'തോമുവിന് കൂട്ടായി കുഞ്ഞനിയനെത്തി...'; വീണ്ടും ആൺകുഞ്ഞ് പിറന്ന സന്തോഷം പങ്കുവെച്ച് ഡിവൈൻ, ആശംസകളുമായി ആരാധകർ!

സീരിയല്‍-സിനിമാ താരം ഡിംപിള്‍ റോസിന്റെ കുടുംബത്തിന് സോഷ്യൽ മീഡിയയിൽ ആരാധകർ ഏറെയാണ്. ഡിംപിള്‍ റോസിന്റെ സഹോദരന്‍ ഡോണിന്റെ ഭാര്യ ഡിവൈന്‍ ക്ലാര പങ്കുവെയ്ക്കുന്ന ഫോട്ടോകളും വീഡിയോകളും എല്ലാം വളരെ പെട്ടന്ന് തന്നെ ആരാധകര്‍ ഏറ്റെടുക്കാറുണ്ട്.

സെലിബ്രിറ്റി അല്ലെങ്കിലും വ്ലോ​ഗിലൂടെ ഡിംപിളിന് ഉള്ളതുപോലെ തന്നെ ആരാധകർ ഡിവൈനിനുമുണ്ട്. സീരിയൽ താരം മേഘ്ന വിൻസെന്റുമായുള്ള വിവാ​ഹമോചനത്തിന് ശേഷമാണ് ഡിംപിളിന്റെ സഹോദരൻ ഡോൺ ഡിവൈനിനെ വിവാഹം ചെയ്തത്.

ഡിംപിളിന്റെ കുടുംബത്തിൽ അം​ഗമായതോടെ പതിയെ യുട്യൂബ് ചാനലും പ്രമോഷൻ വീഡിയോയുമെല്ലാമായി ഡിവൈനും സോഷ്യൽമീഡിയയിൽ ആക്ടീവാകുകയായിരുന്നു. ഇരുവർക്കും തോമു എന്നൊരു മകനുണ്ട്. മൂന്നാം വയസിലേക്ക് കടക്കാൻ പോകുന്ന തോമുവിന് ഒരു കുഞ്ഞനിയൻ കൂടി പിറന്നിരിക്കുകയാണ്. ഡിംപിളാണ് നാത്തൂന് വീണ്ടും മകൻ പിറന്ന സന്തോഷം ആദ്യം സോഷ്യൽമീഡിയ വഴി പങ്കുവെച്ചത്.

Divine Clara

ആൺകുട്ടി പിറന്നു... ബി​ഗ് ബ്രദർ തോമു വളരെ സന്തോഷത്തോടെ അവന് ഒരു അനിയൻ പിറന്ന വിവരം അറിയിക്കുന്നുവെന്നാണ് വീണ്ടും കുഞ്ഞ് പിറന്ന സന്തോഷം പങ്കുവെച്ച് ഡിവൈനും ഡിംപിളും സോഷ്യൽമീഡിയയിൽ കുറിച്ചത്. ഉച്ചയ്ക്ക് പന്ത്രണ്ട് അരയോടെയാണ് കുഞ്ഞ് പിറന്നതെന്നും ഡിവൈൻ കുറിച്ചു. നിരവധി പേരാണ് ആശംസകളുമായി എത്തിയത്.

തോമുവിനും പാച്ചുവിനും കളിക്കാൻ ഒരു കൂട്ടുകാരൻ കൂടി വന്നല്ലോ എന്നാണ് ഒരാൾ കുറിച്ചത്. മറ്റ് ചിലർ പെൺകുഞ്ഞിനെയാണ് പ്രതീക്ഷിച്ചതെന്നും കമന്റ് ചെയ്തു. ബേബി ഷവർ നടത്തിയ ശേഷം ഡിവൈൻ സ്വന്തം വീട്ടിലായിരുന്നു കഴിഞ്ഞ മൂന്ന് മാസമായി ഡിവൈൻ.

അവിടെ നിന്നുമാണ് പ്രസവത്തിനായി പോയത്. കോട്ടയത്തെ വീട്ടിൽ നിന്നും വിശേഷങ്ങളെല്ലാം വ്ലോ​ഗിലൂടെ ആരാധകരെ അറിയിക്കാറുണ്ടായിരുന്നു ഡിവൈൻ. സിസേറിയനിലൂടെയാണ് ഡിവൈൻ കുഞ്ഞിന് ജന്മം നൽകിയത്. ആശുപത്രിയിൽ അഡ്മിറ്റായശേഷമുള്ള വിശേഷങ്ങൾ അടങ്ങിയ വീഡിയോ പങ്കുവെച്ചതിന് പിന്നാലെയാണ് കുഞ്ഞ് പിറന്നുവെന്ന സന്തോഷ വാർത്ത താര കുടുംബം പങ്കിട്ടത്.

സിസേറിയനാണെന്നും എന്നാൽ തനിക്കൊരു ടെന്‍ഷനുമില്ലെന്നുമാണ് പ്രസവത്തിനായി കയറും മുമ്പ് പങ്കുവെച്ച് വീഡിയോയിൽ ഡിവൈൻ പറഞ്ഞത്. ഡിവൈനിന്റെ വീടിന് അടുത്ത ആശുപത്രിയിൽ തന്നെയായിരുന്നു പ്രസവം.

Divine Clara

ഒക്ടോബർ ഏഴിനായിരുന്നു ഡേറ്റെങ്കിലും പ്രസവം കുറച്ച് നേരത്തെയാണെന്നറിഞ്ഞപ്പോള്‍ ബാംഗ്ലൂരില്‍ നിന്നും ഡിംപിള്‍ തിരിച്ച് വന്നിരുന്നു. കഴിഞ്ഞ കുറച്ച് ദിവസമായി ഭർത്താവ് ആൻസണിനൊപ്പം ‍ഡിംപിൾ ബാം​ഗ്ലൂരിലാണ് താമസം. ജോലി തിരക്ക് കാരണം ഭർത്താവ് ആൻസണിന് വീട്ടിലേക്ക് വരാൻ സമയം കിട്ടിയിരുന്നില്ലെന്നും അതുകൊണ്ടാണ് താനും മകനും ബാം​ഗ്ലൂരിലേക്ക് പോയതെന്നുമാണ് ഡിംപിൾ പറഞ്ഞത്.

പത്ത് ദിവസത്തോളം ബാം​ഗ്ലൂരിൽ നിൽക്കാൻ പോയ ഡിംപിൾ ഡിവൈന്‍ ആശുപത്രിയിലായത് കൊണ്ടാണ് തിരിച്ചുവന്നത്. ഡിവൈനിന്റെ ആദ്യത്തെ കുഞ്ഞിനെ ആശുപത്രിയിൽ വെച്ച് ഏറ്റുവാങ്ങാൻ സാധിച്ചില്ലെന്നും അതുകൊണ്ട് രണ്ടാമത്തെ കുഞ്ഞിനെ പ്രസവിക്കുമ്പോൾ‌ കയ്യിൽ ഏറ്റുവാങ്ങാൻ മുന്നിൽ തന്നെ താനുണ്ടാകുമെന്നും ഡിംപിൾ പറഞ്ഞിരുന്നു.

ഡിവൈനിനെ പ്രസവത്തിനായി വീട്ടിലേക്ക് പറഞ്ഞയക്കും മുമ്പ് ഡിംപിളിനെ പോലെ നല്ലൊരു മോള് ജനിക്കട്ടെയെന്നാണ് ഡിംപിളിന്റെ പപ്പ ഡിവൈനിനെ ആശംസിച്ചത്. അന്ന് ആ വീഡിയോ പുറത്തിറങ്ങിയപ്പോൾ അത് വലിയ രീതിയിൽ ചർച്ചയാകുകയും ചെയ്തിരുന്നു. അടുത്തിടെയാണ് സഭയുടെ അരമനയില്‍ നിന്നും ഡോണിന് ഡിവോഴ്സ് കിട്ടിയത്. ‍

ഡിവൈനിനെ ഡോണ്‍ പള്ളിയില്‍ വെച്ച്‌ താലി കെട്ടിയിട്ടില്ല. അതുകൊണ്ട് തന്നെ മൂത്ത മകൻ തോമുവിന്റെ മാമോദീസയും നടത്തിയിട്ടില്ല. വിവാഹവും മാമോദീസയും എല്ലാം ഒരുമിച്ച് നടത്താമെന്ന് തീരുമാനിച്ച് ഇരുന്നപ്പോഴാണ് ഡിവൈൻ വീണ്ടും ​ഗർഭിണിയായത്.

Read more about: dimple rose
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X