'തെറ്റുകൾ എന്റെ ഭാ​ഗത്തും ഉണ്ടായിട്ടുണ്ട്, നീ ഈ മൂവിയിലുണ്ടോയെന്ന് തീരുമാനിച്ചിട്ടില്ലെന്ന് പറഞ്ഞു'; ദിൽഷ!

റിയാലിറ്റി ഷോകളിലൂടെയും ബി​ഗ് ബോസിലൂടെയും പ്രേക്ഷകർക്ക് പ്രിയങ്കരിയായ ദിൽഷ പ്രസന്നൻ ഓ സിൻഡ്രല്ലയിലൂടെ സിനിമയിലേക്ക് അരങ്ങേറാൻ ഒരുങ്ങുകയാണ്. ദിൽഷയുടെ തുടക്കം തന്നെ അനൂപ് മേനോന്റെ നായികയായിട്ടാണ്. സംവിധാനം റെനോള്‍സ് റഹ്‍മാനാണ്.

ചിത്രം നവംബര്‍ മൂന്നിന് തിയേറ്ററകളിലേക്ക് എത്തും. ഛായാഗ്രാഹണം നിര്‍വഹിച്ചിരിക്കുന്നത് മഹാദേവൻ തമ്പിയാണ്. അജു വര്‍ഗീസും ശ്രീകാന്ത് മുരളിയുമാണ് മറ്റ് പ്രധാന കഥാപാത്രങ്ങളായി ഓ സിൻഡ്രല്ലയിൽ അഭിനയിക്കുന്നത്.

ചിത്രത്തിലേതായി പുറത്തിറങ്ങിയ സ്നീക്ക് പീക്ക് വീഡിയോകളും പാട്ടുകളുമെല്ലാം ഹിറ്റായിരുന്നു. ​ബി​​ഗ് ബോസ് മലയാളത്തിന്റെ ഭാ​ഗമായശേഷം സിനിമയിലേക്ക് മികച്ച അവസരം കിട്ടിയ മത്സരാർത്ഥികളിൽ ഒരാൾ കൂടിയാണ് ദിൽഷ പ്രസന്നൻ.

Dilsha Prasannan

സിനിമ സ്വപ്നം കണ്ട് തന്നെയാണ് ദിൽഷ ബി​ഗ് ബോസിലേക്ക് എത്തിയത്. ബി​ഗ് ബോസ് വിജയിയായശേഷം സിനിമാ അവസരങ്ങൾ നിരവധി വന്നെങ്കിലും അനൂപ് മേനോൻ സിനിമയ്ക്കാണ് ദിൽഷ ഓക്കെ പറഞ്ഞത്. കൊറിയോ​ഗ്രാഫറുടെ റോളാണ് ചിത്രത്തിൽ ദിൽഷ ചെയ്യുന്നത്.

മഹാദേവൻ തമ്പി വഴിയാണ് ദിൽഷയ്ക്ക് അനൂപ് മേനോന്റെ നായികയാകാനുള്ള അവസരം ലഭിച്ചത്. ആദ്യത്തെ സിനിമ റിലീസിന് തയ്യാറെടുക്കുമ്പോൾ ഷൂട്ടിങ് വിശേഷങ്ങൾ കാൻ ചാനൽ‌ മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിൽ പങ്കുവെച്ചിരിക്കുകയാണ് ദിൽഷ പ്രസന്നൻ. 'ആദ്യത്തെ സിനിമയായതുകൊണ്ട് തന്നെ എനിക്ക് നല്ല ടെൻഷനുണ്ടായിരുന്നു.'

'സിനിമയുമായി മുൻപരിചയമില്ലാത്തതിന്റെ ടെൻഷനായിരുന്നു കൂടുതൽ. അനൂപേട്ടൻ എക്സ്പീരിയൻസ്ഡായ ആർട്ടിസ്റ്റില്ലേ. അങ്ങനൊരാൾക്കൊപ്പം എങ്ങനെ ഞാൻ അഭിനയിക്കും എന്നൊക്കെയുള്ള ചിന്തകൾ വന്നിരുന്നു. ആദ്യം ഫോണിൽ സംസാരിച്ചശേഷം അ​ദ്ദേഹത്തെ നേരിൽ പോയി കണ്ടു.'

'ഞാൻ എന്തൊക്കയോ പൊട്ടത്തരമൊക്കെ അന്ന് കാണിച്ചിട്ടുണ്ടായിരുന്നുവെന്ന് തോന്നുന്നു. സിനിമയിൽ പാട്ടുണ്ടോ ഡാൻസുണ്ടോ എന്നെക്കൊ ചോദിച്ചെന്ന് തോന്നുന്നു. അന്ന് അദ്ദേഹം മറുപടി പറഞ്ഞത്. ഡാൻസും പാട്ടുമെല്ലാമുണ്ട്. ആദ്യം ഞാൻ നീ ഈ സിനിമയിൽ ഉണ്ടോ ഇല്ലയോ എന്നത് തീരുമാനിച്ചിട്ടില്ലെന്നാണ്', ദിൽഷ പറയുന്നു.

Dilsha Prasannan

'ഞാൻ ഒരു ഡാൻസറാണ്. ഈ സിനിമയിൽ ഒരു കൊറിയോ​​ഗ്രാഫറുടെ റോളാണ്. അതുകൊണ്ട് കൂടിയാണ് ഈ സിനിമ കമ്മിറ്റ് ചെയ്തത്. എനിക്ക് അത്യാവശ്യം ചെയ്യാനുള്ളത് ഈ സിനിമയിലുണ്ട്. എനിക്ക് ഏറ്റവും പേടിയുണ്ടായിരുന്നത് ഡയലോ​ഗുകൾ പറയുമ്പോഴാണ്. ഷൂട്ടിങ് സ‌മയത്ത് അപ്പോൾ തന്നെ ഡയലോ​ഗുകൾ അനൂപേട്ടൻ എഴുതി തരികയായിരുന്നു.'

'ആദ്യം സോങ് ഷൂട്ടാണ് നടന്നത്. അഭിനയിക്കുമ്പോൾ‌ ഡാൻസിന്റെ ടച്ച് വരുന്നുവെന്ന് അനൂപേട്ടൻ പറഞ്ഞിരുന്നു. പിന്നെ ഞാൻ അത് മാറ്റി. ഇന്റിമേറ്റ് സീൻ അഭിനയിക്കാൻ കുറച്ച് ടെൻഷനുണ്ടായിരുന്നു. ഇതിന് മുമ്പ് ഞാൻ അത്തരത്തിൽ അഭിനയിച്ചിട്ടില്ല. ചെയ്യാൻ തയ്യാറാണോയെന്ന് എന്നോട് ചോദിച്ചിട്ടാണ് അദ്ദേഹം ആ രം​ഗങ്ങൾ എടുത്തത്.'

'അല്ലാതെ ചെയ്യണമെന്ന് പറഞ്ഞ് നിർബന്ധിക്കാറില്ലെന്നും', ദിൽഷ അനുഭവം വെളിപ്പെടുത്തി പറഞ്ഞു. ഹേറ്റേഴ്സ് ഫാൻസായി മാറിയപ്പോഴുള്ള സന്തോഷത്തെ കുറിച്ചും ദിൽഷ സംസാരിച്ചു. 'ഇപ്പോൾ ആളുകൾ എന്നെ മനസിലാക്കി തുടങ്ങി. പലരും എന്നെ അറിയാതെയാണ് എന്നെ കുറിച്ച് പറഞ്ഞത്. ചില തെറ്റുകൾ എന്റെ ഭാ​ഗത്ത് നിന്നും ഉണ്ടായിട്ടുണ്ടെന്ന് എനിക്കും തോന്നിയിട്ടുണ്ട്. ചില സിറ്റുവേഷൻ അനുസരിച്ചാണ് നമ്മൾ കാര്യങ്ങൾ ചെയ്യുന്നത്. എല്ലാവരും പെർഫെക്ട് അല്ലല്ലോ', എന്നാണ് ദിൽഷ പറഞ്ഞത്.

More from Filmibeat

Read more about: anoop menon
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X