'ഇതുവരെയുള്ള പോസ്റ്റുകളിൽ ഏറ്റവും മനോഹരം ഇതാണ്... സന്തോഷം മായാതിരിക്കട്ടെ'; പിറന്നാൾ ആഘോഷിച്ച് അൽഫോൺസ്!

ഒരു സിനിമയ്ക്ക് വാങ്ങുന്ന പ്രതിഫലത്തേക്കാൾ കൂടുതൽ ജോലി ചെയ്ത് അതിനായി കഠിനപ്രയത്നം ചെയ്യുന്ന ചുരുക്കം ചില മലയാള സംവിധായകരിൽ ഒരാളാണ് അൽഫോൺസ് പുത്രൻ. ഓരോ സിനിമ പ്രേമിയേയും അത്രമേൽ സ്വാധീനിച്ച കലാകാരൻ. അൽഫോൺസ് പുത്രൻ സിനിമകൾ വന്നശേഷം പുതുതലമുറയിലെ മലയാള സിനിമയുടെ റേഞ്ച് തന്നെ മാറിയെന്നാണ് സിനിമാപ്രേമികൾ പറയാറുള്ളത്. ഇന്ത്യയിലെ ഏതെങ്കിലും ഒരു സംസ്ഥാനത്ത് പോയി നിവിൻ പോളിയുടെ പേര് പറഞ്ഞാൽ ആർക്കും അറിയില്ല.

പക്ഷെ പ്രേമം സിനിമയിലെ നടനെന്ന് പറഞ്ഞാൽ എല്ലാവരും അറിയും. അതിന് കാരണവും അൽഫോൺ‌സ് പുത്രനാണ്. ഷോർട്ട് ഫിലിമുകളും മ്യൂസിക്ക് വീഡിയോകളും ചെയ്താണ് അൽഫോൺസ് പുത്രൻ സിനിമയിലേക്ക് എത്തിയത്. ഇതുവരെ നാല് സിനിമകളാണ് അൽഫോൺസ് പുത്രന്റേതായി തിയേറ്ററുകളിലേക്ക് എത്തിയത്.

Alphonse Puthren

അതിൽ‌ ഒന്ന് തമിഴ് ആന്തോളജിയായ അവിയൽ ആയിരുന്നു. പൃഥ്വിരാജ് സുകുമാരൻ നായകനായ ​ഗോൾ‌ഡായിരുന്നു ഏറ്റവും അവസാനം റിലീസ് ചെയ്ത അൽഫോൺസ് പുത്രൻ സിനിമ. പക്ഷെ സിനിമയ്ക്ക് വേണ്ടത്ര സ്വീകാര്യത ലഭിച്ചില്ലെന്ന് മാത്രമല്ല കടുത്ത വിമർശനവും അൽഫോൺസ് പുത്രന് നേരിടേണ്ടി വന്നു.

2015ല്‍ പുറത്തിറങ്ങിയ പ്രേമത്തിന് ശേഷം നീണ്ട ഇടവേളയ്‌ക്കൊടുവിലാണ് അല്‍ഫോണ്‍സ് പുത്രന്‍ ഗോള്‍ഡുമായെത്തിയത്. എന്നാല്‍ മോശം പ്രതികരണമാണ് പല കോണുകളില്‍ നിന്ന് ചിത്രത്തിന് ലഭിച്ചത്. തുടര്‍ന്ന് അല്‍ഫോണ്‍സ് പുത്രന്‍ സമൂഹമാധ്യമങ്ങളില്‍ ചില അഭിപ്രായ പ്രകടനങ്ങള്‍ നടത്തുകയും അത് വിവാദമാവുകയും ചെയ്തിരുന്നു.

​ഗോൾഡിന്റെ പരാജയത്തിനുശേഷം അൽഫോൺസ് പുത്രൻ സോഷ്യൽമീഡിയയിൽ വളരെ സജീവമാണ്. അടുത്തിടെ തനിക്ക് ഓട്ടിസം സ്പെക്ട്രം ഡിസോര്‍ഡറാണെന്ന് വെളിപ്പെടുത്തി അൽഫോൺസ് പുത്രൻ എത്തിയത് ആരാധകർക്കെല്ലാം വലിയ ഞെട്ടലാണുണ്ടാക്കിയത്. ആര്‍ക്കും ഭാരമാകാൻ ഉദ്ദേശിക്കുന്നില്ല എന്നെല്ലാമായിരുന്നു അന്ന് സംവിധായകൻ പങ്കിട്ട പോസ്റ്റിലുണ്ടായിരുന്ന വിവരങ്ങള്‍.

പാലിക്കാൻ സാധിക്കാത്ത വാഗ്ദാനങ്ങള്‍ ആര്‍ക്കും നല്‍കാൻ ഞാനാഗ്രഹിക്കുന്നില്ലെന്നും അല്‍ഫോൺസ് പോസ്റ്റില്‍ പറഞ്ഞിരുന്നു. ആരോഗ്യപ്രശ്നം തന്നെയാണ് അലട്ടുന്നതെന്ന് വ്യക്തമാക്കിയായിരുന്നു അല്‍ഫോണ്‍സിന്‍റെ പോസ്റ്റ്. എന്നാല്‍ രോഗം താൻ തനിയെ കണ്ടെത്തി എന്നാണ് അൽഫോൺസ് പറഞ്ഞത്. അതും വലിയ വിവാദങ്ങൾക്ക് വഴി തെളിച്ചിരുന്നു.

Alphonse Puthren

അതേസമയം ഇപ്പോഴിതാ മക്കൾക്കൊപ്പമുള്ള പിറന്നാൾ ആഘോഷത്തിന്റെ വീഡിയോ അൽഫോൺസ് പങ്കുവെച്ചതാണ് വൈറലാകുന്നത്. നാൽപ്പതാം പിറന്നാൾ ഭാര്യയ്ക്കും മക്കൾക്കും ഒപ്പം കേക്ക് മുറിച്ച് വീട്ടിലാണ് അൽഫോൺസ് ആഘോഷിച്ചത്. തനിക്ക് വേണ്ടി സിംപിൾ പിറന്നാൾ ആഘോഷം ഒരുക്കിയ ഭാര്യയ്ക്കും മക്കൾക്കും നന്ദി പറഞ്ഞുകൊണ്ടാണ് ആ​ഘോഷത്തിന്റെ വീഡിയോ അൽഫോൺസ് പങ്കിട്ടത്.

സംവിധായകന്റെ വീഡിയോ പ്രത്യക്ഷപ്പെട്ടതോടെ നിരവധി പേരാണ് ആശംസകളുമായി എത്തിയത്. സെലിബ്രിറ്റികൾ അടക്കം അൽഫോൺസിന് ആശംസകൾ നേർന്നു. ഇതുവരെയുള്ള അൽഫോൺസിന്റെ പോസ്റ്റുകളിൽ ഏറ്റവും മനോഹരം ഇതാണ്. ഈ സന്തോഷം മായാതിരിക്കട്ടെ എന്നെല്ലാമാണ് ആരാധകർ കുറിച്ചത്. വീണ്ടും സിനിമ ചെയ്ത് പഴയ ഫോമിലേക്ക് തിരികെ വരണമെന്നും ചില ആരാധകർ കമന്റിലൂടെ അൽഫോൺസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

നിവിൻ‌ പോളി അടക്കമുള്ളവരും അൽഫോൺസിന് ആശംസകൾ നേർന്ന് എത്തിയിരുന്നു. സംവിധാനരംഗത്ത് മാത്രമല്ല എഴുത്തുകാരനെന്ന നിലയിലും എഡിറ്റര്‍, അഭിനേതാവ് എന്ന നിലകളിലും അല്‍ഫോണ്‍സ് തന്‍റെ കഴിവ് തെളിയിച്ചിട്ടുണ്ട്. എന്നാല്‍ വ്യത്യസ്തമായ ശൈലിയിലുള്ള സംസാരവും പെരുമാറ്റവും എപ്പോഴും അല്‍ഫോൺസിനെ മറ്റുള്ളവരില്‍ നിന്ന് മാറ്റിനിര്‍ത്താറുണ്ട്.

തന്‍റെ ചിന്തകള്‍ വളരെ തുറന്ന രീതിയില്‍ സോഷ്യല്‍ മീഡിയയിലൂടെയും മറ്റും പങ്കുവെയ്ക്കാറുള്ളൊരാള്‍ കൂടിയാണ് അല്‍ഫോൺസ്. ചലച്ചിത്ര നിർമ്മാതാവ് ആൽവിൻ ആൻ്റണിയുടെ മകൾ അലീനയെയാണ് അൽഫോൺസ് വിവാഹം ചെയ്തിരിക്കുന്നത്. രണ്ട് മക്കളാണ് അൽഫോൺസിനുള്ളത്.

More from Filmibeat

Read more about: alphonse puthren
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X