'ഐശ്വര്യയ്ക്ക് ധനുഷിനെ മിസ് ചെയ്യില്ല... ഒരു നിമിഷം ധനുഷാണെന്ന് തെറ്റിദ്ധരിച്ചു'; മൂത്തമകനൊപ്പം ഐശ്വര്യ!

സ്റ്റൈൽ മന്നൻ സൂപ്പർ സ്റ്റാർ രജിനികാന്തിന്റെ മകൾ എന്നതിനപ്പുറം ഇന്റസ്ട്രിയിൽ തന്റേതായ പേര് നേടിയെടുത്ത സംവിധായികയാണ് ഐശ്വര്യ രജിനികാന്ത്. ത്രീ എന്ന ചിത്രം സംവിധാനം ചെയ്തുകൊണ്ടാണ് ഐശ്വര്യയുടെ തുടക്കം.

പിന്നീട് തിരിഞ്ഞ് നോക്കേണ്ടി വന്നിട്ടില്ല. കരിയറിലേക്ക് നോക്കുമ്പോൾ അച്ഛന്റെ അഭിനയ പാത പിൻതുടരാതെ തന്നെ കഴിവുകൊണ്ട് നേടിയെടുത്ത ഐശ്വര്യയുടെ വിജയമാണ് കാണുന്നത്. ലാൽ സലാം എന്ന പുതിയ ചിത്രത്തിന്റെ തിരക്കിലാണ് ഇപ്പോൾ താരപുത്രി.

ഷൂട്ടിങ് തിരക്കുകൾക്കിടയിലും തന്റെ സിനിമാ വിശേഷങ്ങളും കുടുംബവിശേഷങ്ങളുമെല്ലാം സോഷ്യൽമീ‍ഡിയ വഴി ഐശ്വര്യ ആരാധകരിലേക്ക് എത്തിക്കാറുണ്ട്. അത്തരത്തിൽ ഐശ്വര്യ സോഷ്യൽമീഡിയയിൽ പങ്കുവെച്ച ചിത്രങ്ങളാണ് ശ്രദ്ധനേടുന്നത്. ഒന്ന് മൂത്തമകൻ യാത്രയ്ക്കൊപ്പമുള്ള കാൻഡിഡ് ചിത്രമാണ്. ചുവപ്പും പച്ചയും കലർന്ന പട്ടുസാരിയിൽ ആഭരണങ്ങളും കുറിയും തൊട്ട് സുന്ദരിയായാണ് ഐശ്വര്യ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

Aishwarya Rajinikanth, dhanush

ക്രീം നിറത്തിലുള്ള ഷർട്ട് ധരിച്ചാണ് താരത്തിന്റെ മകൻ യാത്ര ഫോട്ടോയിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. പേയസ് ​ഗാർ​ഡനിലെ സൂപ്പർസ്റ്റാറിന്റെ വീട്ടിൽ നടന്ന വരലക്ഷ്മി പൂജ ചടങ്ങിൽ നിന്നുള്ള ചിത്രങ്ങളാണ് ഐശ്വര്യ പങ്കുവെച്ചതെന്നാണ് റിപ്പോർട്ട്.

നിങ്ങൾ നിങ്ങളുടെ മകനെ നോക്കിയശേഷം നിങ്ങൾ എന്താണ് സൃഷ്ടിച്ചത് എന്നത് ഓർത്ത് അഭിമാനിക്കുന്ന ദിവസങ്ങളിൽ ഒന്ന് മാത്രം എന്നാണ് മൂത്ത മകനൊപ്പമുള്ള ചിത്രം പങ്കുവെച്ച് ഐശ്വര്യ കുറിച്ചത്. അമ്മയുടെയും മകന്റെയും ട്രഡീഷണൽ ലുക്കിലുള്ള ചിത്രം വളരെ വേ​ഗത്തിലാണ് വൈറലായത്. നിരവധി പേരാണ് ഇരുവരുടെയും കാൻ‍ഡിഡ് ചിത്രത്തിന് കമന്റുമായി എത്തിയത്.

ഐശ്വര്യയെക്കാൾ ഉയരം വെച്ചിട്ടുണ്ട് യാത്രയ്ക്കെന്ന് ചിത്രത്തിൽ നിന്നും വ്യക്തമാണ്. ഐശ്വര്യയ്ക്കൊപ്പം യാത്രയെ കണ്ടപ്പോൾ ഒരു നിമിഷം ധനുഷിനൊപ്പമാണോ ഐശ്വര്യ നിൽക്കുന്നതെന്ന് സംശയിച്ച് പോയി എന്നാണ് കമന്റുകളിൽ ഏറെയും. യാത്രയെ കാണുമ്പോൾ ഐശ്വര്യയ്ക്ക് ധനുഷിനെ മിസ് ചെയ്യില്ലെന്നും കമന്റുകളുണ്ട്.

ധനുഷിന്റെ സിറോക്സ് കോപ്പി പോലെയാണ് യാത്രയുടെ രൂപമെന്നും കമന്റുകളുണ്ട്. ചിലർ ധനുഷുമായുള്ള കുടുംബജീവിതം വീണ്ടെടുക്കൂവെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. യാത്രയ്ക്ക് ഉയരം വെച്ചുവെന്നാണ് അത്ഭുതത്തോടെ നടി അതിഥി റാവു ​ഹൈദരി കുറിച്ചത്.

Aishwarya Rajinikanth, dhanush

ആരാധകർക്ക് പുറമെ സന്തൂർ മമ്മിയുടെയും മകന്റെയും ചിത്രത്തിന് നിരവധി സെലിബ്രിറ്റികളും കമന്റുകളുമായി എത്തി. ഇളയമകൻ ലിം​ഗയ്ക്കും മൂത്ത മകൻ യാത്രയ്ക്കുമൊപ്പമുള്ള പുതിയൊരു ചിത്രമാണ് ഐശ്വര്യ ഇൻ‌സ്റ്റ​ഗ്രാം പ്രൊഫൈൽ പിക്ചറായി അപ്ഡേറ്റ് ചെയ്തിരിക്കുന്നത്. ചിത്രത്തിൽ പച്ച നിറത്തിൽ അമ്മയുടെ സാരിക്ക് മാച്ചാകുന്ന ഷർട്ടാണ് ലിം​ഗ ധരിച്ചിരിക്കുന്നത്.

രണ്ട് ആൺമക്കളും ധനുഷിനും ഐശ്വര്യയ്ക്കും ജീവനാണ്. ധനുഷും ഐശ്വര്യയും ബന്ധം വേർപ്പെടുത്തി എങ്കിലും മക്കളുടെ എല്ലാ കാര്യങ്ങൾ‌ക്കും ഇരുവരും ഒരുമിച്ച് നിൽക്കാറുണ്ട്. ധനുഷ് ഏത് പൊതു പരിപാടിക്ക് പോയാലും രണ്ട് ആൺമക്കളെയും ഒപ്പം കൂട്ടും.

അവരില്ലാതെ തനിക്ക് ജീവിക്കാൻ പറ്റില്ലെന്നും അവരാണ് തന്റെ ബെസ്റ്റ് ഫ്രണ്ട്സെന്നും അടുത്തിടെ താരം പറഞ്ഞിരുന്നു. ധനുഷിനൊപ്പമാണ് യാത്രയും ലിം​ഗയും വളരുന്നത്. ഇടയ്ക്കത് ഐശ്വര്യയ്ക്കൊപ്പവും താമസിക്കും. 2004ൽ ആണ് ധനുഷും ഐശ്വര്യയും വിവാഹിതരാവുന്നത്. ധനുഷിനോട് ഐശ്വര്യയ്ക്ക് തോന്നിയ ആരാധന വീട്ടിൽ പറയുകയും അതിന് രജിനിയുടെ അപ്രൂവൽ കിട്ടുകയും ചെയ്തതോടെ വിവാഹത്തിലേക്ക് കടക്കുകയായിരുന്നു.

ധനുഷിനെക്കാൾ രണ്ട് വയസിന് മൂത്തതാണ് ഐശ്വര്യ. ഇതേ കുറിച്ച് ചോദിച്ചപ്പോൾ തന്നെക്കാൾ പക്വതയോടെ ജീവിതത്തെ കാണുന്ന ഭാര്യയെ കിട്ടിയതുകൊണ്ട് എല്ലാ കാര്യത്തിലും ചിട്ടയുണ്ട് എന്നാണ് ധനുഷ് നേരത്തെ പറഞ്ഞത്. ധനുഷിന്റേതും ഐശ്വര്യയുടേയും മാതൃകാപരമായ ദാമ്പത്യമായിരുന്നു. അതുകൊണ്ട് തന്നെ ഇരുവരും വേർപിരിഞ്ഞുവെന്നത് ഉൾക്കൊള്ളാൻ ആരാധകർക്കും പ്രയാസമായിരുന്നു.

Read more about: Aishwarya Rajinikanth dhanush
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X