താങ്കളുടെ പ്രണയാതുര ഭാവങ്ങൾ കണ്ടപ്പോൾ മറ്റൊരു സ്ത്രീയെ പ്രണയിക്കാന്‍ തോന്നാതിരുന്നില്ല; ജോജുവിനെ പറ്റി ഭദ്രന്‍
നടന്‍ ജോജു ജോര്‍ജ് ആദ്യമായി സംവിധാനം ചെയ്ത 'പണി' എന്ന സിനിമ തിയേറ്ററുകളില്‍ സംപ്രേഷണം ചെയ്തു കൊണ്ടിരിക്കുകയാണ്. റിലീസിന് എത്തിയ ആദ്യ ദിവസങ്ങളില്‍ ഗംഭീര അഭിപ്രായം നേടിയെടുത്ത സിനിമയാണെങ്കിലും ഇടയ്ക്ക് ചില വിവാദങ്ങളും സിനിമയുടെ പേരില്‍ ഉയര്‍ന്നു വന്നിരുന്നു.
തന്റെ സിനിമയെക്കുറിച്ച് മോശം റിവ്യൂ എഴുതിയ ആളെ ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തി എന്ന പേരില്‍ നടന്‍ ജോജുവിന് വലിയ വിമര്‍ശനം നേരിടേണ്ടതായി വന്നിരുന്നു. മാത്രമല്ല ഇതിന്റെ പേരില്‍ ചില വിവാദങ്ങളും ഉയര്‍ന്നു വന്നു. അത് തന്നെ വലിയ രീതിയില്‍ ബാധിച്ചതായിട്ടും കഴിഞ്ഞ ദിവസം നടന്‍ പറഞ്ഞിരുന്നു.

എന്നാല്‍ ജോജു കഥാപാത്രം തിരഞ്ഞെടുക്കുന്നത് ശ്രദ്ധിച്ചാല്‍ ആകാശത്തിന് കീഴിലെല്ലാം അദ്ദേഹത്തിനൊപ്പം തന്നെ ഉണ്ടെന്ന് പറയുകയാണ് സംവിധായകന്‍ ഭദ്രന്‍. ജോജുവിന്റെ സിനിമ കണ്ട് അഭിപ്രായം പറയുകയായിരുന്നു സംവിധായകന്‍ ഭദ്രന്‍. സിനിമയെ കുറിച്ചുള്ള കമന്റുകളാണ് പണി എന്ന സിനിമ കാണാന്‍ തന്നെ പ്രേരിപ്പിച്ചതൊന്നും കണ്ടുകഴിഞ്ഞപ്പോള്‍ തോന്നിയ അനുഭവം എന്താണെന്നും ഫേസ്ബുക്ക് പേജില്‍ പങ്കുവെച്ച കുറുപ്പിലൂടെ സ്ഫടികം സിനിമയുടെ സംവിധായകനായ ഭദ്രന്‍ കുറിച്ചു.
'തികച്ചും യാദൃശ്ചികമായി, ഞാന്‍ ഇന്നലെ ജോജു ജോര്‍ജിന്റെ ''പണി'' കണ്ടു. ഒരു പക്ഷേ, ഈ സിനിമയെക്കുറിച്ചുള്ള വിവിധ കമന്റുകളാണ് എന്നെ കാണാന്‍ പ്രേരിപ്പിച്ചത്. എന്തായാലും, അതെല്ലാം അതിന്റെ വഴിയ്ക്ക് പോട്ടെ.
എന്നെ അത്ഭുതപ്പെടുത്തിയത്, കരയിലേക്ക് അടിച്ചുകയറിയ തിരമാലയുടെ കുതിപ്പുപോലെ ഒരു ഉദ്വേഗം മുഴുനീളത്തില്‍ സൃഷ്ടിക്കാന്‍ കഴിഞ്ഞു എന്നതാണ്.
പ്രിയ ജോജു... ജോസഫും, നായാട്ടും കണ്ടിട്ട് ഞാന്‍ ഒരിക്കല്‍ പറഞ്ഞിരുന്നു: മലയാളത്തിന്റെ അനശ്വരനായ സത്യന് ശേഷം, ഭാവങ്ങള്‍ക്കായി കണ്ണുകള്‍ സൂക്ഷ്മതയോടെ ഉപയോഗിക്കുന്ന നടനാണ് നിങ്ങള്‍ എന്ന്.
മധുരം സിനിമയില്‍ താങ്കളുടെ പ്രണയാതുര ഭാവങ്ങള്‍ കണ്ടപ്പോള്‍, എനിക്ക് ഒരിക്കല്‍ കൂടി മറ്റൊരു സ്ത്രീയെ പ്രണയിക്കാന്‍ തോന്നാതിരുന്നില്ല. കരിവീട്ടിയുടെ ഉശിരും, സര്‍പ്പത്തിന്റെ കണ്ണിലെ കൂര്‍മതയും ഒരുപോലെ ഉപയോഗിക്കുന്ന അപൂര്‍വം നടമാരില്‍ നിങ്ങളും ഉണ്ട്. വേഷങ്ങള്‍ തിരഞ്ഞെടുക്കുന്നതില്‍ ഒന്ന് സൂക്ഷിച്ചാല്‍, സ്‌കൈ ഈസ് യുവര്‍ ലിമിറ്റ്...''. എന്നും പറഞ്ഞാണ് ഭദ്രന്‍ കുറിപ്പ് അവസാനിപ്പിക്കുന്നത്.

ജോജു ജോര്‍ജ് തന്നെ കഥയൊരുക്കി സംവിധാനം ചെയ്ത ചിത്രമാണ് പണി. ആക്ഷന്‍ ത്രില്ലറായി ഒരുക്കിയ ചിത്രത്തില്‍ നായകനായി അഭിനയിച്ചതും ജോജു തന്നെയാണ്.
അതേ സമയം ഭദ്രന്റെ പോസ്റ്റിന് താഴെ അദ്ദേഹത്തിന്റെ സിനിമകളെ കുറിച്ചുള്ള കമന്റുമായിട്ടാണ് ആരാധകര്‍ എത്തിയിരിക്കുന്നത്. 'എന്നും കാലത്തിന് മുന്‍പേ നടന്നവരെയാണ് നാം ചരിത്രം സൃഷ്ടിച്ചവര്‍ എന്ന് പറയുന്നത്. സിനിമയില്‍ അത് ശ്രീ ഭദ്രന്‍ സാറാണ്. അദ്ദേഹത്തിന്റെ ഏതു ചിത്രവും അതിന്റെ ഉദാഹരണങ്ങളാണ്. ആദ്യ ചിത്രമായ 'എന്റെ മോഹങ്ങള്‍' പൂവണിഞ്ഞു മുതല്‍ ഉടയോന്‍ വരെയുള്ള ചിത്രങ്ങള്‍.
തന്റെ സിനിമ എന്താകണം എന്നതില്‍ ഇത്രയും വ്യക്തതയുള്ള സംവിധായകര്‍ കുറവാണ്. ചുറ്റുപാടുകളോട് എന്നും കൃത്യമായി പ്രതികരിക്കുന്നവയാണ് ശ്രീ ഭദ്രന്‍ സാറിന്റെ ചിത്രങ്ങള്‍. അദ്ദേഹത്തിന്റെ ചലച്ചിത്ര സപര്യയില്‍ ഉണ്ടായ താല്‍ക്കാലിക ഇടവേള മലയാള സിനിമയുടെ നഷ്ടമാണ്. കാഴ്ചയുടെ, കഥയുടെ, സംഗീതത്തിന്റെ, പുതിയ സിനിമാ സങ്കല്‍പ്പങ്ങളുമായി വീണ്ടും ചരിത്രമാകാന്‍ ഭദ്രന്‍ സാര്‍ വരും വരെ കാത്തിരിക്കാം നമുക്ക് കാഴചയുടെ ആ സ്പടികോല്‍സവത്തിനായി...' എന്നിങ്ങനെ നീളുകയാണ് കമന്റുകള്‍.


Click it and Unblock the Notifications











