For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'എബ്രിഡ് ഷൈനിന്റെ അസിസ്റ്റന്റാവാൻ അനുവാദം ചോദിച്ചപ്പോൾ പിരിച്ചുവിട്ടു'; രസകരമായ അനുഭവം പറഞ്ഞ് പേളി മാണി!

  |

  അവതാരിക, ​ഗായിക, നടി, യുട്യൂബർ തുടങ്ങി നിരവധി വിശേഷണങ്ങൾ പേളി മാണിയുടെ പേരിനൊപ്പം ചേർത്ത് പറയാൻ കഴിയും. ഇന്ന് ഏറ്റവും മനോഹരമായി സ്റ്റേജ് പ്രോ​​ഗ്രോമുകളടക്കമുള്ള കൈകാര്യം ചെയ്യുന്ന ചുരുക്കം ചില അവതാരകരിൽ ഒരാളാണ് പേളി മാണി. ‌

  മഴവിൽ മനോരമ ചാനലിൽ ഗോവിന്ദ് പദ്മസൂര്യ, ആദിൽ ഇബ്രാഹിം എന്നിവരോടൊപ്പം ചേർന്ന് ഡി 4 ഡാൻസ് എന്ന മലയാളം ഡാൻസ് റിയാലിറ്റി ഷോയുടെ മൂന്ന് സീസണുകൾ ഹോസ്റ്റ് ചെയ്തതിലൂടെയാണ് പേളി പ്രശസ്തയായത്.

  Also Read: '186 കോടിയുടെ ആസ്തി, മാസവരുമാനം ഒന്നര കോടി രൂപ, ചെന്നൈയിൽ അത്യാഢംബര വസതി'; സൂര്യയുടെ ലക്ഷ്വറി ലൈഫ്!

  ചുരുളൻ മുടിയും സരസമായ സംഭാണവും എല്ലാം പേളിയെ വ്യത്യസ്തയാക്കി. സെറ എന്ന സ്റ്റേജ് നാമത്തിലും പരിപാടികൾ അവതരിപ്പിച്ചിട്ടുണ്ട്. കൗമുദി, മഴവിൽ മനോരമ, ഏഷ്യാനെറ്റ് തുടങ്ങിയ ചാനലുകളിൽ അവതാരികയായിരുന്ന പേളി ബി​ഗ് ബോസ് മലയാളം സീസൺ ഒന്നിൽ മത്സരാർഥിയായി വന്ന് രണ്ടാം സ്ഥാനത്ത് എത്തിയതോടെ ജനപ്രീതി വർധിച്ചു.

  ബി​ഗ് ബോസിൽ മത്സരിച്ചുകൊണ്ടിരിക്കെയാണ് പേളി സഹമത്സരാർഥിയും നടനുമായ ശ്രീനിഷ് അരവിന്ദിനെ പ്രണയിക്കുന്നത്. പലരും ഇരുവരുടേയും പ്രണയം ബി​ഗ് ബോസ് ജയിക്കാനുള്ള നാടകമാണെന്ന് പറഞ്ഞ് പുച്ഛിച്ചു.

  Also Read: 'മുൻ കാമുകിയാണ് സൗഭാ​ഗ്യയെ വിവാഹം ചെയ്യാൻ പറഞ്ഞത്, ചക്കപ്പഴം നിർത്തിയത് സൗഭാ​ഗ്യ കാരണമല്ല'; അർജുൻ!

  പക്ഷെ ഇരുവരും അവരുടെ പ്രണയത്തിൽ ഉറച്ച് നിന്ന് വൈകാതെ വിവാഹിതരാവുകയും ചെയ്തു. ഇപ്പോൾ നില എന്നൊരു മകളും ഇരുവർക്കുമുണ്ട്. വിവാഹശേഷം അഭിനയത്തിൽ നിന്നും വിട്ടുനിൽക്കുന്ന പേളി ഇപ്പോൾ യുട്യൂബ് ചാനലുമായി സജീവമാണ്.

  നിലവാരമുള്ള കണ്ടന്റുകൾ സബ്സ്ക്രൈബേഴ്സിന് നൽകുന്ന ചുരുക്കം ചില യുട്യൂബ് ചാനലുകളിൽ ഒന്നാണ് പേളി മാണിയുടേത്. ഭർത്താവ് ശ്രീനിഷാണ് പേളിയുടെ യുട്യൂബ് ചാനൽ മനോഹരമായി മുന്നോട്ട് കൊണ്ടുപോകുന്നതിന് വേണ്ടി പ്രവർത്തിക്കുന്നത്.

  ടെലിവിഷനിൽ സംപ്രേഷണം ചെയ്യാൻ പറ്റുന്ന ക്വാളിറ്റിയിലാണ് പേളിയും ശ്രീനിഷും ചാറ്റ് ഷോകൾ നടത്തുന്നത് എന്നാണ് വീഡിയോ കണ്ട് ആരാധകർ അഭിപ്രായപ്പെടുന്നത്.

  കഴിഞ്ഞ ദിവസം പേളിയുടെ ചാറ്റ് ഷോയിൽ മഹാവീര്യർ സിനിമയുടെ പ്രമോഷന്റെ ഭാ​ഗമായി സംവിധായകൻ എബ്രിഡ് ഷൈനും നടൻ നിവിൻ പോളിയും വന്നിരുന്നു. ആ ചാറ്റ് ഷോയ്ക്കിടെ പേർളിയെ കുറിച്ച് എബ്രിഡ് ഷൈൻ പറഞ്ഞ വാക്കുകളാണ് ഇപ്പോൾ വൈറലാകുന്നത്.

  പേളി താൻ എങ്ങനെ ഇൻഡസ്ട്രിയിൽ വന്നുവെന്ന് പറഞ്ഞ് തുടങ്ങിയപ്പോഴാണ് എബ്രിഡ് ഷൈൻ സംഭവം വിശദീകരിച്ചത്. 'ഞാൻ എങ്ങനെയാണ് ഇൻഡസ്ട്രിയിൽ വന്നതെന്ന് പലരും ചോദിക്കാറുണ്ട്. അതിന് അറിഞ്ഞോ അറിയാതെയോ എബ്രിഡ് ഷൈൻ സാർ കാരണമായിട്ടുണ്ട്.'

  'ഒരു ഡിവൈൻ ഹാൻഡ് ഇദ്ദേഹത്തിന്റേതാണ്' പേളി പറഞ്ഞു. 'വർഷങ്ങൾക്ക് മുമ്പ് ഞാൻ ഫോട്ടോ​ഗ്രാഫറായിരുന്ന കാലത്ത് പേളി ഒരു ദിവസം വന്നിട്ട് പറഞ്ഞു. ഫോട്ടോ​ഗ്രാഫിയിൽ അസിസ്റ്റ് ചെയ്യാൻ താൽപര്യമുണ്ടെന്ന്.'

  'എനിക്ക് ഇന്നോവയുണ്ട് ഞാൻ വണ്ടിയോടിച്ചോളം സൈഡിൽ ഇരുന്നാൽ മതി... ബാക്കി അസിസ്റ്റ് ചെയ്തോളാമെന്ന് പറഞ്ഞു. ഞാൻ നോക്കിയപ്പോൾ പേളി ക്യാമറയ്ക്ക് മുന്നിലായിരിക്കും കുറച്ചുകൂടി നല്ലതെന്ന് തോന്നി. അത് ഞാൻ പേളിയോട് പറയുകയും ചെയ്തു.'

  'അതുകൊണ്ട് ഞാൻ പേളിയെ നിർത്തിയില്ല. പേളി ക്യാമറയ്ക്ക് മുന്നിൽ നിൽക്കേണ്ടയാളാണെന്ന് തോന്നി' എബ്രി‍ഡ് ഷൈൻ പറഞ്ഞു. 'ക്യാമറയ്ക്ക് മുന്നിലാണ് ഞാൻ നിൽക്കേണ്ടതെന്ന് ഉപദേശിച്ച ശേഷം ഇദ്ദേഹം ഒരു ഷൂട്ടും എന്നെ വെച്ച് നടത്തി.'

  'യഥാർത്ഥത്തിൽ എന്നെ അസിസ്റ്റന്റാക്കാതെ പിരിച്ചുവിട്ടുവെന്ന് പറയാം. അതിന് ശേഷമാണ് എനിക്ക് ടിവിയിൽ അവസരങ്ങൾ കിട്ടിയത്. അങ്ങനെയായിരുന്നു തുടക്കം. താങ്ക്യു സോമച്ച് സാർ‌... ഞാനിന്ന് ഇവിടെയെത്തി' പേളി മാണി പറഞ്ഞ് നിർത്തി.

  Read more about: pearle maaney
  English summary
  director Abrid Shine open up about how he first met actress Pearle Maaney, video goes viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X