twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    'അപ്പനും അമ്മയ്ക്കും വൈകി ജനിച്ച കുട്ടിയാണ്, അപ്പനാണ് എന്നും ഹീറോ, പക്ഷെ ഒരു സങ്കടമുണ്ട്'; ജോണി ആന്റണി

    |

    സംവിധായക‌ൻ ജോണി ആന്റണിയേക്കാൾ ഇപ്പോൾ എല്ലാവർക്കും പരിചയം നടൻ ജോണി ആന്റണിയേയാണ്. ഇപ്പോഴിറങ്ങുന്ന എല്ലാ സിനിമകളിലും ജോണി ആന്റണി ഉറപ്പായും ഉണ്ടാകും. അദ്ദേഹത്തെ കാണുമ്പോൾ എല്ലാവരും തിരക്കുന്നത് സംവിധാനം നിർത്തിയോ എന്നാണ്. ഉദയപുരം സുൽത്താനിൽ അഭിനയജീവിതം തുടങ്ങിയ അദ്ദേഹം ഇപ്പോൾ ഇരുപത്തിയഞ്ചിൽപരം ചിത്രങ്ങളിൽ അഭിനയിച്ച് കഴിഞ്ഞു. ന്യൂ ജെനറേഷൻ ചിത്രങ്ങളായ ഹോം, ഹൃദയം തുടങ്ങി പ്രേക്ഷക പ്രീതി പിടിച്ചുപറ്റിയ നിരവധി ചിത്രങ്ങളിൽ ജോണി ഭാ​​ഗമായി.

    'ഞങ്ങൾക്ക് പക്വത വന്നശേഷം മാത്രമെ കുഞ്ഞുങ്ങളെ കുറിച്ച് ചിന്തിക്കൂ, ജീവിതം ആഘോഷിക്കുകയാണ്'; എലീന പടിക്കൽ'ഞങ്ങൾക്ക് പക്വത വന്നശേഷം മാത്രമെ കുഞ്ഞുങ്ങളെ കുറിച്ച് ചിന്തിക്കൂ, ജീവിതം ആഘോഷിക്കുകയാണ്'; എലീന പടിക്കൽ

    ബി.ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്ത് മോഹൻലാൽ നായകനാകുന്ന ആറാട്ട് എന്ന ചിത്രത്തിലും ഒരു സുപ്രധാന കഥാപാത്രമായി ജോണി ആന്റണി എത്തിയിരുന്നു. ഇപ്പോൾ അഭിനയത്തിൽ കുറച്ച് തിരക്കുള്ളതിനാൽ സിനിമ സംവിധാനം ചെയ്യുന്നതിൽ നിന്നും ജോണി ആന്റണി വിട്ടുനിൽക്കുകയാണ്. ഏറ്റെടുത്ത കുറച്ച് ജോലികൾ പൂർത്തിയാക്കാനുണ്ടെന്നും അതൊക്കെ തീർന്ന് സമാധാനമാകുന്ന സമയത്ത് സംവിധാനം ചെയ്താൽ മതി എന്നാണ് തീരുമാനമെന്നും അദ്ദേഹം അടുത്തിടെ അഭിമുഖത്തിൽ പറഞ്ഞിരുന്നു.

    'ധൈര്യമില്ലാതിരുന്നതിനാൽ പറയാതെ പോയ പ്രണയമായിരുന്നു, അ​ദ്ദേഹം ഇപ്പോൾ സുഖമായി ജീവിക്കുന്നു'; ശാലിനി പറയുന്നു'ധൈര്യമില്ലാതിരുന്നതിനാൽ പറയാതെ പോയ പ്രണയമായിരുന്നു, അ​ദ്ദേഹം ഇപ്പോൾ സുഖമായി ജീവിക്കുന്നു'; ശാലിനി പറയുന്നു

    അഭിനയം കുറച്ചുകൂടി എളുപ്പമുള്ള ജോലി

    അഭിനയം കുറച്ചുകൂടി എളുപ്പമുള്ള ജോലിയാണെന്നും നമ്മൾ പ്രോജക്റ്റ് ചെയ്യാൻ നിൽക്കണ്ട മറ്റുള്ളവർ ചെയ്യുന്നതിൽ നമ്മുടെ ഭാഗം നന്നായി അവതരിപ്പിച്ചാൽ മാത്രം മതിയെന്നും ജോണി ആന്റണി പറയുന്നു. സിനിമയിൽ നിലനിന്ന് പോവുക എന്നുള്ളത് നിസ്സാരകാര്യമല്ലെന്നും ഒരുപാട് കഴിവുള്ളവർ ഉള്ള സിനിമാരംഗത്ത് സ്വന്തമായൊരിടം കണ്ടെത്തുകയും ആളുകളെ മടുപ്പിക്കാതിരിക്കുകയുമാണ് വേണ്ടതെന്നും നല്ല കഥാപാത്രങ്ങൾ തെരഞ്ഞെടുക്കുകയും വ്യത്യസ്തമായി അഭിനയിക്കാൻ ശ്രമിക്കുകയുമാണ് താൻ ചെയ്യാറെന്നും പറഞ്ഞിരുന്നു. അഭിനയിക്കുന്നതുകൊണ്ട് ഒരുപാട് പുതിയ സംവിധായകരെയും എഴുത്തുകാരെയും പരിചയപ്പെടുന്നുണ്ടെന്നും. അതൊക്കെ ഒരു പാഠമാണ് തനിക്കെന്നും സിഐഡി മൂസയുടെ സംവിധായകൻ പറയുന്നു.

    ന്യൂജനറേഷൻ അച്ഛൻ

    ഹൃദയത്തിലെ കല്യാണിയുടെ അച്ഛനായി ജോണി ആന്റണി അഭിനയിച്ചപ്പോൾ ഇരുകൈയ്യും നീട്ടിയാണ് പ്രേക്ഷകർ ആ ന്യൂജനറേഷൻ അച്ഛനെ സ്നേഹിച്ചത്. തന്റെ ജീവിതത്തിലെ ഹീറോ ആരാണെന്നും ജീവിതത്തിലുണ്ടായിട്ടുള്ള ഏറ്റവും വിഷമം നിറഞ്ഞ സമയം ഏതായിരുന്നുവെന്നും വെളിപ്പെടുത്തിയിരിക്കുകയാണ് ഇപ്പോൾ‌ ജോണി ആന്റണി. ഒരു ഹാസ്യ പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കവെയാണ് ജോണി ആന്റണി മനസ് തുറന്നത്. 'സുദിനം എന്ന ചിത്രത്തിൽ ജോലി ചെയ്തിരുന്നു. അന്നെനിക്ക് മൊബൈൽ ഫോണില്ല. അളിയന് സീരിയസാണെന്ന് പറഞ്ഞ് ഫോൺ വന്നിരുന്നു. റെയിൽവേ സ്‌റ്റേഷനിൽ ചെല്ലുമ്പോൾ ഒരുപാട് ആളുകളെ കണ്ടിരുന്നു. എന്നെ സ്വീകരിക്കാനെന്തിനാണ് ഇത്രയുമധികം ആളുകൾ എന്നായിരുന്നു ഞാൻ ചിന്തിച്ചത്. ഓട്ടോയിൽ കയറിയ സമയത്താണ് കിട്ടിയ വിവരം തെറ്റാണെന്നും അപ്പനാണ് മരിച്ചതെന്നും അറിഞ്ഞത്.'

    അപ്പന്റെ 52 ആം വയസിലാണ് ഞാനുണ്ടാവുന്നത്

    'ജീവിതത്തിലൊരുപാട് സന്തോഷം തോന്നിയ ഒട്ടനവധി മുഹൂർത്തങ്ങളുണ്ട്. സിനിമാക്കാരനെന്ന നിലയിൽ ആദ്യത്തെ സിനിമ റിലീസ് ചെയ്യുന്നതും തിയേറ്ററിൽ കാണുന്നതും ആളുകൾ ചിരിക്കുന്നതുമെല്ലാം ഏറെ സന്തോഷം നൽകിയ സമയമാണ്. ഒരുപാട് സന്തോഷിച്ച സന്ദർഭങ്ങളിലൊന്നാണ് ഷർട്ടെടുക്കാൻ പോകുന്നത്. നല്ല പൊക്കമുള്ളവരോടും പെൺകുട്ടികളെ പെട്ടെന്ന് വളയ്ക്കുന്നവരോടുമെല്ലാം അസൂയ തോന്നിയിട്ടുണ്ട്. അപ്പന്റെ 52 ആം വയസിലാണ് ഞാനുണ്ടാവുന്നത്. ഒരു അപകടത്തിലാണ് പുള്ളി മരിക്കുന്നത്. അന്നെനിക്ക് 22 വയസേയുള്ളൂ.'

    Recommended Video

    ന്യുഡ് ഫോട്ടോഗ്രാഫിയും ബിക്കിനിയുമൊക്കെ ചെയ്തത് എങ്ങനെ,Janaki Sudheer Interview
    അപ്പന് വേണ്ടി ഒന്നും ചെയ്തില്ലെന്ന സങ്കടം

    'എനിക്കൊന്നും അപ്പന് വേണ്ടി ചെയ്യാൻ പറ്റിയില്ലല്ലോ എന്ന സങ്കടമായിരുന്നു ഏറെയും. ആ സമയം എനിക്ക് ജീവിതത്തിൽ മറക്കാൻ പറ്റില്ല. നല്ല പ്രകാശത്തോടെ ഉറങ്ങിക്കിടക്കുന്നത് പോലെയായിരുന്നു ‌അപ്പന്റെ മുഖം. എല്ലാവർക്കും അച്ഛനല്ലേ ഹീറോ എനിക്കും അങ്ങനെയായിരുന്നു. അപ്പന് വേണ്ടി ഒന്നും ചെയ്യാനായില്ലെന്ന സങ്കടം ഇപ്പോഴുമുണ്ട്' ജോണി ആന്റണി പറയുന്നു. ഒരുപാട് നല്ല ചിത്രങ്ങൾ ജോണി ആന്റണിയുടേതായി പണിപ്പുരയിലുണ്ട്. തോപ്പിൽ‌ ജോപ്പനാണ് ഏറ്റവും അവസാനം ജോണി ആന്റണി സംവിധാനം ചെയ്ത് റിലീസ് ചെയ്ത സിനിമ.

    Read more about: johny antony
    English summary
    director and actor Johny Antony opens up about his father demise, details inside
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X