ഷെയിൻ വിഷയത്തിൽ അമ്മ ഒരു ഉറപ്പ് നല്‍കണം, തുറന്ന് പറഞ്ഞ് സംവിധായകൻ ബി. ഉണ്ണികൃഷ്ണന്‍
നടൻ ഷെയിൻ നിഗവും നിർമ്മാതാക്കളുടെ സംഘടനയും തമ്മിലുള്ള പ്രശ്ന പരിഹാരത്തിന് വീണ്ടും കളമൊരുങ്ങുകയാണ്. കഴിഞ്ഞ ദിവസം സംഘടനയോട് മാപ്പ് പറഞ്ഞ് രംഗത്തെത്തിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിൽ പ്രശ്ന പരിഹാരത്തിന് അമ്മ വീണ്ടു മുൻകൈ എടുക്കുകയാണ്. ജനുവരി 9ന് കൊച്ചിയില്‍ നടക്കുന്ന എക്‌സിക്യൂട്ടീവ് യോഗത്തില്‍ ഷെയിന് പറയാനുള്ള കാര്യങ്ങള്‍ കേള്‍ക്കും. ഇതിന് ശേഷം നിര്‍മ്മാതാക്കളുമായി 'അമ്മ' ചര്‍ച്ച നടത്തും.

ഇപ്പോഴിത ഷെയിൻ വിഷയത്തിൽ നിലപാട് വ്യക്തമാക്കി സംവിധായകൻ ബി ഉണ്ണികൃഷ്ണൻ. അമ്മ സംഘടന ഇടപെട്ടാല്‍ മാത്രമേ ഷെയ്ന്‍ നിഗം വിഷയത്തില്‍ പരിഹാരമാവുകയുള്ളു എന്ന് ബി. ഉണ്ണികൃഷ്ണന്‍ പറഞ്ഞു. ന്യൂസ് 18 കേരളത്തിനോട് ഇക്കാര്യം വ്യക്തമാക്കിയത്.
ഷെയിന്റെ പ്രശ്‌നം പരിഹരിക്കണമെന്ന് താരസംഘടന അമ്മ പ്രൊഡൂസേഴ്‌സ് അസോസിയേഷനോടും ഫെഫ്കയോടും ആവശ്യപ്പെടണം. കൂടാതെ ഷെയിന്റെ ഭാഗത്തു നിന്നുള്ള വീഴ്ചകള്‍ പരിഹരിച്ചിട്ടുണ്ടെന്ന് ഉറപ്പു നല്‍കണം. താരത്തിന്റെ പൂര്‍ണ്ണ ഉത്തരവാദിത്വം അമ്മ ഏറ്റെടുക്കണമെന്ന് പറയുന്നില്ല. എങ്കിലും ഷെയിന്റെ കാര്യത്തില്‍ ഒരു ഉറപ്പ് അമ്മ നല്‍കണം. അടുത്ത എക്‌സ്‌ക്യൂട്ടീവ് കമ്മറ്റിയില്‍ അത് ചര്‍ച്ച ചെയ്യുമെന്ന് കരുതുന്നു.' ന്യൂസ് 18 മായുള്ള അഭിമുഖത്തില്‍ ഉണ്ണികൃഷ്ണന്‍ പറഞ്ഞു. അതേ സമയം മുടങ്ങി കിടക്കുന്ന ചിത്രങ്ങൾ പൂർത്തിയാക്കാൻ തയ്യാറാണെന്ന് അറിയിച്ച് നടൻ ഷെയിൻ നിഗവും രംഗത്തെത്തരുന്നു.


Click it and Unblock the Notifications