ദിലീപ്, ജയസൂര്യ, പ്രണവ്, പ്രയാഗ, നിമിഷ... അരുൺ ഗോപിയുടെ വിവാഹം ഗംഭീരമാക്കി താരങ്ങൾ, കാണൂ
സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് ആരുൺ ഗോപിയുടെ വിവാഹ റിസപ്ഷൻ വീഡിയോയാണ്.
ദിലീപിന്റെ സൂപ്പർ ഡ്യൂപ്പർ ഹിറ്റ് ചിത്രമായ രാമലീലയിലൂടെ മലയാള സിനിമ ലോകത്തെത്തിയ താരമാണ് സംവിധായകൻ അരുൺ ഗോപി . ഹാർഡ് വാർക്കാറായിട്ടുളള മലയാളത്തിലെ സംവിധായകന്മാരിലൊരാളാണ് ഇദ്ദേഹം. രാമലീലക്ക് ശേഷം പ്രണവിനെ നായകനാക്കി അരുൺ ഗോപിയുടെ ഏറ്റവും പുതിയ ചിത്രമാണ് ഇരുപത്തിയൊന്നാം നൂറ്റാണ്ട്. മോശമല്ലാത്ത് വിജയം നേടിയിരുന്നു.

ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് ആരുൺ ഗോപിയുടെ വിവാഹ റിസപ്ഷൻ വീഡിയോയാണ്. ഫെബ്രുവരി 10നായിരുന്നു അരുൺ ഗോപിയുടേയും സൗമ്യയുടേയും വിവാഹം. വൈറ്റില ചർച്ചിൽ വെച്ച് വളരെ ലളിതമായ വിവാഹ ചടങ്ങുകളോട് കൂടിയായിരുന്നു ഇവരുടെ വിവാഹം. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമായിരുന്നു വിവാഹത്തിന് ക്ഷണം.
എന്നാൽ വിവാഹത്തിനു ശേഷം സുഹൃത്തുക്കൾക്കായി ഗ്രാൻഡ് റിസപ്ഷൻ ഒരുക്കിയിരുന്നു. സിനിമ മേഖലയിലെ പ്രമുഖർ വിവാഹ സൽക്കാര ചടങ്ങിൽ പങ്കെടുത്തിരുന്നു. ദിലീപ്, പ്രണവ്, രൺജി പണിക്കർ, ജയസൂര്യ, പ്രയാഗ മാർട്ടിൻ, നിമിഷ എന്നിങ്ങനെ മലയാളത്തിലെ ഒട്ടുമിക്ക താരങ്ങളും പിന്നണി ഗായകരും എത്തിയിരുന്നു. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് റിസപ്ഷൻ വീഡിയോയാണ്.


Click it and Unblock the Notifications











