കൽപ്പനയുടെ ചോദ്യം ജീവിതത്തിലെ വലിയ ഷോക്കായി; ഞങ്ങളുടെ വിവാഹം നടന്നതിങ്ങനെ: സംവിധായകൻ അനിൽ

മലയാളികൾക്ക് മറക്കാനാകാത്ത നടിയാണ് അന്തരിച്ച കൽപ്പന. സംവിധായകൻ അനിൽ ആയിരുന്നു കൽപ്പനയുടെ ഭർത്താവ്. 1998 ലായിരുന്നു വിവാഹം. ഒരു മകളും പിറന്നു. എന്നാൽ 2012 ൽ ഇരുവരും വേർപിരിഞ്ഞു. കൽപ്പനയെക്കുറിച്ചുള്ള ഓർമകൾ പങ്കുവെക്കുകയാമ് അനിലിപ്പോൾ. കൽപ്പനയാണ് തന്നോട് ആദ്യം ഇഷ്ടം പറയുന്നതെന്ന് അനിൽ പറയുന്നു. തനിക്ക് കുറച്ച് സമയം വേണമായിരുന്നു. വീട്ടിൽ പറഞ്ഞപ്പോൾ അമ്മയ്ക്ക് സമ്മതം. അച്ഛനോടും സംസാരിച്ചു.

വളരെ പെ‌ട്ടെന്നായിരുന്നു വിവാഹ നിശ്ചയം. അതിന് ശേഷമാണ് ഞങ്ങൾ കൂടുതൽ സംസാരിക്കുന്നത്. മൂന്ന് മാസത്തിന് ശേഷമായിരുന്നു വിവാഹം. ഹരിപ്പാ‌ടുള്ള അമ്പലത്തിൽ വെച്ചായിരുന്നു വിവാഹം. അന്ന് ആൾക്കൂട്ടവും ബഹളവുമുണ്ടായിരുന്നു. അതിനിടയിലാണ് വിവാഹം നടന്നതെന്നും അനിൽ പറയുന്നു. സഫാരി ടിവിയോടാണ് പ്രതികരണം.

Kalpana

കൽപ്പന തന്നോട് ഇഷ്ടം പറഞ്ഞതിനെക്കുറിച്ചും അനിൽ സംസാരിക്കുന്നുണ്ട്. വീട്ടിൽ കല്യാണം കഴിക്കാൻ നിർബന്ധിക്കുന്ന സമയമായിരുന്നു. ഒരു പെൺകുട്ടിയെ പോയി കണ്ടു. എനിക്ക് ഒട്ടും മാച്ചല്ലായിരുന്നു. തിരികെ സെറ്റിൽ വന്നപ്പോൾ ഇന്നലെ കണ്ടില്ലല്ലോ എവിടെ പോയെന്ന് കൽപ്പന ചോദിച്ചു. പെണ്ണ് കാണാൻ പോയതാണെന്ന് ഞാൻ. കല്യാണം ആലോചിക്കുകയാണോ എന്ന് കൽപ്പന ചോദിച്ചു. അതെയെന്ന് ഞാൻ മറുപടി നൽകി.

അടുത്ത ദിവസം കൽപ്പന കാഷ്വലായി സംസാരിക്കവെ എനിക്കും വീട്ടിൽ കല്യാണമൊക്കെ ആലോചിക്കുന്നുണ്ടെന്ന് പറഞ്ഞു. ഞാനത് കേട്ട് വിടുകയും ചെയ്തു. കെെ കഴുകാൻ ചെന്നപ്പോൾ കൽപ്പന എന്നോട് എന്നെ കല്യാണം കഴിക്കാമോ എന്ന് ചോദിച്ചു. എന്റെ ജീവിതത്തിലെ ഏറ്റവും വലിയ ഷോക്കായിപ്പോയി. അതുവരെ ജീവിതത്തിൽ ഒരു പെണ്ണും എന്നോടിങ്ങനെ ചോദിച്ചിട്ടില്ല. എന്നെ ഒരു പെണ്ണും നോക്കാറില്ലായിരുന്നു. ആദ്യമായാണ് ഒരു പെണ്ണ് എന്നോട് കല്യാണം കഴിക്കാമോ എന്ന് ചോദിക്കുന്നത്. അതിൽ ഞാൻ വീണുപോയി.

Director Anil  Kalpana

സഹോദരിയോട് വിളിച്ച് പറഞ്ഞു. നിനക്ക് ഇഷ്ടമാണോ എന്ന് അവൾ ചോദിച്ചു. എനിക്കതിൽ തീരുമാനമറിയില്ലെന്ന് ഞാൻ പറഞ്ഞു. കൽപ്പന ഷൂട്ട് കഴിഞ്ഞ് വെറെ സെറ്റിലേക്ക് പോയി. ഇടയ്ക്ക് വിളിക്കും. അമ്മയോട് ചോദിക്കാൻ സഹോദരി പറഞ്ഞു. അമ്മ ഓക്കെയാണെന്ന് പറഞ്ഞു. എനിക്ക് ഓക്കെയാണെന്ന് ഞാൻ കൽപ്പനയോട് പറഞ്ഞു. വീട്ടിൽ പറയണമെന്ന് കൽപ്പന. എന്റെ അച്ഛൻ അവരുടെ അമ്മയെ വിളിച്ച് സംസാരിച്ചു. വളരെ പെട്ടെന്ന് കല്യാണം തീരുമാനിച്ചെന്നും അനിൽ ഓർത്തു.

മുമ്പൊരിക്കൽ വിവാഹത്തെക്കുറിച്ച് കൽപ്പനയും സംസാരിച്ചിരുന്നു. ആദ്യമായി പ്രണയിച്ചത് അനിലിനെയാണ്. അദ്ദേഹത്തെ തന്നെ കെട്ടാനും പറ്റിയെന്ന് കൽപ്പന വ്യക്തമാക്കി. ഒട്ടും സംസാരിക്കാത്ത പ്രകൃതമായിരുന്നു അദ്ദേഹത്തിന്റേത്. അതായിരിക്കാം ഏറ്റവും കൂടുതൽ ആകർഷിച്ചത്. കാണുമ്പോൾ വ്യത്യസ്തരാണെങ്കിലും ഒരുപാട് ചേർച്ചകൾ ഞങ്ങൾ തമ്മിലുണ്ടായിരുന്നു. ചില കാരണങ്ങളാൽ അകലുകയായിരുന്നെന്നും കൽപ്പന അന്ന് വ്യക്തമാക്കി. കൽപ്പനയുടെയും അനിലിന്റെയും മകൾ ശ്രീസംഖ്യ അഭിനയ രം​ഗത്ത് സാന്നിധ്യമറിയിക്കുന്നുണ്ട്.

2016 ജനുവരി 25 നാണ് കൽപ്പന മരിച്ചത്. ഹൃദയാഘാതമായിരുന്നു മരണ കാരണം. അപ്രതീക്ഷിത മരണത്തിൽ സിനിമാ ലോകം ഞെ‌ട്ടി. കരിയറിലെ ഏറ്റവും മികച്ച കാലഘട്ടത്തിലൂടെ കടന്ന് പോകവെയാണ് കൽപ്പന ലോകത്തോട് വിട പറയുന്നത്. കോമഡി റോളുകൾ തുടരെ ചെയ്തിരുന്ന കൽപ്പനയ്ക്ക് പിന്നീട് വെെകാരികമായി പ്രേക്ഷകരെ തൊട്ട ഒരുപിടി കഥാപാത്രങ്ങൾ ലഭിച്ചു. സ്പിരിറ്റ്, ചാർലി തുടങ്ങിയ സിനിമകൾ ഉദാഹരണം.

Read more about: kalpana
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X