എന്നെ കല്യാണം കഴിക്കുമ്പോൾ ഇതൊക്കെയേ കിട്ടൂ; ആദ്യം വരുന്ന വാക്ക് തെറി; എന്റെ നേട്ടമാണത്; ഡിംപൽ ഭാൽ
ബിഗ് ബോസ് മൂന്നാം സീസണിലൂടെ ജനശ്രദ്ധ നേടാൻ കഴിഞ്ഞ മോഡലും ഇൻഫ്ലുവൻസറുമാണ് ഡിംപൽ ഭാൽ. ഷോയിൽ ഏറ്റവും കൂടുതൽ ചർച്ചയായ മത്സരാർത്ഥികളിലാെരാളുമാണ് ഡിംപൽ ഭാൽ. ഡിംപലിന്റെ ആരോഗ്യ പ്രശ്നവും അതിജീവനവും ഷോയിൽ ചർച്ചയായി. ഷോയ്ക്കിടെയായിരുന്നു ഡിംപലിന്റെ പിതാവ് മരിച്ചത്. ഇതോടെ ബിഗ് ബോസിൽ നിന്നും പുറത്തേക്ക് വന്ന ഡിംപൽ വീണ്ടും തിരിച്ചെത്തി. ഫൈനൽ വരെ എത്തിയ ഡിംപലിന് മൂന്നാം സ്ഥാനമാണ് ലഭിച്ചത്. ബിഗ് ബോസ് ഷോയെക്കുറിച്ചും തന്റെ ജീവിതാനുഭവങ്ങളെക്കുറിച്ചും സംസാരിക്കുകയാണ് ഡിംപൽ ഭാൽ.
ബിഗ് ബോസിൽ ആരോടും മോശമായി സംസാരിക്കാതെ പിടിച്ച് നിൽക്കാൻ സാധിച്ചത് തന്റെ നേട്ടമാണെന്ന് ഡിംപൽ പറയുന്നു. നടി ഫറ ഷിബ്ലയുമായുള്ള അഭിമുഖത്തിലാണ് പ്രതികരണം. ഇന്ന് എന്റെ മുന്നിൽ ആരെങ്കിലും വന്ന് തെറി പറഞ്ഞാൽ ഞാനവന്റെ അച്ഛൻ, അമ്മ, അമ്മാമ്മ തുടങ്ങി എല്ലാവരെയും തെറി വിളിക്കും. പക്ഷെ നൂറ് ദിവസം ഞാനൊരു നാഷണൽ ടെലിവിഷനിലാണ് നിൽക്കുന്നതെന്നും എന്റെ കുടുംബത്തെ കൂടിയാണ് പ്രതിനിധീകരിക്കുന്നത് എന്ന ബോധവും ഉണ്ടായിരുന്നതിനാൽ ഒരു മോശം വാക്കും ഞാൻ ഉപയോഗിച്ചില്ല. എന്റെ ഏറ്റവും വലിയ നേട്ടമാണത്.

അത് എന്നെ വ്യക്തിപരമായി അറിയാവുന്നർക്ക് അറിയാം. മമ്മിയും പപ്പയും പറഞ്ഞു. കാരണം എന്റെ വായിൽ നിന്ന് ആദ്യം വരുന്ന വാക്ക് തെറിയാണ്. എനിക്ക് മോശമായി എന്തെങ്കിലും തോന്നിയാൽ അപ്പോൾ തന്നെ അപ്പൂപ്പനെ വിളിക്കുന്ന ആളായിരുന്നു. ഞാനാരോടും മത്സരിക്കാനല്ല പോയത്. തനിക്ക് താനായിത്തന്നെ നിൽക്കാൻ സാധിച്ചെന്നും ഡിംപിൾ ബാല വ്യക്തമാക്കി. തന്റെ വ്യക്തി ജീവിതത്തെക്കുറിച്ചും ഡിംപൽ സംസാരിച്ചു.
യാത്ര ചെയ്യാനാണ് ഇപ്പോൾ ഇഷ്ടം. വളരെ സോഷ്യലായ ആളാണ്. പക്ഷെ എന്റെ പേഴ്സണൽ ജീവിതത്തെക്കുറിച്ച് ആൾക്കാർക്ക് അറിയില്ല. എന്റെ റൂമിലേക്ക് എല്ലാവരെയും വിളിക്കുന്നത് ഇഷ്ടമല്ല. ജീവിതത്തിൽ തെറ്റും ശരിയും ഞാൻ തന്നെ ചിന്തിച്ചെടുക്കണമെന്ന് ആഗ്രഹമുണ്ട്. ഇനിയും കുറേക്കാര്യങ്ങൾ പഠിക്കാനുണ്ടെന്നാണ് ഞാൻ വിചാരിക്കുന്നത്. എന്റെ ജീവിതത്തിൽ ഇനിയും ഞാൻ കുറേ അനുഭവങ്ങൾ കൊണ്ട് വരണം. വലിയ സ്വപ്നങ്ങൾ തനിക്കില്ലെന്നും ഡിംപിൾ ബാല വ്യക്തമാക്കി. മാനസികാരോഗ്യത്തെക്കുറിച്ചും ഡിംപൽ സംസാരിച്ചു.

അച്ഛൻ മരിച്ച ശേഷം ഞാൻ സന്തോഷത്തോടെ ജീവിക്കാനല്ല ശ്രമിക്കുന്നത്. ആ വിഷമത്തോടൊപ്പം ജീവിക്കാനാണ് നോക്കുന്നത്. എന്നെ സംബന്ധിച്ച് വിവാഹമെന്നത് കാണുന്നതിനപ്പുറമാണ്. ഇന്നിപ്പോൾ ആരെങ്കിലുമായി സോൾ കണക്ട് ആയാൽ ഇങ്ങനെ തന്നെ പോയി രജിസ്റ്ററിൽ ഒപ്പ് വെച്ച് അടുത്ത ടിക്കറ്റെടുത്ത് എവിടെയെങ്കിലും കറങ്ങാൻ പോകും. എന്റെ വിവാഹ സങ്കൽപ്പം അതാണ്. ഇപ്പോൾ ധരിച്ചിരിക്കുന്ന ആക്സറീസ് മാത്രമേ ഉണ്ടാകൂ.
എന്നെ കല്യാണം കഴിക്കുമ്പോൾ ഇതൊക്കെയേ കിട്ടൂ. മെറ്റീരിയലിസ്റ്റിക്കായ വിവാഹത്തിലല്ല തനിക്ക് വിശ്വാസമെന്നും ഡിംപൽ ഭാൽ വ്യക്തമാക്കി. ഡിംപലിന്റെ സഹോദരി തിങ്കൾ ഭാലും നേരത്തെ ബിഗ് ബോസിന് സമാനമായ മലയാളി ഹൗസ് എന്ന ഷോയിലൂടെ ജനശ്രദ്ധ നേടിയിട്ടുണ്ട്. ബിഗ് ബോസ് മലയാളത്തിൽ തുടങ്ങുന്നതിന് വർഷങ്ങൾക്ക് മുമ്പാണ് മലയാളി ഹൗസ് പ്രേക്ഷകർക്ക് മുമ്പിലെത്തിയത്. ഡിംപലിനേക്കാൾ വിവാദങ്ങളും ചർച്ചകളും അന്ന് തിങ്കളിനെക്കുറിച്ച് വന്നിട്ടുണ്ട്.


Click it and Unblock the Notifications