അകന്ന് താമസിക്കണമെന്ന യോഗമുണ്ടാവും! ഭര്‍ത്താവുമായി തല്ലുണ്ടാക്കി മാറി താമസിക്കുകയല്ല; വിശ്വാസമുണ്ടെന്ന് ഡിംപിൾ
മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരിയായിരുന്ന നടിയാണ് ഡിംപിള്‍ റോസ്. ചന്ദനമഴ എന്ന സൂപ്പര്‍ഹിറ്റ് സീരിയലിലാണ് നടി അവസാനം അഭിനയിക്കുന്നത്. വിവാഹം കഴിഞ്ഞതോട് കൂടിയാണ് ഡിംപിള്‍ അഭിനയത്തില്‍ നിന്നും മാറി നില്‍ക്കുന്നത്. വീണ്ടും അഭിനയിക്കാന്‍ താല്‍പര്യമില്ലെന്ന തീരുമാനത്തിലാണ് നടിയിപ്പോള്‍.
അതേ സമയം യൂട്യൂബ് ചാനലില്‍ സജീവമായിട്ടുള്ള നടി പുതിയതായി ക്യൂ ആന്‍ഡ് എ സെക്ഷനുമായി എത്തിയിരിക്കുകയാണ്. മാതാപിതാക്കള്‍ക്കൊപ്പമാണ് ഇത്തവണ ഡിംപിളെത്തിയത്. ഭര്‍ത്താവിനെ കുറിച്ചും അദ്ദേഹത്തിനൊപ്പം താമസിക്കാന്‍ പോവാത്തതിനെ പറ്റിയുമൊക്കെ കമന്റുകള്‍ക്ക് മറുപടി നല്‍കിയിരിക്കുകയാണ് നടി.

ഡിംപിള്‍ കുഞ്ഞിനെ ഒറ്റയ്ക്ക് നോക്കി വളര്‍ത്തുന്നതാണ് എല്ലാവരും കണ്ട് പഠിക്കാനുള്ളത്. മോന്റെ എല്ലാ കാര്യങ്ങളും അവള്‍ ഒറ്റയ്ക്കാണ് ചെയ്യുന്നത്. ആന്‍സണ്‍ സ്ഥലത്ത് ഇല്ലാത്തത് കൊണ്ടാണ്. ജോലി സംബന്ധമായി മാറി നില്‍ക്കുന്നു എന്നേയുളളു. അല്ലാതെ അതില്‍ മറ്റൊരു അര്‍ഥം കണ്ടുപിടിക്കരുതെന്ന് ഡിംപിളിന്റെ മമ്മി പറയുന്നു.
ഡിംപിളിന്റെ ടീനേജ് കാലത്തെ പറ്റി മമ്മിയാണ് പറഞ്ഞത്. ആ കാലഘട്ടത്തില്‍ അവള്‍ക്ക് ഫുള്‍ ടൈം ഷൂട്ടായിരുന്നു. ശരിക്കും ആസ്വദിക്കാന്‍ പറ്റിയിട്ടില്ല. ഫുള്‍ ടൈം ഷൂട്ടായിരുന്നു. പിന്നീട് കല്യാണം കഴിഞ്ഞു. ടീനേജേര്‍ എന്ന നിലയക്ക് ആ സമയത്ത് ഏറ്റവും നല്ല മോളായിരുന്നു ഡിംപിള്‍. ഫീല്‍ഡില്‍ ആയാലും ഒരാള്‍ പോലും നെഗറ്റീവ് പറയുന്നത് കേട്ടിട്ടില്ല. അതിനൊരു അവസരം ഉണ്ടാക്കിയിട്ടില്ലെന്നതാണ് സത്യം. ഞാനും ഡാഡിയും മോളും ഒന്നിച്ചായിരുന്നു ഷൂട്ടിന് പോയിരുന്നത്.
എല്ലായിടത്തും ഡിംപിളിനൊപ്പം തന്നെ പോയതിന്റെ കാരണവും മമ്മി പറഞ്ഞിരുന്നു. എന്റെ കല്യാണം 18-ാമത്തെ വയസിലായിരുന്നു. മകനും ഞാനും തമ്മില്‍ പത്തൊന്‍പത് വയസിന്റെ വ്യത്യാസമേയുള്ളു. ചെറിയ പ്രായത്തില്‍ വന്നത് മുതല്‍ എന്റെ കാര്യങ്ങളെല്ലാം നോക്കുന്നത് ഡാഡിയാണ്. ഡാഡി എന്നെ നോക്കും, ഞാന്‍ ഡിംപിളിനെയും നോക്കി. ഡിംപിളിന് ഫ്രീഡം കൊടുക്കാത്തതല്ല. എനിക്ക് ധൈര്യം വേണമെങ്കില്‍ ഡാഡി കൂടെ വേണം. ഡിംപിളിന് ധൈര്യം വേണമെങ്കില്‍ മമ്മി വേണം. അതാണ് മൂവരും ഒരുമിച്ച് തന്നെ പോവാന്‍ കാരണം.

ബാംഗ്ലൂരില്‍ താമസിക്കാന്‍ എല്ലാവര്‍ക്കും താല്‍പര്യമുണ്ട്. ആന്‍സണ്‍ ചേട്ടന്‍ മാത്രം അവിടെ സ്ഥിരമായി നില്‍ക്കുന്നില്ല. സാഹചര്യങ്ങള്‍ കൊണ്ട് പനയ്ക്കലിലെ ബിസിനസും ജോലിയും സ്വിച്ച് ചെയ്ത് ചെയ്യുകയാണ് ആന്‍സണ്‍ ചേട്ടന്‍. കുറച്ച് ദിവസം അവിടെയാണെങ്കില്‍ ബാക്കിയുള്ള ദിവസം ഇവിടെയാണ്. ഞങ്ങള്‍ ബാംഗ്ലൂരില്‍ പോയി പാച്ചുവിനെ അവിടെ സ്‌കൂളില്‍ ചേര്‍ത്താലും ആന്‍സണ്‍ ചേട്ടന്‍ ഇങ്ങോട്ട് വരുമ്പോള്‍ ഞങ്ങള്‍ അവിടെ തനിച്ച് നില്‍ക്കേണ്ടി വരും. അത് ബുദ്ധിമുട്ടാണ്. പല സാഹചര്യങ്ങളും നോക്കിയാണ് ഞാന്‍ ഇവിടെ നില്‍ക്കാന്‍ തീരുമാനിച്ചത്.
ഏതൊരു ഭാര്യ ഭര്‍ത്താക്കന്‍മാരെ പോലെയും ഒന്നിച്ച് നില്‍ക്കാന്‍ തന്നെയാണ് ഞങ്ങള്‍ രണ്ടാളുടെയും ആഗ്രഹം. പക്ഷേ, ചില സാഹചര്യങ്ങള്‍ കൊണ്ട് അതൊന്നും നടക്കുന്നില്ല. ചിലര്‍ക്ക് കാനനവാസം ഒക്കെ ഉണ്ടാവുമെന്ന് പറയുന്നത് പോലെ കുറേ നാള്‍ അകന്ന് മാറി നില്‍ക്കാനുള്ള യോഗമുണ്ടാവും ഞങ്ങള്‍ക്ക്. എന്തായാലും തല്ല് കൂടിയിട്ടല്ലല്ലോ മാറി നില്‍ക്കുന്നത്.
ആന്‍സന് അവിടെ സെറ്റപ്പ് ഉണ്ടാവും എന്നൊക്കെ ചില കമന്റുകള്‍ കാണാറുണ്ട്. അങ്ങനെയുള്ള കമന്റുകള്‍ കാണുമ്പോള്‍ ഞങ്ങള്‍ക്ക് തമാശയാണ് തോന്നാറുള്ളത്. ആന്‍സണിനോടും ഇത് പറഞ്ഞ് ഞങ്ങള്‍ ചിരിക്കും. അന്‍സണ്‍ ചേട്ടനെ എനിക്ക് വിശ്വാസമാണ്. ഈയൊരു കാര്യത്തില്‍ എനിക്കിത്തിരി കൂടുതലുമാണെന്ന് ഡിംപിള്‍ പറയുന്നു.


Click it and Unblock the Notifications











