ലക്ഷ്മി മരിച്ചപ്പോൾ ആദ്യമെത്തിയത് ഞാനാണ്; അത് ഓർത്ത് വെച്ച സുരേഷ് ​ഗോപി; ദിനേശ് പണിക്കർ

മലയാള സിനിമയിലെ സൂപ്പർ താര പദവിയുള്ള നടനാണ് സുരേഷ് ​ഗോപി. ഇടവേളയ്ക്ക് ശേഷം വീണ്ടും സിനിമകളിൽ സജീവമാവുന്ന സുരേഷ് ​ഗോപിയുടെ മാസ് സിനിമകൾക്കായി കാത്തിരിക്കുകയാണ് ആരാധകർ. സിനിമാ താരമെന്നതിനപ്പുറം നല്ല മനസ്സിന്റെ ഉടമയാണ് സുരേഷ് ​ഗോപിയെന്ന് സിനിമാ ലോകത്തെ പല പ്രമുഖരും പറഞ്ഞിട്ടുണ്ട്. ഇപ്പോഴിതാ സുരേഷ് ​ഗോപിയെക്കുറിച്ച് സംസാരിച്ചിരിക്കുകയാണ് നിർമാതാവും നടനുമായ ദിനേശ് പണിക്കർ.

'രഞ്ജിത്ത് മോ​ഹൻലാലിന് വേണ്ടി എഴുതി വെച്ചിരുന്ന കഥയുണ്ടായിരുന്നു. എംപറർ എന്നായിരുന്നു പേരിട്ടത്. ഷാജി കൈലാസ് സംവിധാനം ചെയ്യാനിരുന്ന സിനിമ എന്തൊക്കെയോ കാരണങ്ങളാൽ നടന്നില്ല. ഞാൻ ഷാജി കൈലാസിനോട് സംസാരിച്ചു'

'സുരേഷ് ​ഗോപിക്ക് വേണ്ടി ആ പ്രൊജക്ട് വിട്ടു തരാൻ ഷാജി കൈലാസ് സന്നദ്ധനായിരുന്നു. അങ്ങനെ രഞ്ജിത്ത് വന്ന് ആ കഥ പറയുന്നു. സുരേഷ് ​ഗോപി കഥ കേട്ട് വളരെ ഹാപ്പിയായി ഓക്കെ പറഞ്ഞു. അദ്ദേഹത്തിന്റെ കുറച്ച് സജഷൻസ് ഉണ്ടായിരുന്നു,' ‌ ദിനേശ് പണിക്കർ പറഞ്ഞു. ഇങ്ങനെയാണ് രജപുത്രൻ എന്ന സിനിമയുണ്ടാവുന്നത്.

Suresh Gopi, Dinesh Panicker

'ഞാനിപ്പോഴും ഓർക്കുന്നു സുരേഷ് ​ഗോപിയുടെ വീട്ടിൽ പോവുമ്പോൾ അന്ന് ഇന്നത്തെ താരമായ ​ഗോകുൽ ഓടി നമ്മളുടെയടുത്ത് വരും. അന്ന് കാണിച്ചിരുന്ന സ്നേഹം ഇന്നും ​ഗോകുൽ എന്നോട് കാണിക്കുന്നു എന്ന് സന്തോഷത്തോടെ പറഞ്ഞോട്ടെ. മാത്രമല്ല സുരേഷ് ​ഗോപിയെ പോലെ ഇത്രയും ആതിഥ്യ മര്യാദയുള്ള ഒരാളുണ്ടോ എന്നറിയില്ല'

'കാരണം നമ്മൾ ചെല്ലേണ്ട താമസം ഊണിന് ഒരാൾ കൂടിയുണ്ടെന്ന് പറയും. നമ്മൾ ഊണ് കഴിച്ചോ ഇല്ലയോ എന്ന ചോദ്യമാെന്നുമില്ല. നമ്മൾ ചെല്ലുമ്പോൾ ഊണ് റെഡിയാണ്. വെെകുന്നേരമാണെങ്കിൽ ചെന്ന് രണ്ട് മിനുട്ടിനുള്ളിൽ കഴിക്കാനുള്ളത് വന്നിരിക്കും. അത്രയും ആതിഥ്യ മരാദ്യ കാണിക്കുന്ന നടനാണ് സുരേഷ്'

'അതിനൊക്കെ മുമ്പ് സുരേഷ് ​ഗോപി ഒരു ലേഖനമെഴുതിയപ്പോൾ എന്നെ പറ്റി ഓർത്തെഴുതി. 1992 ൽ സുരേഷ് ​ഗോപിയുടെ മകൾ ഒന്നര വയസുള്ള ലക്ഷ്മി കാറപടകത്തിൽ മരിക്കുന്നു, എങ്ങനെയാണെന്നെനിക്കറിയില്ല ആ ന്യൂസ് രാവിലെ എനിക്ക് കിട്ടി. ഞാനപ്പോൾ തന്നെ കാറെടുത്ത് മോർച്ചറിയിലേക്ക് പോയി'

'ഞാനാണ് ആദ്യമവിടെ എത്തുന്നത്. പിന്നീട് സുരേഷ് ​ഗോപി എത്തി, കരഞ്ഞു. ഞാനവിടെ എത്തിയപ്പോൾ ആദ്യം അവിടെ ഉണ്ടായിരുന്നു വ്യക്തി ദിനേശ് പണിക്കരാണെന്ന് സുരേഷ് ​ഗോപി പിന്നീട് ഓർത്ത് പറഞ്ഞു. അന്ന് ഞങ്ങൾ തമ്മിൽ വലിയ സൗഹൃദമില്ലായിരുന്നു'

Suresh Gopi Family

'സുരേഷ് ​ഗോപിയും ഞാനും തമ്മിലുള്ള മറ്റ് ഐക്യമെന്തെന്നാൽ ഞാനും സുരേഷ് ​ഗോപിയും സമപ്രായക്കാരാണ്. പിന്നെ ഞങ്ങൾ ചോതി നാളുകാരാണ്. ജീവിതത്തിൽ എനിക്ക് താഴ്ച വന്ന അതേ ഘട്ടത്തിൽ തന്നെ സുരേഷ് ​ഗോപിക്കും താഴ്ച വന്നു. പിന്നീട് അദ്ദേഹം ഞാനുമായി സഹകരിച്ചത് ഡ്രീംസ് എന്ന സിനിമയിലാണ്. ആ സിനിമയുടെ ഡിസ്ട്രിബ്യൂഷൻ എടുത്തെങ്കിലും സിനിമ എട്ട് നിലയിൽ പൊട്ടി'

'സാമ്പത്തിക മാന്ദ്യത്തിൽ നിൽക്കുന്ന സമയത്ത് സുരേഷ് ​ഗോപി എന്നോടും സിനിമയുടെ പ്രൊഡ്യൂസർക്കും സഹായം ചെയ്തു. നിങ്ങൾക്ക് പൈസ നഷ്ടപ്പെട്ടതിനാൽ അടുത്ത സിനിമയിൽ ഫ്രീയായി വേഷം ചെയ്യാമെന്ന് പറഞ്ഞു. അങ്ങനെ അടുത്ത സിനിമ തില്ലാന തില്ലാനയിൽ സുരേഷ് ​ഗോപിക്ക് അതിഥി വേഷം നൽകിയെന്നും ദിനേശ് പണിക്കർ പറഞ്ഞു,' തന്റെ യൂട്യൂബ് ചാനലിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

Read more about: suresh gopi
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X