twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ദിലീപുമായിട്ടുള്ള സിനിമ; നിലപാട് വ്യക്തമാക്കി സംവിധായകൻ ബി ഉണ്ണികൃഷ്ണൻ, അടുത്തത് മമ്മൂട്ടി ചിത്രം

    |

    മലയാളി പ്രേക്ഷകർക്ക് മികച്ച ചിത്രങ്ങൾ സമ്മാനിച്ച സംവിധായകനാണ് ബി ഉണ്ണികൃഷ്ണൻ. തിരക്കഥകൃത്തായിട്ടാണ് ആദ്യം കരിയർ ആരംഭിക്കുന്നതെങ്കിലും 2006 ൽ പുറത്ത് വന്ന സ്മർട്ട് സിറ്റി എന്ന സുരേഷ് ഗോപി ചിത്രത്തിലൂടെ സംവിധായകനായി അരങ്ങേറ്റം കുറിക്കുന്നത്. പിന്നീട് മാസ് ക്ലാസ് ചിത്രങ്ങൾ ഒരുക്കി മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട സംവിധായകനായി മാറുകയാണ്. മോഹൻലാലിനെ നായകനാക്കി സംവിധാനം ചെയ്യുന്ന ആറാട്ടാണ് ഏറ്റവും പുതിയ ചിത്രം. 2017 പുറത്ത് വന്ന വില്ലന് ശേഷം മോഹൻലാലിനെ നായകനാക്കി ബി ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ഫെബ്രുവരി 18 ന് ആണ് ചിത്രം തിയേറ്ററുകളിൽ എത്തുന്നത്.

    താൻ കേൾക്കേണ്ടി വന്ന ഒരു വിമർശനം കുറുപ്പ് സിനിമയിലൂടെ മാറി, തുറന്ന് പറഞ്ഞ് ദുൽഖർ സൽമാൻതാൻ കേൾക്കേണ്ടി വന്ന ഒരു വിമർശനം കുറുപ്പ് സിനിമയിലൂടെ മാറി, തുറന്ന് പറഞ്ഞ് ദുൽഖർ സൽമാൻ

    ദിലീപ് ചിത്രമായ കോടതി സമക്ഷം ബാലൻ വക്കിലാണ് ഏറ്റവും ഒടുവിൽ പുറത്ത് വന്ന ബി ഉണ്ണികൃഷ്ണൻ ചിത്രം. ദിലീപ് വക്കീൽ വേഷത്തിൽ എത്തിയ ചിത്രം ഏറെ ശ്രദ്ധിക്കപ്പെടുകയും ചെയ്തിരുന്നു. ഇതിന് ശേഷം മറ്റൊരു ദിലീപ് ചിത്രം ആലോചിച്ചിരുന്നു. ഇപ്പോഴിത ആ ചിത്രത്തെ കുറിച്ച് വെളിപ്പെടുത്തുകയാണ് സംവിധായകൻ ബി ഉണ്ണികൃഷ്ണൻ. റിപ്പോർട്ടർ ലൈവിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. തന്റെ പുതിയ ചിത്രമായ ആറാട്ടിന്റെ വിശേഷങ്ങൾ പങ്കുവെയ്ക്കവെയാണ് ഇക്കാര്യം വ്യക്തമാക്കിയത്

    കലൂർ സെന്റ് ആന്റണീസ് പള്ളിയിലെ ചാരുബെഞ്ചിലിരുന്ന് പ്രണയം പറഞ്ഞു, പ്രണയ കഥ പറഞ്ഞ് സംവിധായകൻ ജോൺ പോൾ...കലൂർ സെന്റ് ആന്റണീസ് പള്ളിയിലെ ചാരുബെഞ്ചിലിരുന്ന് പ്രണയം പറഞ്ഞു, പ്രണയ കഥ പറഞ്ഞ് സംവിധായകൻ ജോൺ പോൾ...

     ദിലീപ് ചിത്രം

    കേസിന് ശേഷം മാത്രമേ അത്തരമൊരു സിനിമയ്ക്ക് സാധ്യത ഉള്ളുവെന്നാണ് ബി ഉണ്ണികൃഷ്ണൻ പറയുന്നത്. അന്ന് തന്നെ താൻ ഇക്കാര്യം പറഞ്ഞതായും സംവിധായകൻ പറയുന്നു. ബി ഉണ്ണികൃഷ്ണന്റെ വാക്കുകൾ ഇങ്ങനെ... ''ദിലീപിനെവെച്ച് ഒരു സിനിമ ആലോചിച്ചിരുന്നു. എന്നാൽ ഇനി കേസ് തീർന്ന ശേഷം മാത്രമേ ദിലീപുമായി ഒരു സിനിമ ചെയ്യുകയുള്ളൂ. കോടതിസമക്ഷം ബാലൻവക്കീൽ എന്ന സിനിമ കഴിഞ്ഞ സമയത്ത് അത്തരമൊരു ആലോചന വന്നിരുന്നു. അന്ന് ഞാൻ കേസ് തീർന്നിട്ട് ആലോചിക്കാം എന്ന് പറഞ്ഞിരുന്നു. കേസിൽ തീരുമാനം ഉണ്ടാകട്ടെ. അതിന് ശേഷം സാഹചര്യങ്ങൾ ഒത്തുവരുകയാണെങ്കിൽ സിനിമ ചെയ്യാം. അതിന് ഒരു വിഷയം വേണം, നല്ല ഒരു പ്രൊഡക്ഷൻ വേണം, നമുക്ക് ഒരു സിനിമ ചെയ്യാൻ തോന്നണം. അങ്ങനെ വന്നാൽ മാത്രമല്ലേ ചെയ്യാൻ സാധിക്കൂ', ബി ഉണ്ണികൃഷ്ണൻ പറഞ്ഞു.

     ആറാട്ട്

    പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഒരു മോഹൻലാൽ ചിത്രമാണ് ആറാട്ട്. താരരാജാവിന്റെ മാസ് ക്ലാസ് ചിത്രമായിരിക്കും ഇതെന്ന് നേരത്തെ തന്നെ വാർത്തകൾ പ്രചരിച്ചിരുന്നു. നെയ്യാറ്റിൻകര ഗോപൻ എന്ന കഥാപാത്രത്തെയാണ് മോഹൻലാൽ അവതരിപ്പിക്കുന്നത്. ചിത്രത്തിൽ നാല് സ്റ്റണ്ട് കൊറിയോഗ്രാഫേഴ്‌സാണുള്ളത്. ചെറിയ ഇടവേളയ്ക്ക് ശേഷമാണ് മോഹൻലാ മാസ്- ക്ലാസ് ചിത്രത്തിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. .

     മാസ്   ചിത്രം എടുക്കാനുളള കാരണം

    ഇങ്ങനെയൊരു ചിത്രം എടുക്കാനുള്ള കാരണവും സംവിധായകൻ അഭിമുഖത്തിൽ പറയുന്നുണ്ട്. ' മോഹൻലാൽ സാർ കുറെ നാളുകളായി ഒരു മാസ് എന്ന് വിളിക്കാവുന്ന സിനിമകളുടെ ഭാഗമായിട്ട്. അദ്ദേഹത്തിന്റെ അത്തരം സിനിമകൾ എന്നും പ്രേക്ഷകൻ സ്വീകരിച്ചിട്ടുണ്ട്. നമ്മുടെ ഈ തലമുറ അദ്ദേഹത്തിന്റെ അത്തരം സിനിമകൾ കണ്ടാണ് വളർന്നത്. ആ കാലത്തോടും അങ്ങനെയുള്ള സിനിമകളോടുമുള്ള ട്രിബ്യൂട്ടായിരിക്കും ആറാട്ട്' എന്നായിരുന്നു പറഞ്ഞത്

    Recommended Video

    അർച്ചന 31 നോട്ട് ഔട്ട് കാണാനെത്തി ഐശ്വര്യയും അനശ്വരയും
    മമ്മൂട്ടി ചിത്രം

    അടുത്തത് ഒരു മമ്മൂട്ടി ചിത്രമാണെന്നും ബി ഉണ്ണികൃഷ്ണൻ പറയുന്നു. ഉദയകൃഷ്ണ തന്നെയാണ് ഈ സിനിമയ്ക്ക് തിരക്കഥ ഒരുക്കുന്നത്. ഒരു പോലീസ് ചിത്രമായിരിക്കും ഇതെന്നും ബ ഉണ്ണികൃഷ്ണൻ പറയുന്നു. തമാശകൾ ഏറെ ഇല്ലാത്ത ഗൗരവമുള്ള കഥ പറയുന്ന ചിത്രമായിരിക്കും ഇത്. ഉദയൻ അത്തരമൊരു സിനിമ ചെയ്തിട്ടില്ല. പുട്ടിന് പീര ഇടുന്ന പോലെ തമാശകൾ ഒന്നും ഉണ്ടാകില്ല, എന്നാൽ ഒരു മാസ്സ് ചിത്രവുമായിരിക്കും. യഥാർത്ഥ സംഭവത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുങ്ങുക. വളരെ വലിയ സിനിമയായിരിക്കും. എല്ലാം നല്ല രീതിയിൽ നടന്നാൽ മെയ്, ജൂൺ സമയങ്ങളിൽ ചിത്രം ആരംഭിക്കാമെന്നുളള പ്രതീക്ഷയും അദ്ദേഹം പങ്കുവെയ്ക്കുന്നുണ്ട്..

    English summary
    director B Unnikrishannan Opens Up About His Dileep Movie, Viral
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X