'ദിലീപിന്റെ കേസ് ഒത്തുതീർപ്പാക്കാൻ മുന്നിൽ നിന്നത് ഇന്നസെന്റ്; ദിലീപ് വെച്ച കണ്ടീഷനും അം​ഗീകരിച്ചു'

ദിലീപുമായി അടുത്ത ആത്മബന്ധമുണ്ടായിരുന്ന വ്യക്തിയാണ് അന്തരിച്ച നടൻ ഇന്നസെന്റ്. ഇന്നസെന്റിന്റെ മരണത്തിൽ വിങ്ങിക്കരയുന്ന ദിലീപിന്റെ ദൃശ്യങ്ങൾ പുറത്ത് വന്നിരുന്നു. വർഷങ്ങളായി തുടരുന്ന ഈ സൗഹൃദത്തെക്കുറിച്ച് നേരത്തെ രണ്ട് പേരും സംസാരിച്ചിട്ടുണ്ട്. ദിലീപിന്റെ എല്ലാ പ്രതിസന്ധി ഘട്ടങ്ങളിലും ഇന്നസെന്റിന്റെ പിന്തുണയുണ്ടായിരുന്നു. പാപ്പി അപ്പച്ചാ, കല്യാണ രാമൻ തുടങ്ങി ഒട്ടനവധി സിനിമകളിൽ രണ്ട് പേരും ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. ഇടയ്ക്കിടെ വിളിച്ച് സംസാരിക്കുന്നവരായിരുന്നു ദിലീപും ഇന്നസെന്റുമെന്നാണ് നടൻ സിദ്ദിഖ് അടുത്തിടെ പറഞ്ഞത്.

ഇന്നസെന്റിന് അസുഖമാണെന്നത് പോലും സഹിക്കാൻ ദിലീപിന് പറ്റിയിരുന്നില്ലെന്നും സിദ്ദിഖ് പറഞ്ഞു. ദിലീപുമായുള്ള കേസ് ഇന്നസെന്റ് ഇടപെട്ട് പരിഹരിച്ചതിന്റെ ഓർമ്മ പങ്കുവെച്ചിരിക്കുകയാണ് നിർമാതാവും നടനുമായ ദിനേശ് പണിക്കർ. തന്റെ യൂട്യൂബ് ചാനലിൽ ഇന്നസെന്റിനെക്കുറിച്ച് സംസാരിക്കവെയാണ് അദ്ദേഹം ഈ സംഭവത്തെക്കുറിച്ച് പറഞ്ഞത്.

'ദിലീപിന്റെ ചെക്ക് കേസ് മുഖേന പ്രമാദമായ പേരെടുത്ത വ്യക്തിയാണ് ഞാൻ. ഉദയപുരം സുൽത്താൻ എന്ന പടത്തിന്റെ പേരിൽ ഒരു ലക്ഷത്തി തൊണ്ണൂറായിരത്തിന്റെ ചെക്ക് ഞാൻ കൊടുക്കുകയും ചെക്ക് മടങ്ങുകയും ദിലീപതിന് കേസ് കൊടുക്കുകയും ചെയ്തു'

Dinesh Panicker

'അതിന് ശേഷം പ്രൊഡ്യൂസേർസ് അസോസിയേഷൻ ചേമ്പറും അമ്മയും ഇടപെട്ടു. ഒരാഴ്ചയോളം ഇത് തന്നെയായിരുന്നു പത്രങ്ങളുടെ ആദ്യ പേജിൽ‌. അങ്ങോട്ടും ഇങ്ങോട്ടും വിലക്കും പ്രശ്നങ്ങളും. ഇന്നസെന്റ് ചേട്ടനുമായി ഞാൻ ഇടപെടുന്നുണ്ടായുരുന്നു. പേഴ്സണലി എനിക്ക് നല്ല ബന്ധവും ഉണ്ട്. പേടിക്കേണ്ടടാ, നമുക്ക് ശരിയാക്കാമെന്ന് പറയുന്നുണ്ട്. അസോസിയേഷനുകൾ സ്ട്രോങ്ങായി എന്റെ പിന്നിലുണ്ടായിരുന്നു'

തന്റെ ഭാ​ഗത്താണ് ശരിയെന്ന് ഇന്നസെന്റ് മനസ്സിലാക്കിയെന്നും ദിനേശ് മണിക്കർ പറയുന്നു. 'അദ്ദേഹവും അസോസിയേഷനുകളും കൂടി ഇരുന്നു. അമ്മ സംഘടയിൽ നിന്ന് വന്നിരിക്കുന്നത് ഇന്നസെന്റ് ചേട്ടൻ മാത്രം. കൂടെ ദിലീപും ഞാനുമുണ്ട്, അങ്ങോട്ടും ഇങ്ങോട്ടും പഴിചാരലും തെറി പറയലുമായിരുന്നു തുടക്കത്തിൽ'

'ഇതെങ്ങനെ പരിഹരിക്കണമെന്ന് ഇന്നസെന്റ് ചേട്ടൻ നേരത്തെ കണക്ക് കൂട്ടി വെച്ചിട്ടുണ്ടെന്നാണ് എന്റെ വിശ്വാസം. കാരണം അദ്ദേഹം എഴുന്നേറ്റ് നിന്നു. എടാ ദിലീപേ നിനക്കിപ്പോൾ കാശിന് വലിയ അത്യാവശ്യം ഒന്നുമില്ലല്ലോ, ദിനേശ് പണിക്കർക്ക് ഇപ്പോൾ ചെറിയൊരു ബുദ്ധിമുട്ടുണ്ട്'

'അത് കൊണ്ട് നീ ആ കേസങ്ങ് പിൻവലിക്ക് എന്ന് പറഞ്ഞു. ദിലീപിന് അഭിമാനത്തിന്റെ പ്രശ്നമല്ലേ. പക്ഷെ പറയുന്നത് ഇന്നസെന്റ് ചേട്ടനാണ്. ദിലീപ് എഴുന്നേറ്റ് നിന്ന് ദിനേശേട്ടനോടുള്ള സ്നേഹത്തിന്റെ പുറത്തും പ്രശ്നങ്ങൾ പരിഹരിക്കാനും കേസ് പിൻവലിക്കുകയാണെന്ന് പറ‍ഞ്ഞു. പക്ഷെ ഒരു കണ്ടീഷനേ ഉള്ളൂ. ഇത് പത്രങ്ങളിൽ കൊടുത്ത് കൊട്ടിഘോഷിക്കാൻ പാടില്ലെന്ന്. തീർച്ചയായുമെന്ന് ഞാൻ പറഞ്ഞു'

Dileep, Innocent

'ഇന്നസെന്റ് ചേട്ടൻ രണ്ട് മിനുട്ട് കൊണ്ട് ഇത്രയും ഭീകരമായ പ്രശ്നം പരിഹരിച്ചു. അതാണ് ഇന്നസെന്റ് ചേട്ടന്റെ കഴിവ്. ഇന്നസെന്റ് ഇത്രയും വലിയ നടനാണെന്ന് സ്ക്രീനിൽ കാണുമ്പോൾ അറിയാമെങ്കിലും അദ്ദേഹത്തിന്റെ കൂടെ അഭിനയിക്കുമ്പോഴാണ് ആ മഹത്വം മനസ്സിലാക്കുന്നത്. അതേപോലെ ഞാൻ കണ്ടിട്ടുള്ളത് ജ​ഗതിയാണ്,' ദിനേശ് പണിക്കർ പറഞ്ഞു.

ദിലീപ് പ്രതിചേർക്കപ്പെട്ട നടിയെ ആക്രമിച്ച കേസിൽ നാളുകളായി വിചാരണ നടന്ന് കൊണ്ടിരിക്കുകയാണ്. സിനിമാ രം​ഗത്തുള്ള പലരും തുടക്കത്തിൽ ദിലീപിനെ സംരക്ഷിക്കാനാണ് ശ്രമിച്ചതെന്ന് ആരോപണമുയർന്നിരുന്നു. കേസിനും വിവാ​ദങ്ങൾക്കുമിടെ അഭിനയ രം​ഗത്ത് വീണ്ടും സജീവമാവുകയാണ് ദിലീപ്. ബാന്ദ്ര, പറക്കും പപ്പൻ എന്നിവയാണ് ദിലീപിന്റെ വരാനിരിക്കുന്ന സിനിമകൾ. കേശു ഈ വീടിന്റെ നാഥനാണ് ദിലീപിന്റെ ഒടുവിൽ പുറത്തിറങ്ങിയ സിനിമ. ചിത്രം കാര്യമായി ശ്രദ്ധിക്കപ്പെട്ടില്ല.

More from Filmibeat

Read more about: dileep innocent
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X