'അരമനയിൽ നിന്നും ഡിവോഴ്സ് കിട്ടി, ഞങ്ങൾ പള്ളിയിൽ വെച്ച് വിവാഹിതരാകും, തോമുവിന്റെ മാമോദീസയുമുണ്ടാകും'; ഡിവൈൻ

സീരിയൽ സിനിമാ താരം ഡിംപിൾ റോസിനെപ്പോലെ തന്നെ താരത്തിന്റെ കുടുംബാം​ഗങ്ങളും പ്രേക്ഷകർക്ക് സുപരിചിതരാണ്. സിനിമയിലും സീരിയലുകളിലും ഒന്നും അഭിനയിച്ചിട്ടില്ലെങ്കിലും ഡിംപിള്‍ റോസിന്റെ നാത്തൂന്‍ ഡിവൈന്‍ ക്ലാരയും സോഷ്യല്‍ മീഡിയയില്‍ താരമാണ്.

ഡിവൈന്‍ പങ്കുവെയ്ക്കുന്ന ഫോട്ടോകളും വീഡിയോകളും എല്ലാം വളരെ പെട്ടന്ന് തന്നെ ആരാധകര്‍ ഏറ്റെടുക്കാറുണ്ട്. അങ്ങനെ ഇപ്പോഴിതാ പുതിയ വിശേഷം പങ്കുവെച്ച് എത്തിയിരിക്കുകയാണ് ഡിംപിളിന്റെ സഹോദരന്‍ ഡോണിന്റെ ഭാര്യ ഡിവൈന്‍.

താനും ഭർത്താവും ഏറെ നാളുകളായി ആ​ഗ്രഹിച്ചിരുന്ന ഒരു കാര്യം നടക്കാൻ പോകുന്ന സന്തോഷത്തിലാണ് ഡിവൈൻ. സഭയുടെ അരമനയിൽ നിന്നും ഡോണിന് ഡിവോഴ്സ് കിട്ടാതിരുന്നതിനാൽ‌ ‍ഡിവൈനിനെ ഡോൺ പള്ളിയിൽ വെച്ച് താലി കെട്ടിയിട്ടില്ല.

എന്നാൽ ഇപ്പോൾ വളരെ നാളത്തെ പരിശ്രമങ്ങൾക്ക് ശേഷം ഡോണിന് വിവാഹമോചനം ലഭിച്ചിരിക്കുകയാണ്. അതിനാൽ ഉടൻ തങ്ങൾ ഇരുവരും പള്ളിയിൽ വെച്ച് വിവാഹിതരാകുമെന്നാണ് ഡിവൈൻ പുതിയ വീഡിയോയിൽ പറയുന്നത്.

അരമനയിൽ നിന്നും ഡിവോഴ്സ് കിട്ടി

അരമനയിൽ നിന്നും ഡിവോഴ്സ് കിട്ടും മുമ്പ് വിവാഹിതരായതിനാൽ ഇരുവരും പള്ളിയിൽ പോവുകയോ ഏക മകന്റെ മാമോദീസ ചടങ്ങുകൾ നടത്തുകയോ ചെയ്തിരുന്നില്ല. 'ഞങ്ങൾ‌ കുറച്ച് നാളുകളായി കാത്തിരുന്ന ഒരു ഹാപ്പി ന്യൂസ് ഞങ്ങൾ ഇന്ന് നിങ്ങളോട് ഷെയർ ചെയ്യാൻ പോവുകയാണ്. ഞങ്ങളുടെ കല്യാണം കഴിഞ്ഞിട്ട് മൂന്ന് വർഷമായി.'

'ആ മൂന്ന് വർഷമായി ഞങ്ങൾ ഈ വാർത്തക്ക് വേണ്ടി കാത്തിരിക്കുകയാണ്. ഞങ്ങളെക്കാൾ കൂടുതൽ നിങ്ങൾ ആയിരിക്കും കാത്തിരുന്നത്. ഞങ്ങളോട് ഒരുപാട് പേർ ചോ​ദിച്ച കാര്യമാണ്. ഞങ്ങൾ എന്താണ് പള്ളിയിൽ വെച്ച് വിവാഹിതരാകാതിരുന്നത്. എന്താണ് ഞങ്ങൾ പള്ളിയിൽ പോവാത്തത്.'

ഞങ്ങൾ പള്ളിയിൽ വെച്ച് വിവാഹിതരാകും

'തോമുവിന്റെ മാമോദീസ എന്താണ് നടത്താത്തത് എന്നതൊക്കെ. ഒരിക്കൽ ഞാൻ എന്റെ ക്യു ആന്റ് എയിൽ പറഞ്ഞിരുന്നു നമുക്ക് ​ലീ​ഗൽ‌ കോർട്ട് ഉള്ളതുപോലെ തന്നെ പള്ളിയുടെ അരമനയ്ക്ക് ഒരു കോടതിയുണ്ടെന്ന്.'

'അതിനാൽ അവിടുന്ന് നമുക്ക് ഡിവോഴ്സ് കിട്ടാത്തതുകൊണ്ടാണ് സ്പെഷ്യൽ ആക്ട് പ്രകാരം രജിസ്റ്റർ മാരേജ് ചെയ്തത്. നമ്മൾ‌ അങ്ങനെ ചെയ്യുന്നത് സഭയ്ക്ക് എതിരായി ചെയ്യുന്നത് പോലെയാണ്. ഡോൺ ചേട്ടന്റെ ഡിവോഴ്സ് അരമന കോടതിയിൽ നടക്കുകയായിരുന്നു.'

തോമുവിന്റെ മാമോദീസയുമുണ്ടാകും

'അത് എത്രയും വേ​ഗം കിട്ടണമെന്ന് ആ​ഗ്രഹിച്ച ഒരുുപാട് സമയങ്ങളുണ്ടായിരുന്നു. തോമുവിന്റെ ആദ്യത്തെ പിറന്നാൾ സമയത്ത് ഞങ്ങൾ ആ​ഗ്രഹിച്ചിരുന്നു ഡിവോഴ്സ് കിട്ടിയിരുന്നെങ്കിലെന്ന്. ഇപ്പോൾ എല്ലാം കലങ്ങി തെളിഞ്ഞു. ഇനി യാതൊരു വിധ പ്രശ്നങ്ങളൊന്നുമില്ല. ഞങ്ങളുടെ വിവാഹത്തിന് മുമ്പ് ഡോൺ ചേട്ടന്റെ ഡിവോഴ്സ് കിട്ടാൻ ഞങ്ങൾ ഒരുപാട് ട്രൈ ചെയ്തിരുന്നു.'

'ഇനി ഞങ്ങളുടെ പള്ളിയിൽ വെച്ചുള്ള താലികെട്ടാണ് ആദ്യം നടക്കുക. പിന്നെ തോമുവിന്റെ മാമോദീസ നടത്തണം. അങ്ങനെ കുറെ പരിപാടികളുണ്ട്. ‍ഞങ്ങളും വീട്ടിലുള്ളവരുമെല്ലാം വളരെ ഹാപ്പിയാണ്. അരമനയിൽ നിന്ന് ഡിവോഴ്സ് കിട്ടുക എളുപ്പമല്ല.'

ഞങ്ങളും വീട്ടിലുള്ളവരുമെല്ലാം വളരെ ഹാപ്പി

'അവർക്ക് തക്കതായ കാരണം കിട്ടിയാലെ ബന്ധം വേർ‌പ്പെടുത്താൻ അവർ അനുവദിക്കൂ. നമുക്ക് ഭാ​ഗ്യം കൊണ്ടാണ് ഇത്രയും പെട്ടന്ന് കിട്ടിയത്. മമ്മിയും ഞങ്ങളുമെല്ലാം ഒരുപാട് സ്ട്ര​ഗിൾ ചെയ്തിരുന്നു. ഒരുപാട് പ്രാർഥനകൾ കാരണമാണ് കിട്ടിയത്.'

പള്ളിയിൽ വെച്ച് വിവാഹിതരാകാനുള്ള എക്സൈറ്റ്മെന്റിലാണ് ‍‌ഞങ്ങൾ. അതിന്റെ പ്രിപ്പറേഷൻസ് ഉണ്ട്. വലിയ ആഘോഷങ്ങൾ ഉണ്ടായിരിക്കില്ല. പള്ളിയിൽ പോകണം ഞങ്ങൾക്ക്. അത് നടക്കാൻ പോവുകയാണ്' ഡിവൈൻ പറഞ്ഞു.

ഒരുപാട് പ്രാർഥനകൾ

നടി മേഘ്ന വിൻസെന്റായിരുന്നു ഡോണിന്റെ ആദ്യ ഭാര്യ. 2017 ലാണ് ഡോണും മേഘ്നയും വിവാഹിതരായത്. ഡോണിന്റെ സഹോദരിയും സീരിയൽ താരവുമായ ഡിംപിൾ റോസും മേഘ്നയും അടുത്ത സുഹൃത്തുക്കളായിരുന്നു.

ഈ സൗഹൃദമാണ് ഡോണുമായുള്ള വിവാഹത്തിലേക്കെത്തിച്ചത്. എന്നാൽ വിവാഹം കഴിഞ്ഞ് വൈകാതെ ഇരുവരും വേർപിരിഞ്ഞു. മേഘ്ന ഇപ്പോൾ അഭിനയവും മറ്റുമായി തിരക്കിലാണ്.

Read more about: dimple rose
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X