ഇങ്ങനെയാവുമെന്ന് വിചാരിച്ചില്ല; മക്കൾക്ക് നേരത്തെ പേരിട്ടു, പിന്നെ നടന്നത് പെട്ടെന്നാണെന്ന് ഡിംപിൾ റോസ്
കളര്‍ഫുള്‍ വിവാഹം നടത്തിയത് മുതലാണ് സീരിയല്‍ നടി ഡിംപിള്‍ റോസ് വാര്‍ത്തകളില്‍ നിറയുന്നത്. ഭര്‍ത്താവ് അന്‍സനും നടിയുടെ കുടുംബത്തിനുമൊപ്പം സന്തോഷത്തോടെ കഴിയുന്ന ഡിംപിള്‍ ഈ വര്‍ഷമാണ് കുഞ്ഞിന് ജന്മം കൊടുക്കുന്നത്. തന്റെ ഗര്‍ഭകാലത്തെ കുറിച്ചും പ്രസവത്തെ കുറിച്ചുമൊക്കെ യൂട്യൂബ് ചാനലിലൂടെ പങ്കുവെച്ച വീഡിയോയിലൂടെ ഡിംപിള്‍ പറഞ്ഞിരുന്നു. ഇരട്ടക്കുഞ്ഞുങ്ങള്‍ക്കാണ് നടി ജന്മം കൊടുത്തതെങ്കിലും അതിലൊരാളെ നഷ്ടപ്പെട്ട് പോവുകയായിരുന്നു.
ഒരാളെ ജീവിതത്തിലേക്ക് തിരിച്ച് കിട്ടിയതിന്റെ സന്തോഷം ഡിംപിള്‍ പങ്കുവെച്ചിരുന്നു. ക്രിസ്തുമസിനോട് അനുബന്ധിച്ച് മകന്റെ ദൃശ്യങ്ങളും നടി ആരാധകരെ കാണിച്ചിരുന്നു. ഇപ്പോഴിതാ കുഞ്ഞിന് ഇട്ട പേര് എന്താണെന്ന് വെളിപ്പെടുത്തി കൊണ്ടാണ് ഡിംപിള്‍ വന്നത്. കുറേ നാളുകളായി മകന്റെ പേരിനെ കുറിച്ച് പലരും ചോദിക്കുന്നുണ്ട്. മാത്രമല്ല പല സജഷന്‍സും പറഞ്ഞിരുന്നു. എന്നാല്‍ ഗര്‍ഭിണിയായിരുന്ന കാലത്ത് തന്നെ മക്കള്‍ക്ക് പേര് കണ്ടുപിടിച്ചിരുന്നതായിട്ടാണ് ഡിംപിള്‍ പറയുന്നത്.

ലേശം സര്‍പ്രൈസുകളൊക്കെ ഒളിപ്പിച്ച് വെച്ച് കൊണ്ടാണ് മകന്റെ പേര് പുറംലോകത്തിന് നടി കാണിച്ചത്. ഒരു ചാര്‍ട്ടില്‍ പേരുകളുടെ അക്ഷരം പെറുക്കി വെച്ച്. അതിന് മുകളില്‍ ബലൂണുകള്‍ കൊണ്ട് ഒളിപ്പിച്ചു. ശേഷം ഓരോ ബലൂണുകള്‍ പൊട്ടിച്ച് കൊണ്ടാണ് പേരെന്താണെന്നുള്ള സര്‍പ്രൈസ് ഡിംപിള്‍ പങ്കുവെച്ചത്. 'കെന്‍ഡ്രിക് ഫ്രാന്‍സിസ് ആന്‍സന്‍' എന്നാണ് മകന് പേരിട്ടിരിക്കുന്നത്. കുറച്ച് വലിയ പേര് ആണെങ്കിലും ഇതാണ് ഞങ്ങള്‍ കണ്ട് വെച്ചിരുന്നത്.

ഇങ്ങനെ ഒക്കെ ആവുമെന്ന് വിചാരിക്കാതെ അവന് വേണ്ടി കണ്ടു വെച്ചിരുന്ന പേരാണിത്. എല്ലാ കാര്യങ്ങളും ഇപ്പോള്‍ നിങ്ങള്‍ക്ക് അറിയാം. അവന്റെ ജീവിതവുമായി ബന്ധപ്പെട്ടുള്ള പേരാണിത്. കെന്‍ഡ്രിക് എന്നത് സ്‌കോട്ടീഷ് പേരാണ്. അതിന് അര്‍ഥം ഏറ്റവും വലിയ ചാമ്പ്യന്‍, ഭരണാധികാരി എന്നൊക്കെയാണ്. മക്കള്‍ ജനിക്കുന്നതിന് മുന്‍പ് തന്നെ കെസ്റ്റര്‍, കെന്‍ഡ്രിക്ക് എന്നിങ്ങനെയുള്ള പേരുകള്‍ ഞങ്ങള്‍ കണ്ടുവെച്ചിരുന്നു. പെട്ടെന്നാണ് എല്ലാം സംഭവിച്ചത്. പേരിടാന്‍ പറഞ്ഞ സമയത്ത് മറിയാമ്മയും ആന്‍സന്‍ ചേട്ടനും കൂടിയാണ് ആശുപത്രിയില്‍ നിന്നും ആ കാര്യങ്ങള്‍ കൈകാര്യം ചെയ്തത്.

പാച്ചു എന്ന് വിളിക്കുന്ന മകന് കെന്‍ഡ്രിക് എന്നും മരിച്ച് പോയ മകന് കെസ്റ്റര്‍ എന്നും വിളിച്ചു. ശരിക്കും അവര്‍ക്ക് യോജിച്ചത് പോലെയാണ് പിന്നീടുള്ള എല്ലാ കാര്യങ്ങളും നടന്നത്. കെസ്റ്റര്‍ എന്ന പേരിന്റെ അര്‍ഥം ദൈവത്തിനെയും കൊണ്ട് നടക്കുന്നവന്‍ എന്നാണ്. കെസ്റ്റര്‍ ഇപ്പോള്‍ ഈശോയുടെ ഏറ്റവും അടുത്ത് ഇരിക്കുകയാണ്. ഇതൊക്കെ ഇങ്ങനെ ആവുമെന്ന് ഓര്‍ത്ത് ഇട്ടതല്ല. പക്ഷേ എല്ലാം കറങ്ങി തിരിഞ്ഞ് വന്നതാണെന്നും ഡിംപിള്‍ പറയുന്നു. അതേ സമയം ഡിംപിളിനും കുടുംബത്തിനും എല്ലാവിധ ആശംസകളും അറിയിച്ച് എത്തുകയാണ് ആരാധകര്‍.

പാച്ചുവിനെ കാണാന്‍ തുടങ്ങിയപ്പോള്‍ മുതല്‍ എപ്പോഴും കാണാന്‍ തോന്നും. പാച്ചുകുട്ടന്‍ മിടുക്കന്‍ തന്നെയാണ്. എന്നും പടച്ചോന്റെ കാരുണ്യം ഉണ്ടാകും. ഞാന്‍ ആലോചിക്കുകയായിരുന്നു പാച്ചു മോന്‍ എങ്ങനെ ഈ പേര് എഴുതി പഠിക്കുമെന്ന്. എന്തായാലും പേര് സൂപ്പറാണ്. പഠിക്കാന്‍ കുറച്ചു റിസ്‌ക് ആയിരിക്കും. ഇന്നും പാച്ചൂനെ കാണാമെന്നു കരുതി വീഡിയോ തീരും വരെ വെയിറ്റ് ചെയ്തു. പാച്ചൂന്ന് കേട്ട് കേട്ട് ആ പേരാണ് നല്ലതെന്ന് തോന്നി. കെന്നു എന്നായാലും സൂപ്പറാണെന്നും തുടങ്ങി നൂറ് കണക്കിന് കമന്റുകളാണ് ഡിംപിളിന് വന്ന് കൊണ്ടിരിക്കുന്നത്.


Click it and Unblock the Notifications