രമ്യ ദാരിദ്ര്യം പിടിച്ച നടിയാണെന്നാണ് പറഞ്ഞത്; അവരുടെ ശാരീരിക അവസ്ഥ കണ്ട് പറഞ്ഞതല്ലേന്ന് അഖില്‍ മാരാര്‍
വളരെ കുറഞ്ഞ കാലം കൊണ്ട് മലയാള സിനിമയില്‍ ശ്രദ്ധേയായി മാറിയ നടിയാണ് രമ്യ സുരേഷ്. ഞാന്‍ പ്രകാശന്‍ എന്ന സിനിമയിലെ രമ്യയുടെ പ്രകടനം ഏറെ പ്രശംസ പിടിച്ച് പറ്റിയിരുന്നു. അതിന് ശേഷ വന്ന കഥാപാത്രങ്ങളും ജനപ്രീതിയില്‍ മുന്നേറി. ഏറ്റവും പുതിയതായി മമ്മൂട്ടിയുടെ ക്രിസ്റ്റഫര്‍ എന്ന ചിത്രത്തിലാണ് രമ്യ പ്രധാനപ്പെട്ടൊരു വേഷം അവതരിപ്പിച്ചത്.
ഈ സിനിമയെ കുറിച്ച് വ്‌ളോഗര്‍മാര്‍ നടത്തിയ അഭിപ്രായത്തോട് രൂക്ഷമായി പ്രതികരിക്കുകയാണ് സംവിധായകന്‍ അഖില്‍ മാരാര്‍. രമ്യയെ ദാരിദ്ര്യം പിടിച്ച വേഷങ്ങള്‍ ചെയ്യുന്ന നടി എന്ന് വിശേഷിപ്പിച്ചതിനെയാണ് അഖില്‍ മാരാര്‍ ചോദ്യം ചെയ്തത്. രമ്യയെ ഇവന്‍ ആക്ഷേപിച്ചത് അവരുടെ ശാരീരികമായ അവസ്ഥ കണ്ട് തന്നെ അല്ലേന്നാണ് സംവിധായകന്‍ ചോദിക്കുന്നത്. പോസ്റ്റിന്റെ പൂര്‍ണരൂപം വായിക്കാം..

'ഈ നടിയെ നിങ്ങള്‍ക്ക് അറിയും എന്ന് വിശ്വസിക്കുന്നു. ഇവരെ കണ്ടിട്ട് നിങ്ങള്‍ക്ക് ദാരിദ്യം പിടിച്ച നടി എന്ന് തോന്നുന്നുണ്ടോ? പക്ഷേ അശ്വന്ത് കൊക്ക് എന്ന അഭിപ്രായോളിക്ക് ഇവരോരു ദാരിദ്ര്യം പിടിച്ച നടിയാണ്. ക്രിസ്റ്റഫര്‍ സിനിമയുടെ അഭിപ്രായം പടച്ചു വിട്ടപ്പോള്‍ പേടി കൊണ്ടാണെങ്കില്‍ കൂടി ഉണ്ണി കൃഷ്ണന്‍, ഉദയ് കൃഷ്ണ ഇവരെ ആക്ഷേപിക്കാതെ സംസാരിക്കാന്‍ ഇവന് കഴിഞ്ഞെങ്കിലും ഉള്ളില്‍ കിടക്കുന്ന പുശ്ചം പതിയെ തികട്ടി വന്നു..

രമ്യയെ കുറിച്ച് അവന്‍ പറഞ്ഞത് ദാരിദ്ര്യം പിടിച്ച വേഷങ്ങള്‍ ചെയ്യുന്ന നടി എന്നാണ്. വീട്ട് ജോലിക്കാരി ആയി ഒരു കഥാപാത്രം ചെയ്യുന്ന ബലാത്സംഗം ചെയ്തു കൊല്ലപ്പെടുന്ന ഒരു മകളുടെ അമ്മ ആയി അഭിനയിക്കുന്ന ഒരു അഭിനേത്രിയായി പിന്നെ ശില്‍പ ഷെട്ടി അഭിനയിക്കണം എങ്കിലേ കൊക്കിന് സുഖിക്കൂ എന്നുണ്ടോ...? സംവിധായകന്‍ തനിക്ക് നല്‍കിയ വേഷം രമ്യ ഭംഗിയാക്കി എന്ന് എന്ത് കൊണ്ട് പറയാന്‍ ഇവന് തോന്നുന്നില്ല.

രമ്യയെ ഇവന്‍ ആക്ഷേപിച്ചത് അവരുടെ ശാരീരികമായ അവസ്ഥ കണ്ട് തന്നെ അല്ലേ. ഇതേ ഇവന്‍ തങ്കം സിനിമയില്‍ അഭിനയിച്ച അപര്‍ണ്ണയെ കൊട്ട പ്രമീള എന്ന് ആക്ഷേപിച്ചിട്ട് റെഡ് എഫ്എം ഇന്റര്‍വ്യൂവില്‍ ന്യായീകരിച്ചത്, അത് കാപ്പയില്‍ അവര്‍ ചെയ്ത കഥാപാത്രം ആയിരുന്നു എന്നാണ്. കാപ്പായില്‍ അവര്‍ ചെയ്തത് പ്രമീള ദേവി എന്ന കഥാപാത്രം ആയിരുന്നു. അത് പോലും ആക്ഷേപ രൂപേണ വളച്ച് കൊക്ക് ഇട്ട പേരാണ് കൊട്ട പ്രമീള എന്നത്.

ഇനി ഇവന്‍ പറഞ്ഞ രീതിയില്‍ എടുത്താല്‍ സൂര്യ മാനസം സിനിമ കഴിഞ്ഞ് അടുത്ത പടം ചെയ്യുമ്പോള്‍ മമ്മൂക്കയെ പുട്ടുറുമീസ് എന്ന് വിളിച്ചു സംസാരിക്കുമോ. സകലരെയും ആക്ഷേപിച്ചും പരിഹസിച്ചും നടക്കുന്ന ഇവന്‍ എന്നെ മെയില്‍ ഷോവനിസ്റ്റ് പിഗ് എന്ന് വിളിച്ചു. അതേടാ അമ്മയെ സംരക്ഷിക്കുന്ന മകന്‍. ഭാര്യയെ സംരക്ഷിക്കുന്ന അവളുടെ സ്വാതന്ത്ര്യങ്ങളില്‍ ഇടപെടാത്ത എന്തിന് എന്റെ ഫെയ്‌സ്ബുക്ക് മൊബൈല്‍ പാസ്‌വേര്‍ഡ് പോലും പറഞ്ഞു കൊടുത്തിട്ടുള്ള ഭര്‍ത്താവ്.

2 പെണ്‍ മക്കളെ അവരുടെ ആഗ്രഹങ്ങള്‍ക്ക് അനുസരിച്ച് വളര്‍ത്തുന്ന അച്ഛന്‍. ഈ നിലയില്‍ ഞാനൊരു മെയില്‍ ഷോവനിസ്റ്റ് ആണ്. ഫെമിനിസം പറഞ്ഞ് പുരുഷന്മാരുടെ നെഞ്ചില്‍ കുതിര കയറുന്ന ചില സ്ത്രീ രൂപങ്ങളെ ഞാന്‍ എതിര്‍ക്കും. ഹിന്ദു വിശ്വാസങ്ങളില്‍ യശോദയും പൂതനയും ഉണ്ട്.
ആരെ സ്‌നേഹിക്കണം ആരെ എതിര്‍ക്കണമെന്ന് എനിക്ക് വ്യക്തമായി അറിയാം. കുറുക്കന്‍ കൂവും സിംഹം ഗര്‍ജിക്കും. എത്രയൊക്കെ നീലത്തില്‍ മുങ്ങിയാലും നീ കൂവും. അതാണ് അറിയാതെ നിന്റെ വായില്‍ രമ്യയെ ദാരിദ്ര്യം പിടിച്ച നടി എന്ന് നീ വിളിച്ചത്..' അഖില്‍ പറഞ്ഞ് നിര്‍ത്തുന്നു.

മമ്മൂട്ടിയെ നായകനാക്കി ബി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്ത ചിത്രമാണ് ക്രിസ്റ്റഫര്‍. ഐശ്വര്യ ലക്ഷ്മി, സ്‌നേബ, അമല പോള്‍ തുടങ്ങി വലിയ താരങ്ങള്‍ അണിനിരന്ന ചിത്രത്തില്‍ രമ്യ സുരേഷും ഒരു വേഷം ചെയ്തിരുന്നു. ഇതും നടിയുടെ മുന്‍പത്തെ കഥാപാത്രങ്ങളെ പറ്റിയും ചേര്‍ത്താണ് അഭിപ്രായങ്ങള്‍ വന്നത്.


Click it and Unblock the Notifications