മമ്മൂക്ക കാരണമാണ് താൻ സംവിധായകനും എഴുത്തുകാരനുമായത്, വെളിപ്പെടുത്തലുമായി ബ്ലെസി

മലയാളി പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രമാണ് ദി പ്രീസ്റ്റ്. . നവാഗത സംവിധായകൻ ജോഫിൻ ടി ചാക്കോയാണ് ചിത്രം സംവിധാനം ചെയ്യുന്ന ചിത്രം മാർച്ച് 4 നാണ് തി്യേറ്ററുകളിൽ എത്തുന്നത്. പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെയാണ് ചിത്രത്തിനായി കത്തിരിക്കുന്നത്. മമ്മൂട്ടിക്കൊപ്പം ലേഡിസൂപ്പർ സ്റ്റാർ മഞ്ജു വാര്യരും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്.

താരപുത്രിയുടെ മേക്കോവർ ചിത്രം വൈറലാകുന്നു

ചിത്രം തിയേറ്റർ റിലീസ് തയ്യാറെടുക്കുമ്പോൾ സംവിധായകൻ സംവിധായകൻ ജോഫിൻ ടി ചാക്കോയ്ക്ക് ആശംസയുമായി മലയാള സിനിമാ ലോകം രംഗത്തെത്ത്. മമ്മൂട്ടിക്കൊപ്പമുള്ള തന്റ പങ്കുവെച്ച് കൊണ്ടാണ് ജോഫിൻ ടി ചാക്കോയ്ക്ക് സംവിധായകൻ ബ്ലെസി ആശംസകൾ നേർന്നിരിക്കുന്നത്.

ആശംസയുമായി ബ്ലെസി

മമ്മൂക്കയുടെ ദി പ്രീസ്റ്റ് മാർച്ച് 4ന് റിലീസ് ചെയ്യുന്നു. അതിൽ ഏറ്റവും അധികം സന്തോഷിക്കുന്ന കാര്യം ഒരു പുതുമുഖ സംവിധായകനെ മമ്മൂക്ക പരീക്ഷിക്കുന്നു എന്നതാണ്. ഞാനൊക്കെ കാഴ്‌ച്ച എന്ന സിനിമയിലൂടെ മമ്മൂക്കയുടെ സ്നേഹത്തിലൂടെയാണ് സംവിധായകനും എഴുത്തുകാരനും ആയത്. ഇന്ത്യൻ സിനിമയിൽ തന്നെ ഇത്രയേറെ നവാഗത സംവിധായകരെ വെച്ച് സിനിമ ചെയ്ത മറ്റൊരാളുണ്ടാവില്ല.

മമ്മൂട്ടി

അവരിൽ ഏറിയ പങ്കും ഇന്ന് മലയാളത്തിലെ പ്രമുഖരായി നിൽക്കുന്നു. എഴുതാൻ അറിയാതിരുന്ന എന്നോട് എഴുതാൻ പറഞ്ഞ് എനിക്ക് കാഴ്ച്ച എഴുതാനും തന്മാത്രയെഴുതാനും ഭ്രമരം എഴുതാനുമൊക്കെ ഇൻസ്പിറേഷൻ തന്നത് മമ്മൂക്കയാണ്. മമ്മൂക്കയുടെ പുതിയ കണ്ടെത്തലായ ജോഫിന് എല്ലാവിധ ആശംസകളും നേരുന്നു. പ്രീസ്റ്റ് വലിയൊരു വിജയമായി തീരട്ടെ. മലയാള സിനിമയിലെ വലിയൊരു സാന്നിധ്യമായി ജോഫിൻ മാറട്ടെ. എന്ന് ബ്ലെസി പറയുന്നു, മമ്മൂക്കയുടെ ദി പ്രീസ്റ്റ് മാർച്ച് 4ന് റിലീസ് ചെയ്യുന്നു. അതിൽ ഏറ്റവും അധികം സന്തോഷിക്കുന്ന കാര്യം ഒരു പുതുമുഖ സംവിധായകനെ മമ്മൂക്ക പരീക്ഷിക്കുന്നു എന്നതാണ്. ഞാനൊക്കെ കാഴ്‌ച്ച എന്ന സിനിമയിലൂടെ മമ്മൂക്കയുടെ സ്നേഹത്തിലൂടെയാണ് സംവിധായകനും എഴുത്തുകാരനും ആയത്.

ആശംസയുമായി സിനിമാലോകം


സംവിധായകൻ ലാൽ ജോസ്, അജയ് വാസുദേവ്, ഹനീഫ് അഥേനി, അനൂപ് കണ്ണൻ ഉൾപ്പടെ മമ്മൂട്ടി ചിത്രത്തിലൂടെ തുടക്കം കുറിച്ച് നിരവധി സംവിധായകരും പ്രീസ്റ്റിന് ആശംസകൾ നേർന്നിട്ടുണ്ട്. തന്റെ ജീവിതത്തിലെ റൂട്ട് മാറ്റിയത് മമ്മൂട്ടിയാണെന്നാണ് സംവിധായകൻ ലാൽ ജോസ് ആശംസ നേർന്ന് കൊണ്ട് കുറിച്ചത്. ചിത്രത്തിന്റെ പോസ്റ്ററും ഫേസ്ബുക്കിൽ പങ്കുവെച്ചിട്ടുണ്ട്.

മമ്മൂട്ടിയും മഞ്ജുവും

മമ്മൂട്ടിക്കൊപ്പം വൻ താരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത് . മമ്മൂട്ടിയേയും മഞ്ജു വാര്യരേയും കൂടാതെ ബേബി മോണിക്ക, നിഖില വിമല്‍, ശ്രീനാഥ് ഭാസി, മധുപാല്‍, ജഗദീഷ് എന്നിവരും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്. ശ്യാം മേനോനും ദീപു പ്രദീപും ചേർന്നാണ് തിരക്കഥ എഴുതിയിരിക്കുന്നത്. രാഹുല്‍ രാജാണ് സംഗീത സംവിധാനം. ആന്റോ ജോസഫ് കമ്പനിയും, ജോസഫ് ഫിലീം കമ്പനിയും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.

ബ്ലെസിയുടെ വാക്കുകൾ കാണാം

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X