വന്ന വഴി മറക്കുന്നതെന്തിനാണ്? സുധീർ എന്റെ കാലിൽ വീണു; ജയകൃഷ്ണനെ കണ്ടപ്പോൾ; ദിനേശ് പണിക്കർ
സിനിമാ രംഗത്ത് പ്രവർത്തിക്കുന്ന പലരും വന്ന വഴി മറക്കുന്നവരാണെന്ന് ദിനേശ് പണിക്കർ അഭിപ്രായപ്പെടുന്നു. എന്നാൽ ഇതിൽ നിന്നും വ്യത്യസ്തരായവരെക്കുറിച്ചും ഇദ്ദേഹം സംസാരിച്ചു.
സിനിമാ നിർമാണ രംഗത്ത് ഒരു കാലത്ത് പ്രമുഖ സാന്നിധ്യമായിരുന്നയാളാണ് ദിനേശ് പണിക്കർ. പിൽക്കാലത്ത് അഭിനയ രംഗത്തും ദിനേശ് പണിക്കർ സജീവമായി. സിനിമാ നിർമാണത്തിലുണ്ടായ വീഴ്ചയെ പറ്റിയും സിനിമാ രംഗത്തിന്റെ മോശം വശത്തെ പറ്റിയും ദിനേശ് പണിക്കർ നേരത്തെ സംസാരിച്ചിട്ടുണ്ട്. ഇപ്പോഴിതാ തന്റെ യൂട്യൂബ് ചാനലിലൂടെ സിനിമാ രംഗത്തെ നല്ല മനുഷ്യരെക്കുറിച്ച് സംസാരിച്ചിരിക്കുകയാണ് ദിനേശ് പണിക്കർ.
'സിനിമാ ഫീൽഡിലും നന്ദിയുള്ളവരുണ്ട്. മയിൽപ്പീലിക്കാവ് എന്ന സിനിമ ഓടിയില്ല എന്നറിഞ്ഞ് കുഞ്ചാക്കോ ബോബൻ തില്ലാന തില്ലാനയിൽ ഫ്രീയായി രണ്ട് ദിവസത്തെ പാട്ട് സീനിൽ അഭിനയിച്ചു. കായംകുളം കൊച്ചുണ്ണി എന്ന സീരിയൽ ചെയ്യുകയായിരുന്നു ഞാൻ ഉച്ചയ്ക്ക് കാറ്റ് കൊണ്ടിരിക്കുന്നു'

'സുധീർ എന്ന നടൻ വന്നു. പരിചയപ്പെടാമെന്ന് കരുതി. അദ്ദേഹം വന്നപ്പോൾ ഞാൻ എണീറ്റു, പുള്ളി എന്റെ കാലിൽ വീണു. സൂധീർ എന്തായീ കാണിക്കുന്നതെന്ന് ഞാൻ ചോദിച്ചു. ചേട്ടനന്നെ മനസ്സിലായിക്കാണില്ല പക്ഷെ ചേട്ടനെ എനിക്ക് മറക്കാൻ പറ്റില്ലെന്ന് സുധീർ'
'രജപുത്രൻ എന്ന സിനിമയെടുത്ത സമയത്ത് ചേട്ടന്റെ വീട്ടിൽ ദിവസവും ആറ് മണിക്ക് വന്ന് ബെല്ലടിച്ച് ശല്യപ്പെടുത്തിയിരുന്ന വ്യക്തിയാണ് ഞാൻ. അന്ന് ഒരു സിനിമയിലും അഭിനയിച്ചിരുന്നില്ല. ചേട്ടൻ മാന്യമായി പെരുമാറി, രജപുത്ര എന്ന സിനിമയിൽ ഒരു വേഷം കൊടുത്തെന്ന് സുധീർ പറഞ്ഞു. എനിക്കോർമ്മയില്ല. അന്ന് 250 രൂപ പുള്ളിക്ക് കിട്ടി'
'സിനിമാ ഫീൽഡിൽ നിന്ന് ആദ്യമായി കിട്ടി കൈനീട്ടമാണെന്നും സുധീർ പറഞ്ഞു. എത്ര പേർക്ക് അത് പറയാനുള്ള ചങ്കൂറ്റമുണ്ടാവും. കാവ്യാഞ്ജലി എന്ന സീരിയൽ ഞാൻ ചെയ്യവെ ജയകൃഷ്ണൻ എന്ന നടനെ പരിചയപ്പെടുന്നു'

'എനിക്കിഷ്ടമുള്ള നടനാണെന്ന് ഞാൻ ജയകൃഷ്ണനോട് പറഞ്ഞു. ചേട്ടാ നമ്മൾക്ക് നേരത്തെ പരിചയമുണ്ടല്ലോയെന്ന് ജയകൃഷ്ണൻ. ജൂനിയർ ആർട്ടിസ്റ്റായി എന്റെ സിനിമയിൽ അഭിനയിച്ചിട്ടുണ്ടെന്ന്. അങ്ങനെ കുറച്ച് പേർക്ക് കൈത്താങ്ങാൻ സാധിച്ചു'
'പക്ഷെ പലരും ഒരു ലെവലെത്തിയാൽ വന്ന വഴി മറക്കുന്നവരാണ്. ബുദ്ധിമുട്ടിയാണ് വന്നതെന്ന് പറയുന്നതിൽ എന്താണ് തെറ്റ്. രണ്ട് പേരോടും പരസ്യമായി എന്നോട് കാണിച്ച സ്നേഹത്തിന് നന്ദി പറയുന്നു'
സിനിമാ രംഗത്തെ തന്റെ അനുഭവ കഥകളാണ് അടുത്തിടെ തുടങ്ങിയ യൂട്യൂബ് ചാനലിലൂടെ ദിനേശ് പണിക്കർ പങ്കുവെക്കുന്നത് രജപുത്രൻ ഉൾപ്പെടെയുള്ള സിനിമകൾ നിർമ്മിച്ച നിർമാതാവാണ് ദിനേശ് പണിക്കർ. ഇടയ്ക്ക് ചില സാമ്പത്തിക നഷ്ടങ്ങളും ഇദ്ദേഹത്തിനുണ്ടായിരുന്നു.
നിരവധി സീരിയലുകളിലും സിനിമകളിലും ദിനേശ് പണിക്കർ അഭിനയിച്ചിട്ടുണ്ട്. കിരീടം എന്ന സിനിമയുടെ സഹ നിർമാതാവായാണ് ദിനേശ് പണിക്കർ കരിയർ തുടങ്ങുന്നത്. സിനിമ വൻ വിജയമായിരുന്നു. ചെപ്പു കിലുക്കണ ചങ്ങാതി, പ്രണയ വർണങ്ങൾ തുടങ്ങി നിരവധി സിനിമകൾ ദിനേശ് പണിക്കർ നിർമ്മിച്ചു. ടെലിവിഷൻ പരമ്പരകളും നിർമ്മിച്ചു.
നാളുകളായി അഭിനയ രംഗത്ത് സജീവമാണ് ദിനേശ് പണിക്കർ. നേരത്തെ സുരേഷ് ഗോപി, മോഹൻലാൽ തുടങ്ങിയവരെ പറ്റി ദിനേശ് പണിക്കർ സംസാരിച്ചിരുന്നു. സുരേഷ് ഗോപിയോട് തനിക്കുള്ള സൗഹൃദത്തെക്കുറിച്ച് ഇദ്ദേഹം പറഞ്ഞ വാക്കുകൾ ശ്രദ്ധ നേടിയിരുന്നു. നടന്റെ മകൾ മരിച്ച സമയത്ത് ആദ്യമെത്തിയത് താനായിരുന്നെന്നും ദിനേശ് പണിക്കർ ഓർത്തു.


Click it and Unblock the Notifications











