For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'സ്വന്തമായി ഒരു സാൻട്രോ കാർ, ഡയലോഗുള്ള വേഷം, അയാൾ ആഗ്രഹിച്ചത് അത്രമാത്രം'; ജോജുവിനെ കുറിച്ച് സംവിധായകൻ!

  |

  വര്‍ഷങ്ങളോളം പല സിനിമകളിൽ നിശബ്ദനായി നില്‍ക്കേണ്ടി വന്ന ഒറ്റ സീനില്‍ ഒരു വാക്ക് പോലും മിണ്ടാനില്ലാത്ത കഥാപാത്രങ്ങള്‍ അവതരിപ്പിച്ചിരുന്ന നടനിൽ നിന്ന് വിവിധ ഇൻഡസ്ട്രികളിൽപോയി കഥാപാത്രങ്ങൾ അവതരിപ്പിച്ച് വിസ്മയിപ്പിക്കുന്ന നടനായി ഇന്ന് ജോജു ജോർജ് മാറി.

  ജോജു ജോർജിന്റെ കരിയർ പലപ്പോഴും സിനിമാ പ്രേമികളെ അത്ഭുതപെടുത്തിയിട്ടുണ്ട്. കഴിഞ്ഞ 20വര്‍ഷമായി ഈ നടന്‍ ഇവിടെയുണ്ടായിരുന്നുവെന്ന് പ്രേക്ഷകര്‍ തിരിച്ചറിഞ്ഞിട്ട് അഞ്ച് വര്‍ഷം കഴിഞ്ഞിട്ടേയുള്ളു.

  Also Read: 'അമ്മയുടെ ഏറ്റവും വലിയ ആ​ഗ്രഹമാണ് എന്റെ കല്യാണം, അമ്മയുടെ സ്വപ്നമാണത്'; വിവാഹത്തെ കുറിച്ച് രഞ്ജു രഞ്ജിമാർ!

  പക്ഷെ ജോജു ഒരിക്കലും തന്റെ നഷ്ടങ്ങളെയോര്‍ത്ത് നിരാശപ്പെട്ട് കണ്ടിട്ടില്ല. അത് അദ്ദേഹത്തിന്റെ ഓരോ അഭിമുഖങ്ങൾ കാണുമ്പോഴും വ്യക്തമാണ്. തന്നെക്കാള്‍ കഴിവുള്ള പലരും ഇക്കാലത്തിനിടയിലും ഒന്നുമാകാതെ നില്‍ക്കുന്നതിൽ ഏറ്റവും കൂടുതല്‍ വേദനിക്കുന്ന ഒരു നടൻ നല്ല മനുഷ്യൻ.

  നേരിടേണ്ടി വന്ന കഷ്ടതകളും അവഗണനകളും ഒത്തിരിയുണ്ടെന്ന് പല അഭിമുഖങ്ങളിലും ജോജു പറഞ്ഞിട്ടുണ്ട്. 'നല്ല നടനാകണമെങ്കിൽ ജീവിതാനുഭവങ്ങൾ വേണം... നല്ല നീരിക്ഷണ ബോധം വേണം..'

  Also Read: ഭർത്താവില്ല, ചെലവിന് പണമില്ല, മക്കളെ വളർത്തണം; വിവാഹമോചനത്തിന് ശേഷം ആശ ഭോസ്‌ലേ അനുഭവിച്ചത്!

  'നമുക്ക് ചുറ്റുമുള്ള ആളുകളെ സുഹൃത്തുക്കളെ ശത്രുക്കളെ പരിചയം പോലും ഇല്ലാത്തവരെ കഥാപാത്രങ്ങളാക്കി പഠിക്കുവാനുള്ള മനസ് ഉണ്ടാകണമെന്ന്' രഞ്ജിത്ത് ബെസ്റ്റ് ആക്ടർ സിനിമയിൽ പറഞ്ഞിട്ടുണ്ട്. ഇതെല്ലാം ജോജു ജോർജ് എന്ന നടനിൽ ഉണ്ട്.

  അദ്ദേഹം ചെയ്ത സിനിമകളും കഥാപാത്രങ്ങളും അതിന് ഉദാഹരണമാണ്. സിനിമ സ്വപ്നം കാണുന്ന ഏതൊരു സിനിമാമോഹിക്കും പ്രചോദനമാണ് ജോജു ജോർജ്. പിന്നിട്ട വഴികളിൽ നിന്നും നേരിട്ട അവഗണകളിൽ നിന്നും അനുഭവങ്ങളിൽ നിന്നും ഉയരങ്ങളിലേക്ക് പ‌റക്കുകയാണ് ജോജു ജോർജ്.

  അടുത്തിടെ പുറത്തിറങ്ങിയ പീസ് എന്ന സിനിമയിലെ ജോജു ജോർജിന്റെ പ്രകടനമാണ് അതിനുള്ള ഏറ്റവും പുതിയ ഉ​ദാഹരണം.

  Also Read: 'ഞാനെന്റെ ശരീരത്തെ വല്ലാതെ പീഡിപ്പിക്കുന്നുണ്ടെന്ന് എനിക്ക് തന്നെ തോന്നിയ നാളുകൾ'; അനുഭവം പറഞ്ഞ് നടി ഫറ ഷിബ്‌ല

  സപ്പോർട്ടിങ് ആർട്ടിസ്റ്റിൽ നിന്ന് നായകനിലേക്ക് വളർന്ന ജോജു ജോർജിനെ കുറിച്ച് സമൂഹമാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ട കുറിപ്പാണ് ഇപ്പോൾ വൈറലാകുന്നത്. ജോജുവിനെ കുറിച്ച് സംവിധായകൻ അഖിൽ മാരാർ എഴുതിയ കുറിപ്പാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.

  'സ്വന്തമായി ഒരു സാൻട്രോ കാർ... സിനിമയിൽ ഡയലോഗ് ഉള്ള ഒരു വേഷം... ഇതായിരുന്നു ആഗ്രഹം. അതിന് വേണ്ടി അയാൾ 15 വർഷം അലഞ്ഞു. കാലം ഇന്നയാളെ നായകനാക്കി പത്തോളം സിനിമകളുടെ നിർമാതാവാക്കി. ഒന്നുമില്ലായ്മയിൽ നിന്നും ആഗ്രഹിച്ചത് നേടി എടുത്തവന്റെ നിശ്ചയ ദാർഢ്യത്തിന്റെ ശക്തിയാണ് ജോജു ജോർജ്.'

  'വാഹനങ്ങളെ മക്കളെ പോലെ സ്നേഹിക്കുന്ന ഒരു വണ്ടി പ്രാന്തന്റെ വീടിന് മുന്നിൽ ഇങ്ങനെ ഒരു കാഴ്ച്ച കണ്ടപ്പോൾ അതങ്ങ് ഞാൻ കാമറയിലാക്കിയെന്ന് മാത്രം. സ്വപ്നം കാണുന്നവർക്ക് പ്രചോദനം ഇത്തരം ജീവിതങ്ങൾ ആണല്ലോ' അഖിൽ കുറിച്ചു.

  ഒപ്പം ജോജു ജോർജിന്റെ ​ഗാരേജിന്റെ വീഡിയോയും അഖിൽ മാരാർ പങ്കുവെച്ചു. ജോജു നായകനായ ഒരു താത്വിക അവലോകനം എന്ന ചിത്രത്തിന്റെ സംവിധായകനും തിരക്കഥാകൃത്തുമാണ് അഖിൽ മാരാർ.

  ജോജു ജോർജിന്റേതായി ഏറ്റവും അവസാനം തിയേറ്ററുകളിലെത്തിയ സിനിമ പീസാണ്. നവാഗതനായ സന്‍ഫീറാണ് ചിത്രം സംവിധാനം ചെയ്തത്. സൻഫീർ തന്നെയാണ് ചിത്രത്തിന്റെ കഥയും തിരക്കഥയും എഴുതിയിരിക്കുന്നത്.

  ആശാ ശരത്ത്, രമ്യാനമ്പീശൻ, അനിൽ നെടുമങ്ങാട്. സിദ്ധിഖ്, മാമുക്കോയ, അതിഥി രവി, ശാലു റഹിം, വിജിലേഷ്, പോളി വൽസൻ, ഷാലു റഹീ, അര്‍ജുൻ സിംഗ്, തുടങ്ങി വലിയ താരനിര അണിനിരന്ന സിനിമയാണ് പീസ്. തൊടുപുഴ, ഇടുക്കി, എറണാകുളം എന്നിവടങ്ങളിലായാണ് പീസ് ചിത്രീകരിച്ചത്.

  Read more about: joju george
  English summary
  Director Akhil Marar Opens Up Actor Joju George Wished These Two Only In Real Life
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X