പുകഴ്ത്താന്‍ പറയുന്നത് പോലെയാണ് തോന്നുന്നത്. ആക്ടര്‍ എന്ന നിലയില്‍ എനിക്ക് എന്നെക്കുറിച്ച് അത്ര നല്ല അഭിപ്രായമേ ഇല്ല. ബാക്കിയുള്ളവര്‍ക്ക് ഉണ്ടെങ്കില്‍ ഓക്കെ," ദിലീഷ് പോത്തന്‍ പറഞ്ഞു.

  ധ്യാന്‍ ശ്രീനിവാസന്റെ തിരക്കഥയില്‍ നവാഗതനായ ഷഹദ് നിലമ്പൂരാണ് പ്രകാശന്‍ പറക്കട്ടെ സംവിധാനം ചെയ്തിരിക്കുന്നത്. അജു വര്‍ഗീസ്, സൈജു കുറുപ്പ് എന്നിവരാണ് ചിത്രത്തില്‍ മറ്റ് പ്രധാന കഥാപാത്രങ്ങളായെത്തുന്നത്. അജു വര്‍ഗീസും വിശാഖ് സുബ്രഹ്മണ്യവും ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. ജൂണ്‍ 17നാണ് ചിത്രം തിയേറ്ററുകളില്‍ റിലീസ് ചെയ്യുന്നത്.

  ചിത്രത്തിൽ ജാസി ഗിഫ്റ്റ് ആലപിച്ച കണ്ണ് കൊണ്ട് നുള്ളി എന്ന ഗാനം നേരത്തെ പുറത്തിറങ്ങിയിരുന്നു. ഇതിന് മികച്ച പ്രതികരണമാണ് ലഭിച്ചത്.
  പുതുമുഖം മാളവിക മനോജാണ് ചിത്രത്തിൽ നായികയാകുന്നത്. ശ്രീജിത്ത് രവി, ഗോവിന്ദ് വി. പെെ, നിഷാ സാരംഗ്, സ്മിനു സിജോ തുടങ്ങിയവർക്കൊപ്പം നടൻ ശ്രീജിത്ത് രവിയുടെ മകൻ മാസ്റ്റർ ഋതുൺ ജയ് ശ്രീജിത്ത് രവിയും ഈ ചിത്രത്തിൽ അഭിനയിക്കുന്നു.

  English summary
  Dileesh Pothan speaks about pothan effect and says he does not like the way he acts
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X