നിരീശ്വരവാദികൾ പോലും ഈശ്വരനെ വിളിച്ചോളാൻ പറഞ്ഞു, മിന്നൽ മുരളിയെ കുറിച്ച് ബേസിൽ
മലയാളി പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന ചിത്രമായിരുന്നു മിന്നൽ മുരളി. കാത്തിരിപ്പിനൊടുവിൽ ചിത്രം ഡിസംബർ 24 ന് പ്രേക്ഷകരിലേയ്ക്ക് എത്തുകയായിരുന്നു. നെറ്റ്ഫ്ലിക്സിലൂടെയാണ് സിനിമ റിലീസ് ചെയ്തത്. മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. ടൊവിനോയാണ് പ്രധാന വേഷത്തിൽ എത്തുന്നതെങ്കിലും മറ്റുളള താരങ്ങൾക്കും പ്രധാന്യം നൽകി കൊണ്ടാണ് സിനിമ ഒരുക്കിയിരിക്കുന്നത്. സിനിമ പുറത്ത് ഇറങ്ങിയതിന് ശേഷം ടൊവിനോയുടെ പേരിനോടൊപ്പം തന്നെ മറ്റുള്ള താരങ്ങളും പ്രേക്ഷകരുടെ ഇടയിൽ ചർച്ചയാവുന്നുണ്ട്.
പ്രായഭേദമില്ലാതെ കുട്ടികളും മുതിർന്നവരും നെഞ്ചോട് ചേർത്ത സിനിമ ആയിരുന്നു മിന്നൽ മുരളി. ഏറെ പ്രതിസന്ധി ഘട്ടത്തിലായിരുന്നു മിന്നൽ മുരളിയുടെ ചിത്രീകരണം. ഇപ്പോഴിത അതിനെ കുറിച്ച് വെളിപ്പെടുത്തുകയാണ് സംവിധായകൻ ബേസിൽ ജോസഫ്. ഏഷ്യാനെറ്റ് ന്യൂസിനോടാണ് ഇക്കാര്യം വെളുപ്പെടുത്തിയത്. നിരീശ്വരവാദികളായ സാങ്കേതികപ്രവര്‍ത്തര്‍പോലും ഭാര്യയെ വിളിച്ച് ഈശ്വരനെ വിളിക്കാൻ പറഞ്ഞ സാഹചര്യമുണ്ടായി എന്നാണ് ബേസിൽ പറയുന്നത്.

ബേസിലിന്റെ വാക്കുകൾ ഇങ്ങനെ... ഒരു പ്രോജക്റ്റായിട്ടാണ് ഓരോ സിനിമയെയും നമ്മള്‍ കാണുക . പക്ഷേ 'മിന്നല്‍ മുരളി'യെ സംബന്ധിച്ചിടത്തോളം ഞാൻ എന്റെ അറുപതാമത്തെ വയസ്സിലും ജീവിതത്തിന്റെ ഒരു ഭാഗമാണ്. ഒരു പ്രൊജക്റ്റ് ആയ സിനിമ എന്നതിനപ്പുറും ഇമോഷണാണ്. എന്റെ മാത്രമല്ല നമ്മുടെ സിനിമയില്‍ ജോലി ചെയ്‍ത എല്ലാവര്‍ക്കും. 'മിന്നല്‍ മുരളി' തീരുന്നതുവരെ വേറൊന്ന് ചെയ്യുന്നില്ല എന്ന് തീരുമാനിച്ച സാങ്കേതികപ്രവര്‍ത്തകരുണ്ട്.

കൊവിഡ് രണ്ട് തവണയും സിനിമയെ ബാധിച്ചു. കൊവിഡിനിടയില്‍ നിന്നാണ് ഇങ്ങനെ സിനിമ ചെയ്തത്. വലിയ ബജറ്റില്‍ വലിയ ആള്‍ക്കാരെ വെച്ച് ചെയ്യുകയാണ്. നൂറ് പേരെ വെച്ച് സിനിമ ചെയ്യുമ്പോള്‍ ആരോഗ്യവകുപ്പില്‍ നിന്ന് വന്ന് കൊവിഡ് ടെസ്റ്റ് ചെയ്യുന്ന സാഹചര്യത്തില്‍. ഓരോ ദിവസവും നമ്മള്‍ സിനിമ ഷൂട്ട് ചെയ്‍തത് പ്രതിസന്ധിയിലാണ്. കാലാവസ്ഥ പ്രശ്‍നങ്ങളും. നിരീശ്വരവാദികളായ സാങ്കേതികപ്രവര്‍ത്തര്‍പോലും ഭാര്യയെ വിളിച്ച് ഈശ്വരനെ വിളിക്കാൻ പറഞ്ഞ സാഹചര്യമുണ്ടായി. ഒരുപാട് പ്രതിസന്ധികള്‍ മറികടന്നാണ് സിനിമ ഇവിടെ എത്തിയിരിക്കുന്നത്.

നമുക്ക് റിലേറ്റ് ചെയ്യുന്ന ഒരു സൂപ്പര്‍ഹീറോ ആകണം. കേരളത്തില്‍ ഒരു സൂപ്പര്‍ഹീറോ ഉണ്ടാകുന്നുണ്ടെങ്കില്‍ ഇവിടെ നമ്മുടെ വീടിന് അടുത്തുള്ളതോ അല്ലെങ്കില്‍ റിലേറ്റ് ചെയ്യാൻ പറ്റുന്നതോ ആയിരിക്കണെന്നുണ്ടായിരുന്നു. ഒരു കോമിക് കഥപോലെ ഒരു നാട്ടില്‍ ഒരു തയ്യല്‍ക്കാരൻ ഉണ്ടായിരുന്നു എന്ന് പറയുന്നതുപോലെയാകണം സിനിമ എന്നുണ്ടായിരുന്നു.

അങ്ങനെയാണ് 'കുറുക്കൻമൂല' എന്നുപറയുന്ന ഒരു ഗ്രാമത്തില്‍ തയ്യല്‍ക്കാരന് മിന്നലേറ്റ് സൂപ്പര്‍ പവര്‍ കിട്ടുന്ന രീതിയിലേക്ക് കണ്‍സീവ് ചെയ്യുന്നത്. മിത്തിക്കല്‍ സൂപ്പര്‍ഹീറോ കള്‍ച്ചറുള്ള ഒരു ആള്‍ക്കാര്‍ക്ക്, നമ്മള്‍ പണ്ടുമുതലേ 'മഹാഭാരത'വും 'രാമായണ'വും ഒക്കെ കാണുമ്പോള്‍ അവര്‍ ചെയ്യുന്നത് വലിയ സൂപ്പര്‍ ഹീറോയിസമാണ്. നമ്മള്‍ ഒരു സൂപ്പര്‍ഹീറോ ഉണ്ടാക്കുമ്പോള്‍ 'സൂപ്പര്‍മാനോ' 'ബാറ്റ്‍മാനോ' ആകാനോ പറ്റില്ല. സൂപ്പര്‍ഹീറോ ഴോണറിലേക്ക് നമ്മുടെ ആള്‍ക്കാരെ കണ്‍വിൻസ് ചെയ്യിക്കണം. സൂപ്പര്‍ഹീറോ സിനിമകള്‍ കാണുന്നവര്‍ മാത്രമല്ല ഇതിന്റെ പ്രേക്ഷകര്‍.
Recommended Video

മുക്ക് റിലേറ്റ് ചെയ്യുന്ന ഒരു സൂപ്പര്‍ഹീറോ ആകണം. കേരളത്തില്‍ ഒരു സൂപ്പര്‍ഹീറോ ഉണ്ടാകുന്നുണ്ടെങ്കില്‍ ഇവിടെ നമ്മുടെ വീടിന് അടുത്തുള്ളതോ അല്ലെങ്കില്‍ റിലേറ്റ് ചെയ്യാൻ പറ്റുന്നതോ ആയിരിക്കണെന്നുണ്ടായിരുന്നു. ഒരു കോമിക് കഥപോലെ ഒരു നാട്ടില്‍ ഒരു തയ്യല്‍ക്കാരൻ ഉണ്ടായിരുന്നു എന്ന് പറയുന്നതുപോലെയാകണം സിനിമ എന്നുണ്ടായിരുന്നു. അങ്ങനെയാണ് 'കുറുക്കൻമൂല' എന്നുപറയുന്ന ഒരു ഗ്രാമത്തില്‍ തയ്യല്‍ക്കാരന് മിന്നലേറ്റ് സൂപ്പര്‍ പവര്‍ കിട്ടുന്ന രീതിയിലേക്ക് കണ്‍സീവ് ചെയ്യുന്നത്. മിത്തിക്കല്‍ സൂപ്പര്‍ഹീറോ കള്‍ച്ചറുള്ള ഒരു ആള്‍ക്കാര്‍ക്ക്, നമ്മള്‍ പണ്ടുമുതലേ 'മഹാഭാരത'വും 'രാമായണ'വും ഒക്കെ കാണുമ്പോള്‍ അവര്‍ ചെയ്യുന്നത് വലിയ സൂപ്പര്‍ ഹീറോയിസമാണ്. നമ്മള്‍ ഒരു സൂപ്പര്‍ഹീറോ ഉണ്ടാക്കുമ്പോള്‍ 'സൂപ്പര്‍മാനോ' 'ബാറ്റ്‍മാനോ' ആകാനോ പറ്റില്ല. സൂപ്പര്‍ഹീറോ ഴോണറിലേക്ക് നമ്മുടെ ആള്‍ക്കാരെ കണ്‍വിൻസ് ചെയ്യിക്കണം. സൂപ്പര്‍ഹീറോ സിനിമകള്‍ കാണുന്നവര്‍ മാത്രമല്ല ഇതിന്റെ പ്രേക്ഷകർ എന്ന ബേസിൽ പറയുന്നു.


Click it and Unblock the Notifications











