പ്രേമത്തിലെ ഓഡിഷനില് പരാജയപ്പെട്ടത് നിമിഷയോ രജിഷയോ? ദിനേശ് പ്രഭാകര് പറഞ്ഞ നടി ആരാണ്?
അഭിനേതാവും കാസ്റ്റിങ് ഡയറക്ടുമാറാണ് ദിനേശ് പ്രഭാകര്. മലയാളത്തിലെ എക്കാലത്തെയും ഹിറ്റ് സിനിമയായിരുന്ന പ്രേമത്തിലെ നായികയ്ക്ക് വേണ്ടി ഓഡിഷന് നടത്തിയ കഥ ദിനേശിപ്പോള് പറയുകയാണ്. ഒരു യൂട്യൂബ് ചാനലിന് നല്കിയ അഭിമുഖത്തിലായിരുന്നു പ്രേമത്തില് നായികയാവാന് വന്ന കുട്ടി പില്ക്കാലത്ത് മികച്ച നടിയ്ക്കുള്ള പുരസ്കാരം വാങ്ങിയ കഥ താരം പറഞ്ഞത്.
'പ്രേമം സിനിമയില് ഓഡിഷന് വന്ന് പരാജയപ്പെടുകയും പിന്നീട് മറ്റൊരു ചിത്രത്തില് നായികയായി അഭിനയിച്ച് മികച്ച നടിയ്ക്കുള്ള സംസ്ഥാന പുരസ്കാരം നേടുകയും ചെയ്ത ഒരു നടിയുണ്ട്. (നടിയുടെ പേര് താരം വെളിപ്പെടുത്തിയിരുന്നില്ല). പ്രേമത്തിന്റെ ഓഡിഷന് അഞ്ചോ ആറോ തവണ ശ്രമിച്ചതാണ്. ഭയം കാരണമോ, അന്നത്തെ മാനസികാവസ്ഥ കൊണ്ടോ ആവാം അവര്ക്ക് നന്നായി ചെയ്യാന് കഴിഞ്ഞില്ല'. സിനിമയിലെ കാസ്റ്റിങ് ഡയറക്ഷനെ കുറിച്ച് സംസാരിക്കുകയായിരുന്നു താരം.

ദിനേശ് പ്രഭാകറിന്റെ വാക്കുകള് കേട്ടതോടെ ആ പറഞ്ഞ നടി ആരാണെന്ന് കണ്ടെത്താനുള്ള ശ്രമത്തിലായിരുന്നു ആരാധകര്. 2015 ന് ശേഷം മികച്ച നടിമാര്ക്കുള്ള പുരസ്കാരം സ്വന്തമാക്കിയത് ആരൊക്കെയാണെന്ന് നോക്കിയപ്പോള് രജിഷ വിജയന്, പാര്വതി തിരുവോത്ത്, നിമിഷ സജയന് എന്നിങ്ങനെ മൂന്ന് പേരാണുള്ളത്. പാര്വതി എന്തായാലും ഓഡിഷന് പോയിട്ടുണ്ടാവില്ലെന്നാണ് എല്ലാവരും കരുന്നത്.
അങ്ങനെ നോക്കുകയാണെങ്കില് നിമിഷ സജയനോ രജിഷ വിജയനോ ആയിരിക്കും ആ നടിയെന്നാണ് കരുതുന്നത്. 2016 ല് പുറത്തിറങ്ങിയ അനുരാഗ കരിക്കിന് വെള്ളം എന്ന ചിത്രത്തിലൂടെയായിരുന്നു രജിഷ മികച്ച നടിയ്ക്കുള്ള നേട്ടം സ്വന്തമാക്കുന്നത്. 2018 ല് റിലീസിനെത്തിയ തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന ചിത്രത്തിലൂടെയാണ് നിമിഷ അരങ്ങേറ്റം നടത്തുന്നത്. ചോല എന്ന സിനിമയിലൂടെ കഴിഞ്ഞ വര്ഷം മികച്ച നടിയ്ക്കുള്ള പുരസ്കാരം നിമിഷ സ്വന്തമാക്കി.


Click it and Unblock the Notifications











