18 വയസുള്ളപ്പോൾ കണ്ട പെൺകുട്ടിയാണ് പിന്നീട് ഭാര്യയായി വന്നത്; വരദയെ ആദ്യം കണ്ടതിനെ പറ്റി ബാലചന്ദ്ര മേനോന്‍
ഈ കഴിഞ്ഞ മേയ് പന്ത്രണ്ടിന് ബാലചന്ദ്ര മേനോനും ഭാര്യ വരദയും അവരുടെ നാല്‍പതാമത് വിവാഹ വാര്‍ഷികം ആഘോഷിച്ചിരുന്നു. ഇത്രയും വര്‍ഷം നീണ്ട ദാമ്പത്യ ജീവിതത്തെ കുറിച്ച് താരം തുറന്ന് പറയുകയും ചെയ്തിരുന്നു. എന്നാല്‍ ഭാര്യ വരദയെ അദ്ദേഹം ആദ്യമായി കണ്ടുമുട്ടിയതിനെ പറ്റിയുള്ള കഥ അധികമാര്‍ക്കും അറിഞ്ഞെന്ന് വരില്ല.
സിനിമാ ചിത്രീകരണത്തിന് പോയപ്പോള്‍ താമസിച്ച ഹോട്ടലില്‍ വെച്ചാണ് ആ സംഗമം നടക്കുന്നത്. ആദ്യ കാഴ്ചയില്‍ തന്നെ വരദയോട് പ്രണയം തോന്നിയ താരം പിന്നീട് വീട്ടില്‍ പോയി ആലോചിച്ച് ഉറപ്പിച്ച് വിവാഹം കഴിക്കുകയായിരുന്നു. അന്ന് ഹോട്ടലില്‍ വെച്ച് നടന്ന സംഭവത്തെ കുറിച്ച് ബാലചന്ദ്ര മേനോന്‍ തന്നെ തുറന്ന് പറഞ്ഞിട്ടുണ്ട്. മുന്‍പ് ജെബി ജംഗ്ഷന്‍ ഷോ യില്‍ പങ്കെടുക്കവേയാണ് വിവാഹക്കാര്യം പറഞ്ഞത്. ആ വാക്കുകള്‍ വീണ്ടും വൈറലായി..

'പതിനേഴോ പതിനെട്ടോ വയസുള്ള പെണ്‍കുട്ടി എന്റെ ജീവിതത്തില്‍ വന്നതിന് ശേഷം ഉണ്ടായ മാറ്റത്തില്‍ അഭിമാനിക്കുന്ന ആളാണ് ഞാന്‍. മണിയന്‍പിള്ള എന്ന സിനിമയുടെ ഷൂട്ടിങ് നടക്കുമ്പോഴാണ് വരദയെ ആദ്യം കാണുന്നത്. അന്ന് തിരുവനന്തപുരത്തെ കീര്‍ത്തി ഹോട്ടലില്‍ വെച്ച് യാദൃശ്ചികമായിട്ടാണ് കാണുന്നത്. വരദയുമായിട്ടുള്ള ആദ്യ കൂടി കാഴ്ചയില്‍ ഞങ്ങളെ കണ്ട ഏക സിനിമാ താരം നടന്‍ കുഞ്ചനാണ്.

ഞാന്‍ താമസിച്ചിരുന്ന റൂമിന്റെ തൊട്ടടുത്ത റൂമിലാണ് ഇവര്‍ താമസിച്ചിരുന്നത്. ഞാന്‍ വരദയെ കണ്ട കാര്യം അവര്‍ അറിഞ്ഞിട്ടില്ല. അന്ന് ഞാന്‍ നടനല്ല, സംവിധായകനാണ്. പിന്നീട് നേരെ വരദയുടെ വീട്ടിലേക്ക് കയറി ചെല്ലുകയാണ്. ഈ പെണ്‍കുട്ടിയെ എനിക്ക് വേണം. ഞാനൊരു സിനിമാക്കാരന്‍ ആയത് കൊണ്ട് തരാതിരിക്കരുതെന്ന് അവളുടെ അമ്മയോട് പറഞ്ഞു.

എന്റെ കുടുംബ പശ്ചാതലം നോക്കാവുന്നതാണെന്നും ജാതകം നോക്കിയിട്ടും മതിയെന്ന് പറഞ്ഞു. അവളുടെ അമ്മ ശരിക്കും വിറച്ച് പോയി. ഞാന്‍ പോയതിന് ശേഷം ആ കുട്ടിയുടെ മുഖത്ത് നോക്കി നോ പറയുക എന്ന് അമ്മ വരദയോട് പറഞ്ഞിരുന്നെന്നും ബാലചന്ദ്ര മേനോന്‍ പറയുന്നു.. അന്ന് വീട്ടില്‍ പോവുമ്പോള്‍ വരദ ഇല്ലായിരുന്നു. കോളേജില്‍ പോയതാണ്. അമ്മായിയമ്മയോട് തനിക്ക് ഇന്നും വലിയ ബഹുമാനമാണെന്നും ബാലചന്ദ്ര മേനോന്‍ പറയുന്നു'.

1982 മേയ് പന്ത്രണ്ടിനാണ് ബാലചന്ദ്ര മേനോനും വരദയും തമ്മില്‍ വിവാഹിതരാവുന്നത്. ആ സമയത്ത് വരദയ്ക്ക് വെറും പതിനെട്ട് വയസ് മാത്രമേ ഉണ്ടായിരുന്നുള്ളു. ഈ ബന്ധത്തില്‍ ഒരു മകനും മകളുമുണ്ട്. ഇടയ്ക്ക് ഭാര്യയെ കുറിച്ചും കുടുംബ ജീവിതത്തെ പറ്റിയുമൊക്കെ താരം ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞിരുന്നു.


Click it and Unblock the Notifications











