For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ബസിന്‌റെ ഫൂട്ട്‌ബോര്‍ഡില്‍ നിന്നാണ് ലാലിന്റെയും സംഘത്തിന്റെയും യാത്ര, അനുഭവം പങ്കുവെച്ച് സംവിധായകന്‍

  |

  സിനിമാ തിരക്കുകള്‍ക്ക് ഇടയിലും പഴയ സൗഹൃദങ്ങളെല്ലാം ഇപ്പോഴും കാത്തുസൂക്ഷിക്കുന്ന താരമാണ് മോഹന്‍ലാല്‍. സുഹൃത്തുക്കള്‍ കാരണമാണ് മോഹന്‍ലാല്‍ സിനിമയിലെത്തിയത് എന്ന് മിക്കവര്‍ക്കും അറിയാം. ആദ്യ ചിത്രമായ മഞ്ഞില്‍ വിരിഞ്ഞ പൂക്കളിന്‌റെ ഓഡീഷന് മോഹന്‍ലാലിനെ വിടുന്നത് സുഹൃത്തുക്കളാണ്. സംവിധായകന്‍ പ്രിയദര്‍ശന്‍, നിര്‍മ്മാതാവ് സുരേഷ് കുമാര്‍, ജഗദീഷ്, മണിയന്‍പിളള രാജു, എംജി ശ്രീകുമാര്‍ തുടങ്ങി നിരവധി സുഹൃത്തുക്കള്‍ വര്‍ഷങ്ങളായി മോഹന്‍ലാലിനൊപ്പം ഉണ്ട്.

  സ്റ്റൈലിഷ് ലുക്കില്‍ തിളങ്ങി പ്രിയാമണി,ലേറ്റസ്റ്റ് ചിത്രങ്ങള്‍ കാണാം

  തിരുവനന്തപുരം എംജി കോളേജില്‍ നിന്ന് ബികോം നേടിയ ശേഷമാണ് സൂപ്പര്‍ താരം സിനിമയില്‍ സജീവമാകുന്നത്. അതേസമയം മോഹന്‍ലാലിനെയും സുഹൃത്തുക്കളെയും കുറിച്ചുളള പഴയകാല ഓര്‍മ്മകള്‍ പങ്കുവെക്കുകയാണ് സംവിധായകന്‍ അനിയന്‍. മാസ്റ്റര്‍ ബിന്‍ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം മനസുതുറന്നത്.

  മോഹന്‍ലാലിനെ ചെറുപ്പം മുതലെ അറിയാം എന്ന് സംവിധായകന്‍ പറയുന്നു. കോളേജ് പഠനകാലത്ത് ലാലും സുഹൃത്തുക്കളും ബസില്‍ പോവുന്നതെല്ലാം കണ്ടിട്ടുണ്ട്. നടനും സംഘവും ബസിന്റെ ഫൂട്ട്‌ബോര്‍ഡില്‍ നിന്നാണ് കോളേജിലേക്ക് പോവാറുളളത്. എംജി കോളേജില്‍ പഠിക്കുന്ന സമയത്ത് സ്റ്റുഡന്‍സ് ഓണ്‍ലി ബസിലാണ് ലാലും സുഹൃത്തുക്കളും പോവുക. ഫുട്‌ബോര്‍ഡിലാണ് സ്ഥിരം നില്‍ക്കുക. സീറ്റില്‍ ഇരിക്കില്ല.

  ചില സമയത്ത് ഫൂട്ട്ബോര്‍ഡില്‍ നില്‍ക്കുന്നത് കണ്ടാല്‍ നാട്ടുകാര്‍ പുറകില്‍ അടിച്ച് അവരോട് ഉളളില്‍ കയറാന്‍ പറയും. അപ്പോ അകത്ത് കയറികളയും. കാരണം ലാലും സുഹൃത്തുക്കളും അന്ന് ഭയങ്കര അട്ടഹാസവും ബഹളവുമൊക്കെ ആയിരുന്നു. പ്രിയദര്‍ശന്‍ ഇവരുടെ കൂടെയല്ല പഠിച്ചത്‌. ആര്‍ട്ട്‌സിലും യൂണിവേഴ്‌സിറ്റിയിലുമാണ്.
  സുരേഷ് കുമാറും അന്ന് മോഹന്‍ലാലിന്‌റെ സുഹൃദ് വലയത്തിലുണ്ട്.

  സുരേഷിനെ അന്ന് ബോഡിഗാര്‍ഡ് ഒകെയാണ് കൊണ്ടുവരുന്നത്. കാരണം സുരേഷ് നന്നായി പഠിക്കുന്ന വിദ്യാര്‍ത്ഥിയാണ്. സുരേഷിന്‌റെ അച്ഛന്‍ എംജി കോളേജിലെ പ്രൊഫസറും, പിന്നെ പ്രിന്‍സിപ്പലുമായി. ഗോപിനാഥ് സാര്‍ എന്നാണ് അദ്ദേഹത്തിന്‌റെ പേര്. അന്ന് ഇതുപോലുളള അലവലാതികളുടെ കൂടെ മകനെ വിടില്ല എന്ന് അദ്ദേഹം പറയും, സംവിധായകന്‍ പറയുന്നു.

  കാബറെ ഡാന്‍സറുടെ കുഞ്ഞിനെ നോക്കിയിട്ടുണ്ട്, കേരളത്തില്‍ അത് ചിന്തിക്കാന്‍ പറ്റുമോ, ചിലരുടെ മനോഭാവം ശരിയല്ല

  സുരേഷ് എവിടെയാണെന്ന് അറിയാന്‍ അദ്ദേഹത്തിന്‌റെ പിതാവ് ഇടയ്ക്ക് പ്യൂണ്‍മാരെ വിട്ടിട്ടുണ്ട്. മോഹന്‍ലാലിന്‌റെ സംഘത്തില്‍പ്പെട്ടിട്ടുണ്ടോ എന്നറിയാന്‍ വേണ്ടി. സുരേഷ് കുമാര്‍ ഐഎഎസ് വരെ നേടാന്‍ കഴിവുളള ആളായിരുന്നു. കാരണം സുരേഷിന്‌റെ സഹോദരങ്ങളെല്ലാം വലിയ ഉദ്യോഗം ഉളള ആളുകളാണ്. സാറിന് സുരേഷില്‍ വലിയ പ്രതീക്ഷയുണ്ടായിരുന്നു. എന്നാല്‍ പുളളി സിനിമ മേഖലയിലാണ് എത്തിയത്.

  രണ്ടാം സ്ഥാനം നേടിയിട്ടും സായി ആക്ടീവാകാത്തത് എന്താണ്? ബിഗ് ബോസ് താരത്തെ തിരക്കി നെറ്റിസണ്‍സ്‌

  Mohanlal appreciates amazing drawing by fan KP rohit

  സുരേഷ് വഴി മോഹന്‍ലാല്‍ സിനിമയില്‍ വന്നു. ജഗദീഷ് എംജി കോളേജിലെ പ്രൊഫസറായിരുന്നു. ജഗദീഷിനും അന്ന് സിനിമാ മോഹമമുണ്ട്. ജഗദീഷും ഇവരുടെ സംഘത്തില്‍പ്പെട്ട ആളായിരുന്നു. ജഗദീഷ് ചിലസമയത്ത് കോളേജില്‍ പോയിരുന്നില്ല. എംജി ശ്രീകുമാറും ഇവര്‍ക്കൊപ്പം ഉണ്ടായിരുന്നു. ശ്രീകുട്ടന്‌റെ വീട്ടിലായിരുന്നു ഇവരെല്ലാം, മോഹന്‍ലാലും സുഹൃത്തുക്കളുമെല്ലാം നിന്നത്‌, അഭിമുഖത്തില്‍ സംവിധായകന്‍ അനിയന്‍ ഓര്‍ത്തെടുത്തു.

  ലാലേട്ടന്‌റെ വീട്ടില്‍ പൃഥ്വിരാജിന്റെ സര്‍പ്രൈസ്, മറക്കാനാവാത്ത അനുഭവം പങ്കുവെച്ച് ചന്തുനാഥ്

  English summary
  director aniyan shares the memories of mohanlal and friends during mg college days
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X