Don't Miss!
- Finance
കൂട്ടുപലിശയുടെ മികവിനൊപ്പം 8.30% പലിശ നേടാം; പണം വളരാന്‍ ഈ സ്ഥിര നിക്ഷേപം നോക്കാം
- News
ധോണിയോട് കാണിച്ചത് ക്രൂരത, മനുഷ്യത്വം വേണം; ചികിത്സാ സഹായം വാഗ്ദാനം ചെയ്ത് ഗണേഷ് കുമാര്‍
- Sports
IPL 2023: ഇവര്‍ കസറിയാല്‍ സിഎസ്കെ കപ്പടിക്കും! വിദേശ താരങ്ങളില്‍ ബെസ്റ്റ്, അറിയാം
- Lifestyle
മുന്നിലെ തടസ്സം നീങ്ങും, ശമ്പള വര്‍ധന, ആഗ്രഹിച്ച കാര്യം സാധിക്കും; ഇന്നത്തെ രാശിഫലം
- Automobiles
നോ പ്ലാന്‍സ് ടു ചേഞ്ച്... ഹാരിയറിനും സഫാരിക്കും പെട്രോള്‍ എഞ്ചിന് നല്‍കില്ലെന്ന് ടാറ്റ
- Technology
ചൈനാഫോൺ കളറടിച്ചാൽ അമേരിക്കനാകുമോ..? പുതിയ പരിപാടിയുമായി കൊക്കോകോള
- Travel
വൈവിധ്യവും സംസ്കാരവും അണിനിരന്ന റിപ്പബ്ലിക് ദിന പരേഡ്
വിവാഹമോചനത്തിന് ശേഷവും സുഹൃത്തുക്കളാണ്! സ്നേഹയ്ക്ക് ആശംസയുമായി മുന്‍ഭര്‍ത്താവ്!
Recommended Video
മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ വിടാതെ കാണുന്ന പരിപാടികളിലൊന്നാണ് മറിമായം. സാമൂഹ്യപ്രസക്തിയുള്ള വിഷയങ്ങളെ ഹാസ്യരീതിയില്‍ അവതരിപ്പിക്കുന്ന പരിപാടിക്ക് മികച്ച സ്വീകരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. പരിപാടിയിലെ താരങ്ങളെല്ലാം പ്രേക്ഷകര്‍ക്ക് സുപരിചിതരായി മാറിയവരുമാണ്. സ്വഭാവികത നിറഞ്ഞ അഭിനയമാണ് താരങ്ങളുടേത്. മണ്ഡോദരിയെ അവതരിപ്പിക്കുന്ന സ്‌നേഹ ശ്രീകുമാറും ലോലിതനായെത്തുന്ന ശ്രീകുമാറും ജീവിതത്തിലും ഒരുമിക്കുകയാണെന്നുള്ള വിവരങ്ങളായിരുന്നു കഴിഞ്ഞ ദിവസം പുറത്തുവന്നത്. സോഷ്യല്‍ മീഡിയയിലൂടെ ഈ വാര്‍ത്ത ക്ഷണനേരം കൊണ്ടായിരുന്നു വൈറലായി മാറിയത്.
നേരത്തെ വിവാഹിതയായതാണ് സ്‌നേഹയെന്നും ഇതേക്കുറിച്ചുള്ള വിമര്‍ശനങ്ങളും സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ചിരുന്നു. വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് ആദ്യ ഭര്‍ത്താവായ ദില്‍ജിത്ത് എം ദാസ്. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം തന്റെ ഇതേക്കുറിച്ച് വ്യക്തമാക്കിയത്. അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ് വൈറലായി മാറിക്കൊണ്ടിരിക്കുകയാണ്. കുറിപ്പിലൂടെ തുടര്‍ന്നുവായിക്കാം.

സ്‌ക്രീനിലെ മികച്ച കെമിസ്ട്രി ജീവിതത്തിലും തുടരാനായി പലരും തീരുമാനിക്കാറുണ്ട്. സൗഹൃദം പ്രണയത്തിലേക്കും പിന്നീട് വിവാഹത്തിലേക്കും വഴിമാറാറുമുണ്ട്. ഉപ്പും മുളകും, സീത, ബിഗ് ബോസ് തുടങ്ങിയ പരിപാടികളില്‍ പങ്കെടുത്തവരില്‍ ചിലര്‍ ഇത്തരത്തില്‍ പ്രണയിച്ച് വിവാഹിതരായിരുന്നു. അതിന് പിന്നാലെയായാണ് തങ്ങള്‍ ഒന്നിക്കുന്നുവെന്ന് അറിയിച്ച് സ്‌നേഹയും ശ്രീകുമാറും എത്തിയത്.

വിവാഹിതരാവുന്നു' എന്ന വാർത്ത എപ്പോഴും സന്തോഷം നൽകുന്ന ഒന്നാണ്.
ഇന്നലെയും അത് തന്നെയാണ് ഉണ്ടായിട്ടുള്ളതും. ഒരിക്കൽ വിവാഹിതരായ രണ്ടുപേർ, വിവാഹ മോചിതരാവുന്നത്, അങ്ങനെ ഒന്നിച്ചു പോയാൽ അത് ആ രണ്ടു വ്യക്തികളുടെയും ഇനിയുള്ള ജീവിതത്തെ ബാധിക്കും എന്നുള്ളത് കൊണ്ടാണ്.
അത് വ്യക്തമായി മനസിലാക്കി, പരസ്പര സമ്മതത്തോടെ വിവാഹ മോചിതരായി ഇപ്പോഴും നല്ല സുഹൃത്തുക്കളായി കഴിയുന്നവരാണ് ഞാനും സ്നേഹയും.
ജഗതി ശ്രീകുമാറിന്‍റെ അസാന്നിധ്യത്തില്‍ വേദന! വലിയ സ്വപ്നമായിരുന്നു മകളുടെ വിവാഹം!

സ്നേഹ വിവാഹിതയാവുന്നു എന്നത് ഒരു നല്ല തീരുമാനം ആയത് കൊണ്ടും. അതെനിക്ക് നേരത്തേ അറിയുന്ന കാര്യമായതിനാലും, ഇന്നലെ അതേക്കുറിച്ച് ഔദ്യോഗികമായി അറിയിച്ചപ്പോഴും എല്ലാ തരത്തിലും സന്തോഷം നൽകുന്ന വാർത്ത തന്നെ ആയിരുന്നു. പക്ഷേ, ഞങ്ങളുടെ വിവാഹ സമയത്തുള്ള ചിത്രങ്ങൾ ചേർത്ത്, ആ വാർത്തകൾക്ക് ചുവട്ടിൽ വന്ന കമന്റുകൾ മാത്രമാണ് വിഷമിപ്പിച്ചിട്ടുള്ളത്.
ആ ലിപ് ലോക്ക് അവരും കണ്ടിരുന്നു! അച്ഛനും അമ്മയും പറഞ്ഞത് ഇങ്ങനെ! അഹാന കൃഷ്ണയുടെ തുറന്നുപറച്ചില്‍!

രണ്ടു വർഷം മുൻപ് ഡിവോഴ്സ് ആയ സമയത്തു തന്നെ ഹാപ്പിലി ഡിവോഴ്സ്ഡ്" എന്നൊരു സ്റ്റാറ്റസ് ഇട്ട്, ഇത്തരം കമന്റസിലൂടെ ആനന്ദം കണ്ടെത്തുന്ന കൂട്ടർക്ക് ആഘോഷിക്കാനുള്ള അവസരം കൊടുത്തില്ല എന്നൊരു തെറ്റേ ഞങ്ങൾ ചെയ്തുള്ളൂ.
അത് ക്ഷമിച്ച് , ഈ വിവാഹിതരാവുന്നവരെ വെറുതേ വിട്ടേക്കുക..വിവാഹിതരാവുന്ന സ്നേഹാ, ശ്രീകുമാറിന് ഹൃദയം നിറഞ്ഞ ആശംസകൾ. ഇതായിരുന്നു അദ്ദേഹത്തിന്‍റെ പോസ്റ്റ്.
-
ഫ്രീഡം ഓഫ് സ്പീച്ച് എന്നു പറഞ്ഞു വീട്ടുകാരേ മോശമാക്കരുത്! യൂട്യൂബറെ തെറിവിളിച്ചതില്‍ ഉണ്ണി മുകുന്ദന്
-
ഹോർമോൺ ഗുളിക വില്ലനായി! എന്ത് ചെയ്യണമെന്ന് അറിയില്ലായിരുന്നു, എനിക്കൊപ്പം അമ്മയും കരഞ്ഞു; ലിയോണ
-
'നിന്റെ പിണക്കം ഇനിയും കഴിഞ്ഞില്ലേ? വേഗം തിരിച്ച് വാ'; വിവാഹമോചന വാർത്തകൾക്കിടെ ഭാമയുടെ ഭർത്താവിന്റെ വാക്കുകൾ!