പാവാട ഇട്ട് നിന്ന ലക്ഷ്മി തന്നെ കറക്കി എടുത്തു! അങ്ങനെ ഉണ്ടായതാണ് ഇവര്‍ രണ്ടും, വിവാഹത്തെ പറ്റി അഖില്‍ മാരാര്‍
ബിഗ് ബോസ് മലയാളത്തിന്റെ അഞ്ചാം സീസണിലെ വിന്നറാണ് അഖില്‍ മരാര്‍. ശരിക്കും ബിഗ് ബോസ് മെറ്റീരിയല്‍ എന്നൊക്കെ പറയുന്നത് അഖിലാണെന്നാണ് പൊതുവേ ആരാധകരുടെ അഭിപ്രായം. തുടക്കം മുതലേ വിജയസാധ്യത ഏറെയുണ്ടായിരുന്ന മത്സരാര്‍ഥി അഖില്‍ മാത്രമായിരുന്നു എന്നതും ആ സീസണിലെ പ്രത്യേകതയാണ്.
അതേ സമയം പുറത്ത് വന്നതിന് ശേഷം കുടുംബത്തോടൊപ്പമുള്ള നിമിഷങ്ങള്‍ ആഘോഷമാക്കുകയാണ് താരം. ഏറ്റവും പുതിയതായി തന്റെ വെഡ്ഡിങ്ങ് ആനിവേഴ്‌സറിയെ കുറിച്ച് പറഞ്ഞുള്ള വീഡിയോയാണ് അഖില്‍ യൂട്യൂബ് ചാനലിലൂടെ പങ്കുവെച്ചിരിക്കുന്നത്. ഭാര്യ ലക്ഷ്മിയെ ആദ്യമായി കണ്ട അവളുടെ വീട്ടില്‍ വച്ചായിരുന്നു അഖിലിന്റെ ഇത്തവണത്തെ ആഘോഷം.

എന്നെ സംബന്ധിച്ചിടത്തോളം ജനുവരി ഒന്ന് എന്ന് പറയുന്നത് ഒരുപാട് സന്തോഷമുള്ള കാര്യങ്ങള്‍ നിറഞ്ഞതാണ്. എന്റെ വിവാഹം കഴിഞ്ഞതും ആദ്യ സിനിമയുടെ ചിത്രീകരണം ആരംഭിച്ചതുമെല്ലാം ജനുവരി ഒന്നിനാണെന്നാണ് അഖില്‍ പറയുന്നത്. ഇന്ന് ഞാന്‍ വന്നത് നിങ്ങളെ പുതിയൊരു സ്ഥലം കാണിച്ച് തരാനാണ്.
ഞാന്‍ നിങ്ങളോട് ഒരുപാട് കഥ പറഞ്ഞിട്ടുള്ള സ്ഥലത്താണുള്ളത്. മാത്രമല്ല ബിഗ് ബോസില്‍ ഏറ്റവും ഹിറ്റായത് എന്റെ ഫാമിലി വന്നപ്പോഴായിരുന്നു. എന്റെ കുടുംബത്തെ നിങ്ങള്‍ക്ക് എല്ലാവര്‍ക്കും അറിയാവുന്നതുമാണ്. അതിനെല്ലാം കാരണമായൊരു സ്ഥലത്താണ് ഞാനിന്ന് നില്‍ക്കുന്നത്.
ഞാന്‍ ലക്ഷ്മിയെ ആദ്യം കാണുന്നത് ഗണപതി അമ്പലത്തില്‍ വച്ചായിരുന്നു. അന്നെനിക്ക് ലക്ഷ്മിയെ കുറിച്ച് ഒന്നും അറിയില്ല. പിന്നീട് ഞാന്‍ വരുന്നത് അവളുടെ ഈ വീട്ടിലേക്കാണ്. ലക്ഷ്മിയുടെ അമ്മ വിളിച്ചിട്ട് ഇഞ്ചക്കാട്ടുള്ള അവളുടെ ഒരു വീടിന്റെ പ്രശ്‌നം പരിഹരിക്കാന്‍ ആദ്യം ഈ വീട്ടിലേക്കാണ് ഞാന്‍ വന്നത്. അന്നൊരു പട്ട് പാവാടയല്ല, സാധാ പാവാടയൊക്കെ ധരിച്ച് നിന്നൊരു ലക്ഷ്മി ഉണ്ടായിരുന്നു. അവളെ ഞാന്‍ കാണിച്ച് തരാമെന്ന് പറഞ്ഞാണ് അഖില്‍ വീടിന് അകത്തേക്ക് കയറി പോവുന്നത്.
ഭാര്യ ലക്ഷ്മിയുടെ പഴയ വീട് ഇതാണെന്നും അതിനോട് ചേര്‍ന്നുള്ള സ്ഥലത്ത് തന്റെ കൃഷി ഉണ്ടായിരുന്നെന്നും താരം പറയുന്നു. ഏകദേശം ഒരു ഏക്കറോളമുള്ള ഈ സ്ഥലത്തായിരുന്നു തന്റെ കൃഷിയെന്ന് പറഞ്ഞ അഖില്‍ ആദ്യമായി ലക്ഷ്മിയുടെ കൂടെ കയറി വീട് പുറംലോകത്തിനായി കാണിച്ചു.
ഈ വീട്ടിലേക്ക് ഞാനാദ്യം വരുമ്പോള്‍ ഒരു കൊച്ചുപാവാടയൊക്കെ ധരിച്ച് നില്‍ക്കുകയായിരുന്നു ഇവള്‍. എന്നിട്ട് എന്നെ കറക്കി വളച്ചെടുത്തു. അങ്ങനെ കറക്കി എടുത്തതിന്റെ ഫലമായി ഉണ്ടായതാണ് ഈ നില്‍ക്കുന്ന രണ്ടെണ്ണമെന്ന് മക്കളെ ചൂണ്ടി അഖില്‍ പറയുന്നു.
ഇന്ന് ഞങ്ങളുടെ ഒന്‍പതാം വിവാഹ വാര്‍ഷികമാണ്. അതിനോട് അനുബന്ധിച്ച് മുറ്റത്ത് നില്‍ക്കുന്ന തെങ്ങിലെ കരിക്ക് വെട്ടി കുടിച്ച് ആഘോഷിക്കുകയാണെന്നും താരം സൂചിപ്പിച്ചു. അതേ സമയം അഖിലിനും കുടുംബത്തിനും ആശംസ അറിയിച്ച് കൊണ്ടുള്ള കമന്റുകള്‍ വരികയാണ്. വിവാഹ വാര്‍ഷികം ഇത്രയും ലളിതമായി ആഘോഷിച്ചതിനെ പറ്റിയാണ് ഏറ്റവും കൂടുതല്‍ കമന്റുകള്‍ വന്നിരിക്കുന്നത്.

വിവാഹ വാര്‍ഷികം കരിക്കിന്‍ വെള്ളത്തില്‍ ഒതുക്കി കൊണ്ട് സന്തോഷത്തോടെ ജീവിക്കുന്ന ഒരു കുടുംബം. ഇദ്ദേഹത്തിന്റെ ഈ തമാശയും ചിരിയും ഒക്കെ കാണുമ്പോള്‍ എത്ര പ്രഷര്‍ കൂടി നില്‍ക്കുന്നവരുടെയും പ്രഷര്‍ നോര്‍മല്‍ ആകും. അതാണ് ഞമ്മടെ അഖില്‍ മാരാര്‍ മച്ചാന്‍
എത്ര എളിമയുള്ള ആളാണ് അഖില്‍. ലക്ഷങ്ങള്‍ കൊണ്ട് ആഘോഷിക്കാനും സെലിബ്രിറ്റി സ്റ്റാറ്റസില്‍ നില്‍ക്കാനും അഖിലിന് സാധിക്കും. എന്നിട്ടും അയാളങ്ങനെ ജീവിക്കാനോ താരജാഡ കാണിക്കാനോ നില്‍ക്കുന്നില്ല എന്നതാണ് ശ്രദ്ധേയം.
വിവാഹ വാര്‍ഷികമായിട്ട് വേണമെങ്കില്‍ അടിച്ചു പൊളിക്കാമായിരുന്നു. ഒരു കേക്ക് പോലും കട്ട് ചെയ്യാതെ ലക്ഷ്മി നൈറ്റി എടുത്തു പൊക്കി കുത്തി. ഒരു സാധാരണ വീട്ടമ്മയെ പോലെ. നിങ്ങളാണ് പച്ചയായ മനുഷര്‍ എന്നൊക്കെ പറയുന്നത്. എത്ര ലാഘവത്തോട് കൂടിയാണ് ജീവിതം കൈകാര്യം ചെയ്യുന്നത്. ആയൂസ്സും ആരോഗ്യവും. സമ്പല്‍സമൃദ്ധിയും തന്ന് ദൈവം അനുഗ്രഹിക്കെട്ട. അഖിലേട്ടനെ ഒത്തിരിഇഷ്ടമാണെന്നാണ് ആരാധകര്‍ പറയുന്നത്.


Click it and Unblock the Notifications