മോന്റെ പ്രശ്‌നമെന്താണ്! രണ്ടാമതൊരാള്‍ വരാന്‍ പോവുകയാണോ! ചോദ്യങ്ങള്‍ക്ക് മറുപടിയുമായി ഡിംപിള്‍
അഭിനയത്തിന് ബ്രേക്കിട്ടെങ്കിലും സോഷ്യല്‍മീഡിയയിലൂടെയായി വിശേഷങ്ങള്‍ പങ്കുവെക്കാറുണ്ട് ഡിംപിള്‍ റോസ്. സ്‌കൂള്‍ ഹാംപര്‍ ബിസിനസുമായി ബന്ധപ്പെട്ട തിരക്കുകളിലാണ് താനെന്ന് ഡിംപിള്‍ പറയുന്നു. നല്ല തിരക്കും, എന്‍ഗേജ്ഡുമായിരുന്നു. സന്തോഷത്തോടെയാണ് ഓരോന്നും പാക്ക് ചെയ്തത്. അതിനിടയില്‍ വീഡിയോയും കൂടെ എടുത്ത്, പോസ്റ്റ് ചെയ്യുക എന്നത് വലിയൊരു വെല്ലുവിളി തന്നെയാണ്. ചെയ്യുന്ന കാര്യം വൃത്തിയായി ചെയ്യണം എന്നുണ്ടായിരുന്നു. സ്‌കൂള്‍ ഹാംപര്‍ നന്നായി തന്നെ ചെയ്തു. വെറുതെ ഇട്ട് നോക്കിയ കാര്യമാണ്. അത് വിജയിച്ചതില്‍ നിങ്ങളോടാണ് നന്ദി പറയാനുള്ളത്. ഇനി അധികം ദിവസമില്ലല്ലോ, സ്‌കൂള്‍ തുറക്കാനായിട്ട്. ഒരു മാസത്തോളമായി വീഡിയോ ഒന്നും കൃത്യമായി ചെയ്യാന്‍ പറ്റുന്നുണ്ടായിരുന്നില്ല. ഇടയ്ക്ക് വല്ലാതെ ഗ്യാപ്പ് വന്നുപോയി.
മടി പിടിച്ചിരുന്നതല്ല. ഫുള്‍ തിരക്കായിരുന്നു. വീഡിയോ എടുത്തിരുന്നുവെങ്കിലും എഡിറ്റ് ചെയ്യാന്‍ സമയവും, സാഹചര്യവും കിട്ടിയില്ല. പാച്ചുവിന് വയ്യാണ്ടിരിക്കുകയാണെന്ന കാര്യങ്ങള്‍ അറിഞ്ഞെന്ന് പറഞ്ഞ് കുറേപേര്‍ മെസേജ് അയച്ചിരുന്നു. ചെറിയ പ്രശ്‌നങ്ങളൊക്കെയുണ്ട്. മെഡിക്കല്‍ പ്രൊസീജ്യര്‍ ചെയ്യാനുണ്ട്. അതിന്റെ ടെന്‍ഷനൊക്കെയുണ്ട് എനിക്ക്. കുഞ്ഞുങ്ങള്‍ക്ക് എന്തെങ്കിലും വന്നാല്‍ അമ്മമാര്‍ക്ക് എന്തായാലും ടെന്‍ഷന്‍ കാണുമല്ലോ. പ്രൊസിജ്യര്‍ എന്താണെന്നൊക്കെയുള്ളത് പിന്നീട് വിശദമായി പറയാം. അതിനിടയില്‍ ഞാന്‍ പ്രഗ്നന്റാണോയെന്ന് ചോദിച്ചുള്ള കമന്റുകളും കണ്ടിരുന്നു. ഇതൊക്കെ എങ്ങനെയാണ് ആളുകള്‍ ഗസ് ചെയ്യുന്നതെന്നാണ് എനിക്ക് കൗതുകം തോന്നിയത്.

അധികം വൈകാതെ തന്നെ എല്ലാത്തിനുമുള്ള മറുപടി തരാം. കുറേ ചോദ്യങ്ങള്‍ വന്നിട്ടുണ്ട്. അതെല്ലാം ചേര്‍ത്തൊരു ക്യുആന്‍ഡ്എ ചെയ്യാമെന്ന് വിചാരിച്ചു. പാച്ചുവിന്റെ അഡ്മിഷനുമായി ബന്ധപ്പെട്ട് ഒരുപാട് കണ്‍ഫ്യൂഷന്‍സുണ്ടായിരുന്നു. എവിടെ ചേര്‍ക്കണം എന്നൊക്കെയുള്ളത്. നമ്മുടെ ആഗ്രഹങ്ങളും, ഇഷ്ടങ്ങളുമല്ല ചില ടൈമില്‍ നടക്കുന്നത്. മറ്റൊരു ഓപ്ഷനുമില്ലാത്ത അവസ്ഥയായിരുന്നു. അതിലേക്കാണ് ഒടുവിലായി എത്തിയത്. അങ്ങനെ ഒത്തിരി വിശേഷങ്ങള്‍ പറയാനുണ്ട്. എല്ലാം ക്യുആന്‍ഡ്എയിലൂടെയായി തന്നെ പറയാം. എവിടെ തുടങ്ങണമെന്ന് എനിക്ക് തന്നെ അറിയാത്ത അവസ്ഥയാണ്.
ഇനി പാച്ചു സ്‌കൂളിലൊക്കെ പോയിത്തുടങ്ങിയാല്‍ എനിക്ക് ഇഷ്ടം പോലെ സമയം കിട്ടും. പഴയത് പോലെ വീഡിയോയുമായി സജീവമാവണമെന്നാണ് ആഗ്രഹം. നേരത്തെ നല്ല വ്യൂസും, റവന്യൂവും കിട്ടുന്നുണ്ടായിരുന്നു. അതിനായി സമയം കണ്ടെത്തി, എല്ലാം ഞാന്‍ തന്നെ ചെയ്യണം ഇപ്പോള്‍. നേരത്തെ എനിക്കൊരു പ്രൊഡക്ഷന്‍ ടീമുണ്ടായിരുന്നു. ഇപ്പോള്‍ എന്ത് കണ്ടന്റ് വേണമെന്ന് ആലോചിക്കുന്നത് മുതല്‍ എല്ലാ കാര്യങ്ങളും ഞാന്‍ തന്നെ ചെയ്യണം.
ഡെയ്‌ലി ഇട്ടില്ലെങ്കിലും ക്വാളിറ്റി കണ്ടന്റ് ഇടണമെന്നാണ് എന്റെ ആഗ്രഹം. നെഗറ്റിവിറ്റി പറയാനോ, എനിക്കിഷ്ടമല്ലാത്ത കാര്യം നിങ്ങളെ കാണിക്കാനോ താല്‍പര്യമില്ല. അതുകൊണ്ടാണ് ഇടാന്‍ വേണ്ടി മാത്രമായി വീഡിയോ ചെയ്യാത്തത്. ആശുപത്രി കേസിനെക്കുറിച്ച് കുറേയേറെ ചോദ്യങ്ങള്‍ വന്നിരുന്നു. പാച്ചു ഓടിച്ചാടി നടക്കുന്നുണ്ട്. സ്‌കൂൡലൊക്കെ പോവുന്നുണ്ട്. ഇനി എല്‍കെജിയിലേക്കാണ്. അതിനിടയിലൊരു മെഡിക്കല്‍ പ്രൊസിജീയര്‍ വേണം. അതെന്തായാലും ചെയ്യുന്നുണ്ടെന്നുമായിരുന്നു ഡിംപിള്‍ പറഞ്ഞത്. എന്തായാലും വീഡിയോ ചെയ്യണം, വിശേഷങ്ങളെല്ലാം വിശേഷങ്ങളായി തന്നെ അറിയണമെന്നുമായിരുന്നു കമന്റുകളെല്ലാം.


Click it and Unblock the Notifications