twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ലൊക്കേഷനില്‍ ലേറ്റായി വന്ന് ബാബു ആന്റണി; പാക്കപ്പ് വിളിച്ച് സംവിധായകനും, സൂപ്പര്‍ ഹിറ്റ് സിനിമയെ കുറിച്ച് ബൈജു

    |

    തന്റെ സിനിമകളെ കുറിച്ചും അതിന്റെ ലൊക്കേഷനിലുണ്ടായ രസകരമായ കാര്യങ്ങളും യൂട്യൂബ് ചാനലിലൂടെ സംവിധായകന്‍ ബൈജു കൊട്ടരക്കര തുറന്ന് പറയാറുണ്ട്. ഇപ്പോഴിതാ ബാബു ആന്റണിയെ നായകനാക്കി ബൈജു കൊട്ടരക്കര സംവിധാനം ചെയ്ത ബോക്‌സര്‍ എന്ന ചിത്രത്തിന്റെ ലൊക്കേഷനിലെ രസകരമായ കാര്യങ്ങള്‍ പറയുകയാണ് സംവിധായകന്‍.

    ലൊക്കേഷനില്‍ സ്ഥിരമായി താമസിച്ച് വന്ന ബാബു ആന്റണിയോട് പരോഷമായി സംസാരിച്ചതിനെ കുറിച്ചും താരം വന്നപ്പോള്‍ സെറ്റില്‍ നിന്നും ഇറങ്ങി പോയതിനെ കുറിച്ചുമൊക്കെയാണ് സംവിധായകന്‍ പറയുന്നത്.

     ബാബു ആന്റണിയെ കുറിച്ച് ബൈജു

    കമ്പോളം എന്ന സിനിമ ഏകദേശം നൂറ് ദിവസം തിയറ്ററുകളില്‍ ഓടിയ ചിത്രമാണ്. അതിന് ശേഷം പത്തോളം സിനിമകള്‍ എനിക്ക് കരാറായി. അങ്ങനെയാണ് ബോക്‌സര്‍ എന്ന ചിത്രം ഒരുക്കുന്നത്. ദിനേഷ് പണിക്കരാണ് നിര്‍മാണം. എനിക്കൊരു നിര്‍ബന്ധമുണ്ട്. ഞാന്‍ ഒരുക്കുന്ന ഏത് സിനിമയാണെങ്കിലും അതിന്റെ ഫസ്റ്റ് ഷോട്ട് രാവിലെ ആറ് മണിയ്ക്ക് എടുക്കണം. എന്റെ കൂടെ ജോലി എടുക്കുന്ന എല്ലാവര്‍ക്കും അറിയാം. കാരണം രാവിലെ ആറ് മണി മുതല്‍ പതിനൊന്ന് മണി വരെയുള്ള സമയം നമ്മള്‍ ഫ്രഷായിരിക്കും. നല്ല ലൈറ്റ് ആയിരിക്കും. ആള്‍ക്കാര്‍ക്ക് അഭിനയിക്കാനും ഒരു പ്രത്യേക മൂഡ് ആയിരിക്കും.

    ബാബു ആന്റണിയെ കുറിച്ച് ബൈജു

    അതുപോലെയാണ് വൈകുന്നേരം നാല് മണി മുതല്‍ രാത്രി പത്ത് മണി വരെയുള്ള സമയം. ഓവര്‍നൈറ്റ് പോയാലും ഉച്ച സമയം നോക്കിയാലും ഭയങ്കര ക്ഷീണവും മടിയുമൊക്കെ ആയിരിക്കും. എങ്കിലും ഷൂട്ട് ചെയ്യാതിരിക്കില്ല. എന്റെ എല്ലാ സിനിമകളുടെയും ഷൂട്ട് രാവിലെ ആറ് മണിയ്ക്ക തന്നെ തുടങ്ങും. തിരുവനന്തപുരത്തും ബോക്‌സര്‍ എന്ന സിനിമയുടെ ഷൂട്ടിങ്ങ് നടക്കുന്നു. വലിയൊരു സിനിമയാണ്. അതും രാവിലെ ആറ് മണിക്ക് തന്നെ തുടങ്ങണം. ഒരുപാട് താരങ്ങളും ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളുമൊക്കെയുള്ള ചിത്രമാണ്.

    ബാബു ആന്റണിയെ കുറിച്ച് ബൈജു

    അതിന് അനുസരിച്ച് വളരെ കൃത്യമായ ചാര്‍ട്ടോട് കൂടി സിനിമ മുന്നോട്ട് പോവുകയാണ്. അന്ന് രാജാജി കുടമാളൂര്‍ ആയിരുന്നു ചാര്‍ട്ടിങ്ങിനൊക്കെ ഉണ്ടായിരുന്നത്. അദ്ദേഹം കറക്ടായി കാര്യങ്ങള്‍ എഴുതി ചെയ്യുന്ന ആളാണ്. ഉദയകൃഷ്ണയും എന്റെ അസിസ്റ്റന്റാണ്. അങ്ങനെ ഞങ്ങള്‍ക്കൊരു ബംഗ്ലാവില്‍ ഷൂട്ടിങ്ങ് ഉണ്ടായിരുന്നു. എംവി രാഘവന്റേതായിരുന്നു ആ ബംഗ്ലാവ്. രാവിലെ ഒന്‍പത് മുതല്‍ വൈകുന്നേരം അഞ്ച് മണി വരെയാണ് അവിടെ ഷൂട്ട് ചെയ്യാനുള്ള അനുമതിയുള്ളു. ഞങ്ങള്‍ രാവിലെ തന്നെ റെഡിയായി.

    ബാബു ആന്റണിയെ കുറിച്ച് ബൈജു

    പുറമേ നിന്ന് എടുക്കാനുള്ളത് എടുത്തു. ഒന്‍പത് മണി മുതല്‍ ഷൂട്ടിങ് തുടങ്ങി. അന്നേരമാണ് ബാബു ആന്റണി അതില്‍ ജോയിന്‍ ചെയ്യേണ്ടിയിരുന്നത്. ആ സിനിമയില്‍ നടന്‍ സുകുമാരനും ജഗതി ശ്രീകുമാര്‍, നരേന്ദ്രപ്രസാദ് തുടങ്ങി നിരവധി താരങ്ങള്‍ അഭിനയിക്കുന്നുണ്ട്. ഒന്‍പത് മണി കഴിഞ്ഞു ബാബു ആന്റണി വന്നില്ല, പത്ത് മണിയായി എന്നിട്ടും വന്നില്ല. ആ സിനിമയില്‍ ബാബു ആന്റണി ഒന്നിലധികം തവണ സമയം തെറ്റി വന്നപ്പോള്‍ വളരെ കൃത്യമായി ഞാന്‍ അദ്ദേഹത്തെ വിളിച്ച് ഇങ്ങനെ ലേറ്റ് ആവാന്‍ പറ്റില്ല.

    ബാബു ആന്റണിയെ കുറിച്ച് ബൈജു

    നിങ്ങള്‍ ഷൂട്ടിങ്ങ് തുടങ്ങുമ്പോള്‍ തന്നെ വരണം. അല്ലെങ്കില്‍ ചിത്രീകരണം തീരില്ല. ശരി, ശരി എന്ന് പറയുന്നത് അല്ലാതെ പിന്നെയും ലേറ്റ് ആയി. ആ സമയത്ത് പരുഷമായി സംസാരിക്കേണ്ടി വന്നു. അത് ദിനേഷ് പണിക്കര്‍ക്കും അറിയാം. അദ്ദേഹവും അതിന് സപ്പോര്‍ട്ട് ആയിരുന്നു. പണം മുടക്കുന്ന ആളുടെ ആവശ്യം ആണല്ലോ അത്. ഒരു ദിവസം മൂന്ന് മണിയായിട്ടും ബാബു ആന്റണി വന്നില്ല. ജഗതി ചേട്ടനും സുകുമാരനും നാരേന്ദ്രപ്രസാദുമടക്കമുള്ള താരങ്ങള്‍ അക്ഷമരായി കാത്തിരിക്കുകയാണ്. സുകുമാരന്‍ ചേട്ടനും നരേന്ദ്രപ്രസാദും ചൂടായി സംസാരിക്കുകയാണ്.

    ബാബു ആന്റണിയെ കുറിച്ച് ബൈജു

    ഇവനെ പോലുള്ളവര്‍ ചെയ്യുന്നത് ശരിയാണോന്ന് ആലോചിക്കണം. ബൈജു എന്ത് തീരുമാനിച്ചാലും ഞങ്ങളുണ്ടാവുമെന്ന് അവര്‍ പറഞ്ഞു. ഞാനും ഒന്നും മിണ്ടിയില്ല. അങ്ങനെ ബാബു ആന്റണി വരാന്‍ കാത്തിരുന്നു. പ്രൊഡക്ഷനിലുള്ളവരോട് ഒരു ഗ്ലാസ് വെള്ളം ചോദിച്ചാല്‍ പോലും കൊടുക്കരുതെന്ന് ഞാന്‍ പറഞ്ഞിരുന്നു. അങ്ങനെ നെഞ്ച് വിരിച്ച് ബാബു ആന്റണി ലൊക്കേഷനിലേക്ക് കയറി വന്നപ്പോള്‍ ഞാന്‍ പാക്കപ്പ് എന്ന് പറഞ്ഞ് ഇറങ്ങി പോയി. ബാബു ആന്റണിയ്ക്ക് ഏറ്റവും അവഹേളനം ഉണ്ടായ നിമിഷമാണതെന്ന് അയാള്‍ പറഞ്ഞിട്ടുണ്ട്. ഞാനത് കണക്കില്‍ കൂട്ടിയിട്ടില്ലെന്നും ബൈജു പറയുന്നു.

    Recommended Video

    Alina Padikkal Engagement Exclusive Visuals | Rohit | Alasandra | Diya Sana | Oneindia Malayalam

    വീഡിയോ കാണാം

    English summary
    Director Baiju Kottarakkara Revealed Why He Expelled Babu Antony From The Location
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X