ദിലീപിനാണോ സ്ക്രീന്‍ സ്പേസ് കൂടുതൽ, അന്ന് കുഞ്ചാക്കോ ബോബന്റെ അച്ഛൻ പറഞ്ഞത്, വെളിപ്പെടുത്തി സംവിധായകൻ

കുടുംബ പ്രേക്ഷകരുടേയും യൂത്തിന്റേയും പ്രിയപ്പെട്ട താരങ്ങളാണ് കുഞ്ചാക്കോ ബോബനും ദിലീപും. മലയാള സിനിമയിലെ ജനപ്രിയ താരങ്ങളായ ഇവരുടെ പഴയ ചിത്രങ്ങൾ ഇപ്പോഴും പ്രേക്ഷകരുടെ ഇടയിൽ ചർച്ച വിഷയമാണ്. വിജയ ചിത്രങ്ങളിലൂടെ കരിയർ ആരംഭിച്ച താരങ്ങൾ പ്രേക്ഷകർക്ക് മികച്ച ഹിറ്റ് ചിത്രങ്ങളായിരുന്നു സമ്മാനിച്ചത്.

2001 ൽ ഇറങ്ങിയ സൂപ്പർ ഹിറ്റ് ചിത്രമായിരുന്നു ദോസ്ത്. തുളസിദാസ് സംവിധാനം ചെയ്ത ചിത്രത്തിൽ ദിലീപും കുഞ്ചാക്കോ ബോബനുമായിരുന്നു പ്രധാന വേഷത്തിലെത്തിയത്. സൗഹൃദം പ്രമേയമാക്കി ഒരുങ്ങിയ ചിത്രം വൻ വിജയമായിരുന്നു. ഇപ്പോഴിതാ സിനിമയുടെ കാസ്റ്റിങ്ങിനെ കുറിച്ചുളള അറിയാക്കഥ പങ്കുവെച്ച് സംവിധായകൻ തുളസീദാസ്. സഫാരി ടിവിയിലെ ചരിത്രം എന്നിലൂടെ എന്ന പരിപാടിയിലാണ് ചിത്രത്തെ കുറിച്ച് വെളിപ്പെടുത്തിയത്.

 ആദ്യം ആലോചിച്ചത്

ദോസ്ത് എന്ന സിനിമയുടെ കഥ മനസ്സിലേക്ക് വന്നപ്പോള്‍ ബിജു മേനോന്‍ - ദിലീപ് എന്ന കോമ്പിനേഷനിലാണ് ആദ്യം ആ സിനിമ പ്ലാന്‍ ചെയ്തത്. ഇപ്പോള്‍ കുഞ്ചാക്കോ ബോബന്‍ ചെയ്ത റോളില്‍ ദിലീപിനെയും, ദിലീപ് ചെയ്ത റോളില്‍ ബിജു മേനോനെയും കാസ്റ്റ് ചെയ്യാം എന്ന് തീരുമാനിച്ചു. പക്ഷേ ദിലീപ് തന്നെ ഗൗരവമേറിയ ആ കഥാപാത്രം ചെയ്താല്‍ ഏറെ പുതുമയായിരിക്കും എന്ന് തോന്നി. അങ്ങനെ ദിലീപ് ചെയ്യാനിരുന്ന കഥാപാത്രത്തിലേക്ക് അന്നത്തെ പ്രണയ സിനിമകളിലെ ഹിറ്റ് നായകനായ കുഞ്ചാക്കോ ബോബനെയും പ്ലേസ് ചെയ്യാന്‍ തീരുമാനിച്ചു.

കുഞ്ചാക്കോ ബോബൻ്‍റെ അച്ഛന്റെ  സംശയം

അങ്ങനെ ദിലീപിനോട് ആദ്യം കഥ പറഞ്ഞു. അദ്ദേഹത്തിന് കഥയും കഥാപാത്രവും ഇഷ്ടമായി ചെയ്യാമെന്നും സമ്മതിച്ചു. പിന്നീടാണ് ആലപ്പുഴയിലുള്ള കുഞ്ചാക്കോ ബോബന്റെ വീട്ടില്‍ പോയി അദ്ദേഹത്തോട് പറയുന്നത്. പക്ഷേ കുഞ്ചാക്കോ ബോബന്റെ അച്ഛന് ഒരു സംശയം. സിനിമയില്‍ കുഞ്ചാക്കോ ബോബനേക്കാള്‍ സ്ക്രീന്‍ സ്പേസ് കൂടുതല്‍ ദിലീപിനാണോ? എന്ന്. ഞാന്‍ പറഞ്ഞു അല്ല രണ്ടും തുല്യമാണെന്ന് പറഞ്ഞു.

സംഭവിച്ചത്

പക്ഷേ എന്നിട്ടും അദ്ദേഹത്തിന് ഒരു തൃപ്തിയുണ്ടായിരുന്നില്ല. അപ്പോള്‍ ഞാന്‍ ഇവിടെ ഒരേ സിനിമയില്‍ അഭിനയിച്ച രണ്ടു മഹാനടന്മാരെ കുറിച്ച് ഉദാഹരണം പറഞ്ഞു, സത്യന്‍, പ്രേം നസീര്‍ ഒന്നിച്ച് ചെയ്തിട്ടില്ലേ? മമ്മൂട്ടി മോഹന്‍ലാല്‍ ചെയ്തിട്ടില്ലേ? സുകുമാരന്‍, സോമന്‍? ചെയ്തിട്ടില്ലേ അങ്ങനെ കുറച്ചു ഉദാഹരണങ്ങള്‍ പറഞ്ഞു. പിന്നെ പുതിയ തലമുറയിലെ നടന്മാര്‍ക്ക് എന്താണ് ഇങ്ങനെ ചെയ്യുന്നതില്‍ പ്രശ്നം. അങ്ങനെ അവര്‍ സമ്മതിച്ചു. അവിടെ വച്ച് തന്നെ കുഞ്ചാക്കോ ബോബന് അഡ്വാന്‍സും നല്‍കുകയും ചെയ്തു എന്ന് തുളസീദാസ് പറയുന്നു.

ദോസ്ത് സിനിമ

ഉദയകൃഷ്ണ, സിബി കെ. തോമസ് തിരക്കഥയിൽ ഒരുങ്ങിയ ചിത്രമാണ് ദോസ്ത്. 2001 ൽ പുറത്തിറങ്ങിയ ചിത്രത്തിൽ കുഞ്ചാക്കോ ബോബൻ ദിലീപിനോടൊപ്പം വൻ താരനിരയായിരുന്നു അണിനിരന്നത്. കാവ്യ മാധവൻ, ജഗതി ശ്രീകുമാർ, കലാഭവൻ മണി, ബിന്ദു പണിക്കർ, അഞ്ജു അരവിന്ദ് തുടങ്ങിയവരായിരുന്നു മാറ്റ് താരങ്ങൾ. സിനിമാ പോലെ തന്നെ ചിത്രത്തിലെ ഗാനങ്ങളും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു,കൊട്ടാരക്കര ഫിലിംസിന്റെ ബാനറിൽ യമുനയാണ് ചിത്രം നിർമ്മിച്ചത്. ഇന്നും ചിത്രം മിനിസ്ക്രീനിൽ മികച്ച കാഴ്ചക്കാരുണ്ട്,

Read more about: dileep kunchacko boban
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X