ഭര്‍ത്താവ് അവിടെയും ഇവള്‍ ഇവിടെയുമായിട്ടാണ് ജീവിതം! രണ്ടാളും ഒരുമിച്ച് നില്‍ക്കണം; ഡിംപിളിനെ പറ്റിയുള്ള ആഗ്രഹം

ബാലതാരത്തില്‍ നിന്നും ടെലിവിഷന്‍ സീരിയലുകളിലേക്ക് എത്തിയ നടിയാണ് ഡിംപിള്‍ റോസ്. ഇപ്പോള്‍ അഭിനയത്തില്‍ സജീവമല്ലെങ്കിലും യൂട്യൂബ് ചാനലിലൂടെ വീഡിയോസുമായി പ്രേക്ഷകര്‍ക്ക് മുന്നിലെത്തുന്നത് പതിവാണ്. അത്തരത്തില്‍ ഡിംപിള്‍ പുതിയൊരു വീഡിയോയുമായി എത്തിയിരിക്കുകയാണ്.

ഇത്തവണ മാതാപിതാക്കള്‍ക്കൊപ്പമിരുന്ന് ആരാധകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു. ഡിംപിളിന്റെ ജീവിതത്തെ കുറിച്ചും കുട്ടിക്കാലത്തെ പറ്റിയും തുടങ്ങി നിരവധി ചോദ്യങ്ങള്‍ക്ക് വ്യക്തമായ മറുപടിയാണ് പപ്പയും മമ്മിയും നല്‍കിയത്. ഒപ്പം അതിനുള്ള വിശദീകരണവുമായി നടിയും സംസാരിച്ചിരുന്നു.

dimple-rose

ഡിംപിളിനെ കുറിച്ച് ഇനിയെന്തെങ്കിലും ആഗ്രഹമുണ്ടോ എന്ന ചോദ്യത്തിന് നടിയുടെ മമ്മിയായിരുന്നു സംസാരിച്ചത്. 'എല്ലാ കുട്ടികളും അടിച്ച് പൊളിച്ച് ജീവിക്കുന്നത് പോലൊരു ജീവിതമല്ല ഡിംപിളിന്റേത്. ഞാന്‍ മനസില്‍ കണ്ടത് പോലെയല്ല അവളിപ്പോള്‍ ജീവിക്കുന്നത്. ഡിംപിളിന്റെ ഭാവി എങ്ങനെയായിരിക്കണം എന്നൊരു കണക്ക് കൂടടല്‍ എന്റെ മനസില്‍ ഉണ്ടായിരുന്നു. അവിടേക്ക് എത്തിക്കണമെന്നുണ്ട്. അതെന്താണെന്ന് പറഞ്ഞ് തരാന്‍ അറിയില്ല.

അവളുടെ ചെറുപ്പത്തില്‍ എങ്ങനെ ജീവിച്ചോ അതുപോലെ ഭര്‍ത്താവിനും കൊച്ചിനുമൊപ്പം അടിച്ച് പൊളിച്ച് ജീവിക്കണം. ഇപ്പോഴെങ്ങനെയാണെന്ന് പറഞ്ഞാല്‍ ഒരാള്‍ അവിടെയും ഒരാള്‍ ഇവിടെയുമായി നില്‍ക്കുകയാണ്. കുറച്ച് നാള്‍ അവിടെയും ഇവിടെയുമായി നില്‍ക്കും. അതില്‍ നിന്നും മാറി ഒരുമിച്ചുള്ളൊരു ജീവിതം വേണമെന്നാണ് തന്റെ ആഗ്രഹമെന്ന്' ഡിംപിളിന്റെ മമ്മി പറയുന്നു.

എന്റെ മാതാപിതാക്കള്‍ എന്നെ വളര്‍ത്തിയത് പോലെ എനിക്കെന്റെ മകനെ വളര്‍ത്താന്‍ ഒരിക്കലും സാധിക്കില്ല. പപ്പയും മമ്മിയും എത്ര കഷ്ടപ്പെട്ടാണ് ഞങ്ങളെ വളര്‍ത്തിയതെന്ന് ഇപ്പോള്‍ മനസിലാകുന്നുണ്ട്. കല്യാണം കഴിഞ്ഞതിന് ശേഷമാണ് ഇവര്‍ക്ക് എന്നോട് സ്‌നേഹം കൂടിയതെന്ന് ഞാന്‍ വിശ്വസിക്കുന്നു. അത് നൂറ് ശതമാനം ശരിയാണെന്നായിരുന്നു ഡാഡി പറഞ്ഞത്.

കല്യാണത്തിന് മുന്‍പ് എന്നെ പ്രത്യേകിച്ച് അങ്ങനെ സപ്പോര്‍ട്ട് ചെയ്യേണ്ടൊരു സാഹചര്യം വന്നിട്ടില്ല. കല്യാണം കഴിഞ്ഞപ്പോഴാണ് ഇവരുടെ സപ്പോര്‍ട്ടും കൂടുതല്‍ വേണ്ടി വന്നത്. അതെന്താണെന്ന് വെച്ചാല്‍ വിവാഹത്തിന് മുന്‍പ് അവര്‍ക്ക് മകളായിരിക്കും. അതിന് ശേഷമാണ് ഒരു പെണ്‍കുട്ടിക്ക് അമ്മയുടെ സാന്നിധ്യം ഏറ്റവും ആവശ്യമായി വരുന്നത്.

കല്യാണത്തിന് ശേഷം അമ്മമാര്‍ നഷ്ടപ്പെട്ട കുട്ടികള്‍ക്ക് അത് പെട്ടെന്ന് മനസിലാവും. സന്തോഷവും സങ്കടവും ദേഷ്യവുമെല്ലാം അമ്മയോടാണ് വന്ന് പറയുക. കല്യാണം കഴിഞ്ഞ മക്കളോട് അമ്മമമാര്‍ക്ക് ഒരുപടി സ്‌നേഹം കൂടുതലുണ്ടാവും. അവര്‍ക്ക് വരുന്ന മാറ്റങ്ങള്‍ അനുസരിച്ച് നമ്മള്‍ ഒരു പടി കൂടി അവരെ സ്‌നേഹിക്കാന്‍ തുടങ്ങും. അതെന്റെ അനുഭവത്തില്‍ നിന്നാണെന്നും ഡിംപിളിന്റെ മമ്മി പറയുന്നു.

dimple-rose

മമ്മിയും ഞാനും കൂടുതല്‍ അടുത്തത് വിവാഹ ശേഷമാണെന്നും പ്രത്യേകിച്ച് പ്രസവം കൂടി കഴിഞ്ഞപ്പോഴാണെന്ന് ഡിംപിളും വ്യക്തമാക്കുന്നു.

ഡോണും ഡിംപിളും കുട്ടികളായിരുന്നപ്പോള്‍ ഞങ്ങള്‍ വലിയ സ്വപ്നങ്ങളൊന്നും കണ്ടിട്ടില്ല. ഓരോ ഘട്ടവും കഴിയുമ്പോള്‍ അടുത്തത് എന്ന രീതിയില്‍ പോവുകയായിരുന്നു. സ്വപ്നം കണ്ടിട്ട് അത് നടന്നില്ലെങ്കില്‍ വിഷമം വരും. അത് നന്നായി എന്നിപ്പോള്‍ തോന്നുന്നു. നിങ്ങളായാലും മക്കളെ കുറിച്ച് ചിന്തിക്കരുത്. കാരണം നമ്മള്‍ ചിന്തിക്കുന്നിടത്താവില്ല അവരുടെ ലൈഫ് എത്തുക. അത് നമുക്ക് കൂടുതല്‍ വേദന തരുമെന്നും അവരെ സപ്പോര്‍ട്ട് ചെയ്താല്‍ മതിയെന്നും മമ്മി പറയുന്നു.

ഡിംപിളിന് വിഷമം വന്നാല്‍ എന്താണ് ചെയ്യുന്നതെന്ന ചോദ്യത്തിന് 'എനിക്ക് വിഷമം വന്നാല്‍ ആരോടും ഞാന്‍ സംസാരിക്കാറില്ല. ആരോടും ഒന്നും പറയില്ല. അടുക്കളയില്‍ കയറി ഇഷ്ടം പോലെ പണി എടുക്കും. അന്ന് ഒത്തിരി വിഭവങ്ങള്‍ ഉണ്ടാവുമെന്നായിരുന്നു മമ്മിയുടെ കമന്റ്.

More from Filmibeat

Read more about: dimple rose
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X