പ്രണവ് കടലിലേയ്ക്ക് എടുത്ത് ചാടി, ജെറ്റ്സ്കിയിൽ നിന്ന് കടലിന്റെ അടിയിലേക്ക് പോയി, ഞെട്ടിപ്പോയി

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് പ്രണവ് മോഹൻലാൽ. സിനിമയിൽ എത്തുന്നതിന് മുൻപ് തന്നെ പ്രണവിന് ആരാധകരുണ്ടായിരുന്നു. മോഹൻലാലിന്റെ മകൻ എന്നതിൽ ഉപരി തന്റെ വ്യക്തിത്വത്തിലൂടെയാണ് പ്രണവ് പ്രേക്ഷകരുടെ ഇടയിൽ ശ്രദ്ധിക്കപ്പെടുന്നത്. പ്രണവിന്റെ ജിവിതം പലപ്പോഴും സോഷ്യൽ മീഡിയകളിൽ ചർച്ചയാകാറുമുണ്ട്. വളരെ സിമ്പിളായിട്ടുള്ള ജീവിത ശൈലിയാണ് താരം പിന്തുടരുന്നത്.

ഇത് അർജുൻ റെഡ്ഡിയിലെ നായിക ശാലിനി പാണ്ഡെയാണോ, നടി ഫോട്ടോഷൂട്ട് വൈറലാകുന്നു

ഒന്നാമൻ എന്ന ചിത്രത്തിലൂടെ ബാലതാരമായിട്ടാണ് പ്രണവ് സിനിമയിൽ എത്തുന്നത്. പിന്നീട് പുനർജ്ജിനി എന്നൊരു ചിത്രവും ചെയ്തിരുന്നു. ഈ ചിത്രത്തിലെ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. 2018 ലാണ് നായകനായി പ്രണവ് അരങ്ങേറ്റം കുറിക്കുന്നത്. ജീത്തു ജോസഫ് സംവിധാനം ചെയ്ത ആദി എന്ന ചിത്രത്തിലൂടെയയിരുന്നു അരങ്ങേറ്റം. 100 ദിവസം ഈ ചിത്രം തിയേറ്ററുകളിൽ ഓടിയിരുന്നു. തൊട്ട് അടുത്ത വർഷം ഇരുപത്തിയൊന്നാം നൂറ്റാണ്ട് എന്ന ചിത്രത്തിലും അഭിനയിച്ചിരുന്നു. അരുൺ ഗോപി സംവിധാനം ചെയ്ത ചിത്രത്തിലെ പ്രണവിന്റെ സാഹസിക രംഗം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് സംവിധായകൻ അരുൺ ഗോപിയുടെ ഒരു അഭിമുഖമാണ്. ഷൂട്ടിങ്ങിനിടെ പ്രണവിന്റെ പ്രകടനം കണ്ട് ഭയം തോന്നിപ്പോയി എന്നാണ് അരുൺ ഗോപി പറയുന്നത്.

പ്രണവ്  മോഹൻലാലിനെ  കുറിച്ച്

''എങ്കിൽ എന്നോട് പറ'' എന്ന ടോക്ക് ഷോയിലാണ് താരപുത്രന്റെ പ്രകടനം കണ്ട് പേടിച്ചതിനെ കുറിച്ച് അരുൺ ഗോപി പറയുന്നത്. ഷൂട്ടിങ്ങിനിടയിലെ പ്രണവ് മോഹൻലാലിനെ കുറിച്ചുള്ള മറക്കാനാവാത്ത സംഭവം ചോദിച്ചപ്പോഴായിരുന്നു ഭയപ്പെട്ട നിമിഷത്തെ കുറിച്ച് അരുൺ ഗോാപി പറഞ്ഞത്. സംവിധായകന്റെ വാക്കുകൾ ഇങ്ങനെ...

കടലിലേയ്ക്ക്  ചാടി

കടലിൽ ചിത്രീകരിച്ച രംഗമായിരുന്നു അത്. ജെറ്റ്സ്കി വേഗത്തിൽ ഓടിച്ച് വന്നിട്ട് അതിൽ നിന്ന് എടുത്ത് ചാടുന്നതായിരുന്നു സീൻ. വളരെ സിമ്പിളായിട്ടാണ് ഞാൻ അദ്ദേഹത്തിനോട് ചാടാൻ പറഞ്ഞത്. എന്നാൽ പ്രണവ് സ്പീഡിന് ജെറ്റ്സ്കിയിൽ വന്നിട്ട് കറങ്ങി അടിച്ച് കടലിലേയ്ക്ക് ഒറ്റ ചാട്ടമായിരുന്നു. ശരിക്കും ഞങ്ങളെല്ലാവരും ഞെട്ടിപ്പോയി. എന്നാൽ പുള്ളി ശരിക്കും കൂളായിട്ട് കയറി വരുകയായിരുന്നു. തനിക്ക് ഇപ്പോഴും അതൊരു ഷോക്ക് ആണ്; സംവിധായകൻ പറയുന്നു

മറക്കാൻ കഴിയാത്ത നിമിഷം

ഇത്തരത്തിലുള്ള മറ്റൊരു സംഭവവും അരുൺ ഗോപി പറയുന്നുണ്ട്. തീവണ്ടിയുടെ മുകളിൽ നിന്നുള്ള ഫൈറ്റ് രംഗമായിരുന്നു അത്. തെങ്കാശ്ശിയിലാണ് സിനിമ ഷൂട്ട് ചെയ്തത്. ഓടുന്ന തീവണ്ടിയുടെ മുകളിൽ നിന്നാണ് ഫൈറ്റ് സീൻ എടുക്കുന്നത്. ഒരു ടണലുണ്ട്. തീവണ്ടിക്ക് പോകാനുള്ള സ്പെയിസ് മാത്രമേയുള്ളൂ. ടണൽ എത്തുമ്പോൾ പ്രണവ് കുനിയണം. അല്ലെങ്കിൽ തല ടണലിൽ തട്ടും. പ്രണവിനോടൊപ്പം ഫുൾ ഫൈറ്റേഴ്സുമുണ്ട്. ടണൽ എത്തുമ്പോൾ മാത്രമേ പ്രണവ് കുനിയുകയുള്ളൂ. ശരിക്കും പേടിച്ച നിമിഷമായിരുന്നു . പ്രാർഥനയോടെയായിരുന്നു അവിടെ അന്ന് ഞാൻ നിന്നത്. ഈ രണ്ട് നിമിഷങ്ങളും ജീവിതത്തിൽ ഒരിക്കലും മറക്കില്ലെന്നും സംവിധായകൻ പറയുന്നു

Recommended Video

Complete Actor Mohanlal Biography | മോഹൻലാൽ ജീവചരിത്രം | FilmiBeat Malayalam
വൈറൽ  സീൻ

സിനിമയിലെ ആ തീവണ്ടിയിലുള്ള വൈറൽ രംഗത്തെ കുറിച്ചും സംവിധായകൻ പറയുന്നുണ്ട്. ട്രൂപ്പിനെ വെച്ച് ചെയ്യാമെന്ന് പറഞ്ഞിട്ടും പ്രണവ് അത് കേട്ടില്ല. തെങ്കാശ്ശിയിലെ വലിയെ പാലത്തിന് താഴെ കൂടിയാണ് തീവണ്ടി പോകുന്നത്. ഭയങ്കര താഴ്ചയിലാണ് ആ പാലം. പ്രണവിനെ തീവണ്ടിയിൽ നിന്ന് തള്ളിയിടാനായി ആളുകൾ ചവിട്ടുന്നുമുണ്ട്. വളരെ കൂളായിട്ടാണ് ഈ സീനും പ്രണവ് ചെയ്തത്. ഒടുവിൽ തെങ്കാശ്ശിയിലെ ഷൂട്ട് കഴിഞ്ഞ് എങ്ങനെയെങ്കിലും വന്നാൽ മതിയെന്നായിരുന്നു തനിക്കെന്ന് സംവിധായകൻ പ്രണവിനോടൊപ്പമുള്ള ഓർമ പങ്കുവെച്ച് കൊണ്ട് പറഞ്ഞു. അത്രയും പേടിച്ചാണ് ഷൂട്ട് ചെയ്തതെന്നും താരം പറയുന്നുണ്ട്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X