അന്നാണ് ഗർഭിണിയാണെന്ന് നിങ്ങളോട് പറഞ്ഞത്; കഴിഞ്ഞ വര്‍ഷം ജീവിതത്തിലുണ്ടായ കാര്യങ്ങളെ കുറിച്ച് ഡിംപിള്‍ റോസ്

പ്രിയപ്പെട്ടവര്‍ക്ക് ന്യൂയര്‍ ആശംസകള്‍ അറിയിച്ച് എത്തിയിരിക്കുകയാണ് നടി ഡിംപിള്‍ റോസ്. ക്രിസ്തുമസിന് മകന്‍ പാച്ചുവിന്റെ മുഖം പുറംലോകത്തിന് കാണിക്കുകയും അവന്റെ പേര് പറഞ്ഞും നടി വന്നിരുന്നു. കഴിഞ്ഞൊരു വര്‍ഷം സന്തോഷവും ദുഃഖങ്ങളും സമ്മിശ്രമായിരുന്നു എന്നാണ് യൂട്യൂബിലൂടെ പങ്കുവെച്ച വീഡിയോയില്‍ പറയുന്നത്. വിശദമായി വായിക്കാം...

2021 സന്തോഷമാണോ ദുഃഖമാണോ എന്ന് ചോദിച്ചാല്‍ എനിക്ക് പറയാന്‍ അറിയില്ല. എങ്കിലും കഴിഞ്ഞൊരു വര്‍ഷം എങ്ങനെയാണെന്ന് പറയാം. 2021 ല്‍ ആദ്യമേ പറയുകയാണെങ്കില്‍ യൂട്യൂബിലൂടെ കിട്ടിയ സന്തോഷത്തെ കുറിച്ചാണ്. ഞാന്‍ ചാനലില്‍ സജീവമായത് കഴിഞ്ഞ വര്‍ഷമാണ്. തുടക്കത്തില്‍ വളരെ സ്ലോ ആയിരുന്നു. സീരിയസായി അതിനെ എടുത്തിരുന്നില്ല. 2021 ലാണ് ഒരു മില്യണ്‍ വ്യൂസ് കിട്ടിയ ഫസ്റ്റ് വീഡിയോ വന്നത്. അത് നാത്തൂനായ ഡിവൈന്റെ ബേബി ഷവര്‍ ആഘോഷമായിരുന്നു. ഇപ്പോള്‍ പതിനഞ്ച് ലക്ഷം വ്യൂസ് എന്തോ ആയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷത്തെ ആദ്യ സന്തോഷം അതാണെന്നാണ് ഡിംപിള്‍ പറയുന്നത്.

കുടുംബത്തിൽ ജനിച്ച ആദ്യ കൺമണിയെ കുറിച്ച്

കഴിഞ്ഞ വര്‍ഷം ജനുവരിയിലാണ് ഞാന്‍ ഗര്‍ഭിണിയാണെന്നുള്ള വിവരം അറിയുന്നത്. ഏറ്റവുമധികം സന്തോഷം തോന്നിയ നിമിഷം അതാണ്. ഞാനും ആന്‍സന്‍ ചേട്ടനും ഞങ്ങളുടെ ഫാമിലിയുമൊക്കെ ഒത്തിരി ആഗ്രഹിച്ചും പ്രാര്‍ഥിച്ചും ഇരുന്ന സമയത്താണ് പോസിറ്റീവാണെന്ന റിസള്‍ട്ട് വരുന്നത്. അന്ന് ഭയങ്കര സന്തോഷവും പ്രതീക്ഷകളും ആയിരുന്നു. വിവാഹം കഴിഞ്ഞിട്ട് മൂന്നര വര്‍ഷത്തിന് ശേഷമുള്ള ന്യൂസാണ്. അതുകൊണ്ട് ഭയങ്കര ആകാംഷയിലും ആയിരുന്നു. പിന്നെ മദര്‍ഹുഡിലേക്ക് കടന്നു. മാതാപിതാക്കള്‍ ആവാന്‍ ആന്‍സന്‍ ചേട്ടനും ആവേശത്തിലാണ്. അങ്ങനെ ഇരിക്കുമ്പോഴാണ് തോമുവിന്റെ ജനനം.

ഗർഭിണിയാണെന്ന് അറിഞ്ഞ നിമിഷത്തെ കുറിച്ച് ഡിംപിൾ

എനിക്കൊരു കുട്ടി ഉണ്ടായത് പോലെയാണ് സഹോദരന്‍ ഡോണിന് മകന്‍ ജനിച്ചപ്പോള്‍. അവനെ കൈയ്യില്‍ ഏറ്റുവാങ്ങണമെന്ന് ഒത്തിരി ആഗ്രഹിച്ചതാണ്. പക്ഷേ ഞാന്‍ ഗര്‍ഭിണിയായത് കൊണ്ട് ഒട്ടും യാത്ര ചെയ്യരുത് എന്നാണ് ഡോക്ടര്‍ നിര്‍ദ്ദേശിച്ചത്. തോമുവിന്റെ ആദ്യ ഫോട്ടോ കണ്ടപ്പോള്‍ സന്തോഷം കൊണ്ട് കരഞ്ഞ് പോയി. പിന്നെ ഓരോ ദിവസവും അവനിലൂടെയാണ് കടന്ന് പോയത്. ഫെബ്രുവരി, മാര്‍ച്ച് ഒക്കെ വളരെ സന്തോഷമുള്ളതായി പോയി. ഞാന്‍ റെസ്റ്റിലാണെങ്കിലും എനിക്ക് ഇഷ്ടമുള്ളതൊക്കെ കൊണ്ട് വന്ന് തന്നിരുന്നു. ഏപ്രില്‍ മാസത്തിലാണ് തോമു ഇങ്ങോട്ട് വരുന്നത്. ആ സമയത്താണ് ഞാന്‍ ഗര്‍ഭിണിയാണെന്ന് നിങ്ങളോട് പറഞ്ഞത്. അതില്‍ കിട്ടിയ പ്രതികരണം വളരെ വലുതായിരുന്നു. നെഗറ്റീവ് ഇമേജിലൂടെ പോയ സമയവും ഉണ്ടായിട്ടുണ്ട്. പലര്‍ക്കും ഞങ്ങളോട് ഇഷ്ടക്കേട് ഉണ്ടായി. അത് മാറി കിട്ടിയത് 2021 ലാണ്. തോമുവിന്റെ 28 ന്റെ അന്നാണ് ഇരട്ടക്കുട്ടികളാണെന്ന് അറിഞ്ഞത്.

ജൂണിലാണ് മക്കളുടെ ജനനം

മേയ് മാസത്തിലാണ് ചില പ്രശ്‌നങ്ങള്‍ ഉണ്ടായി തുടങ്ങിയത്. അതൊക്കെ മുന്‍പ് പറഞ്ഞിരുന്നു. മേയ് മാസമാണ് ഹോസ്പിറ്റലില്‍ അഡ്മിറ്റ് ആയത്. കുറേ വേദനകള്‍ അനുഭവിച്ചെങ്കിലും ഉള്ളിന്റെയുള്ളില്‍ സന്തോഷമായിരുന്നു. ജൂണിലാണ് സംഭവബഹുലമായിട്ട് എന്റെ ഡെലിവറി നടന്നത്. എനിക്ക് ഇത്രയും വേദന സഹിക്കാന്‍ പറ്റുമെന്ന് അറിഞ്ഞത് ആ മൂന്ന് ദിവസമാണ്. ഇരട്ടക്കുട്ടികളില്‍ ഒരാളെ നഷ്ടപ്പെട്ടത് അന്നാണ്. ആ ഒരു വിഷയം ഒഴിച്ച് വെച്ചാല്‍ എന്റെ ജീവിതത്തില്‍ സങ്കടപ്പെടാനുള്ള മറ്റൊരു കാരണവും ഉണ്ടായിട്ടില്ലെന്നാണ് ഡിംപിള്‍ പറയുന്നത്.

ആശംസകൾ അറിയിച്ച് പ്രിയപ്പെട്ടവരെത്തിയപ്പോൾ

നമ്മള്‍ക്ക് ഒരു ദുഃഖം ഉണ്ടാകുമ്പോള്‍ അതിന്റെ പിന്നില്‍ ദൈവം ഒരു സന്തോഷം തരും. വേദനൊക്കെ പാച്ചുവിന്റ ചിരി കാണുമ്പോള്‍ മറക്കും. ജീവിതത്തില്‍ ഇനി സന്തോഷം മാത്രം ഉണ്ടാകാന്‍ ഈശ്വരന്‍ അനുഗ്രഹിക്കട്ടെ. ഓര്‍മ്മകള്‍ എന്നും ഓര്‍ക്കാന്‍ ഉള്ളതാണല്ലോ ചേച്ചി ഇനി ഉണ്ടാവാന്‍ പോവുന്ന ഓര്‍മ്മകള്‍ അതിമനോഹരമായ ഓര്‍മ്മകള്‍ ആയി തീരട്ടെ, എന്നും ഓര്‍ക്കാന്‍ ഇഷ്ട്ടമുള്ള ദിനങ്ങള്‍ ആവട്ടെ എല്ലാവര്‍ക്കും. ദൈവ വിശ്വാസവും ശുഭപ്രതീക്ഷയും കൈവിടാതെയിരുന്നാല്‍ എവിടെയും നമുക്ക് വിജയിക്കാം.. പാച്ചുട്ടനേം കൊണ്ട് അച്ഛന്റെ വീട്ടിലേക്ക് പോകുന്ന പൊന്നുന് എന്നും ഞങ്ങടെ പ്രാര്‍ഥന ഉണ്ടാകും.2022 ഒരു നല്ല വര്‍ഷമായി തീരട്ടെ. എന്ന് തുടങ്ങി ഡിംപിളിന് ആശംസകളുമായി നിരവധി ആരാധകരാണ് എത്തുന്നത്.

Recommended Video

Manju Warrier, Prithviraj, Tovino And Others Support The Public Post Of Survivor

ഡിംപിളിൻ്റെ വീഡിയോ കാണാം

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X