'നിറവയറിൽ എലിസബത്ത്, ഹോപ്പ് വരുന്നതിനും ഒരാഴ്ച മുമ്പ്....'; മെറ്റേണിറ്റി ഫോട്ടോഷൂട്ട് ചിത്രങ്ങളുമായി ബേസിൽ!

പ്രണയദിനം കഴിഞ്ഞ് പിറ്റേ ദിവസമാണ് സംവിധായകനും നടനുമായ ബേസിൽ ജോസഫിനും ഭാര്യ എലിസബത്തിനും പെൺകുഞ്ഞ് പിറന്നത്. ഇൻസ്റ്റാഗ്രാമിലൂടെ കുഞ്ഞ് പിറന്ന സന്തോഷം താരം തന്നെയാണ് പങ്കുവെച്ചത്. ഹോപ്പ് എലിസബത്ത് ബേസില്‍ എന്നാണ് കുഞ്ഞിന്റെ പേര്. കുഞ്ഞിനും ഭാര്യ എലിസബത്തിനും ഒപ്പമുള്ള ചിത്രവും ബേസിൽ പങ്കുവെച്ചിട്ടുണ്ട്.

അവൾ ഞങ്ങളുടെ ഹൃദയം കവർന്നു. അവളുടെ വളർച്ച കാണാനും അവളിൽ നിന്ന് ഓരോ ദിവസവും പഠിക്കാനും അക്ഷമയോടെ കാത്തിരിക്കുകയാണ് എന്നും ബേസിൽ ഫോട്ടോയ്ക്കൊപ്പം കുറിച്ചിരുന്നു.

ഇപ്പോഴിത മകൾ പിറക്കുന്നതിനും ഒരാഴ്ച മുമ്പ് നടന്ന മെറ്റേണിറ്റി ഫോട്ടോഷൂട്ട് ചിത്രങ്ങൾ പങ്കുവെച്ച് എത്തിയിരിക്കുകയാണ് ബേസിൽ ജോസഫ്. ഹോപ്പ് വരുന്നതിനും ഒരാഴ്ച മുമ്പ് എന്ന തലക്കെട്ടോടെയാണ് ബേസിൽ ജോസഫ് ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്.

പതിവിൽ നിന്നും വ്യത്യസ്തമായി വളരെ ക്രിയേറ്റീവായും സിംപിളായുമാണ് ബേസിൽ എലിസബത്തിന്റെ മെറ്റേണിറ്റി ഫോട്ടോഷൂട്ട് നടത്തിയിരിക്കുന്നത്. ബേസിലിന്റെ സുഹൃത്ത് വലയത്തിലുള്ള രോഹിത്താണ് ചിത്രങ്ങൾ പകർത്തിയത്.

നിറവയറിൽ എലിസബത്ത്

ഫോട്ടോഷൂ‌ട്ട് ചിത്രങ്ങൾ വളരെ വേ​ഗത്തിൽ വൈറലായി. കുഞ്ഞ് അതിഥി കൂടി വന്നതോടെ കുടുംബം വലുതായ സന്തോഷത്തിലാണ് ബേസിൽ ജോസഫ്. നിരവധി പേരാണ് ബേസിലും എലിസബത്തിനും ആശംസകൾ നേർന്ന് എത്തുന്നത്.

മകൾ പിറന്ന സന്തോഷം പങ്കുവെച്ച് ബേസിൽ എത്തിയപ്പോൾ അത്യധികം സന്തോഷത്തോടെയാണ് നടനും സംവിധായകനും ​ഗായകനുമെല്ലാമായ വിനീത് ശ്രീനിവാസൻ അടക്കമുള്ളവർ കമന്റുകളുമായി എത്തിയത്.

ഹോപ്പ് വരുന്നതിനും ഒരാഴ്ച മുമ്പ്

നിന്റെ മകളെ കാണാൻ ഞാൻ വൈകാതെ വരുന്നതായിരിക്കും എന്നാണ് വിനീത് ശ്രീനിവാസൻ കുറിച്ചത്. വിനീതിന്റെ അസോസിയേറ്റായി സിനിമ കരിയർ ആരംഭിച്ചതാണ് ബേസിൽ. ബേസിലിന്റെ ആദ്യ സംവിധാന സംരംഭം കുഞ്ഞിരാമായണത്തിൽ വിനീത് ശ്രീനിവാസൻ ആയിരുന്നു നായകൻ.

ഇന്നും മലയാളത്തിൽ ഏറ്റവും കൂടുതൽ റിപ്പീറ്റ് വാല്യുവുള്ള സിനിമകളിൽ ഒന്നാണ് കുഞ്ഞിരാമായണം. 2017ലായിരുന്നു ബേസിലിന്റേയും എലിസബത്തിന്റേയും വിവാഹം. കോട്ടയം തോട്ടയ്ക്കാട് സാം സി. ജോണിന്റെയും സാറാമ്മയുടെയും മകളാണ് എലിസബത്ത്.

മെറ്റേണിറ്റി ഫോട്ടോഷൂട്ട് ചിത്രങ്ങളുമായി ബേസിൽ ജോസഫ്

ഫാ. ജോസഫ് പള്ളിപ്പാട്ടിന്റെയും റിട്ട. അധ്യാപിക തങ്കമ്മയുടെയും രണ്ട് മക്കളില്‍ ഇളയവനാണ് ബേസില്‍. കോളജ് കാലത്ത് ബേസിൽ തന്നെ കണ്ടെത്തിയതാണ് എലിസബത്തിനെ.

ഇരുവരും ഭാര്യ ഭർത്താക്കന്മാർ എന്നതിലുപരി അടുത്ത സുഹൃത്തുക്കളെപ്പോലെയാണ് തോന്നുക എന്നാണ് ഇരുവരേയും അടുത്തറിയാവുന്നവർ പലപ്പോഴും പറഞ്ഞിട്ടുള്ളത്. ബേസിലിന്റെ വീട്ടിലെ കുസൃതികളും കാൻഡിഡ് ഫോട്ടോകളുമെല്ലാം എലിസബത്താണ് സോഷ്യൽമീഡിയിൽ പങ്കുവെക്കാറുള്ളത്.

അവർ റാഗ് ചെയ്യുമ്പോൾ ഞാൻ വന്ന് രക്ഷിക്കുന്നു

തനിക്ക് കോളജിൽ നിന്നും കിട്ടിയ ട്രോഫിയാണ് എലിസബത്ത് എന്നാണ് ബേസിൽ പറയാറുള്ളത്. 'എഞ്ചിനീയറിങ്ങിന് പഠിക്കുമ്പോള്‍ എലിസബത്ത് എന്റെ ജൂനിയറായിരുന്നു. റാഗിങ്ങിലൂടെയാണ് പരിചയപ്പെട്ടത്. ആദ്യ കണ്ട് ഇഷ്ടപ്പെട്ടപ്പോൾ കൂട്ടുകാരോടൊപ്പം പ്ലാൻ ചെയ്ത് പോയി റാഗ് ചെയ്യുകയായിരുന്നു.'

'അവർ റാഗ് ചെയ്യുമ്പോൾ ഞാൻ വന്ന് രക്ഷിക്കുന്നു എന്ന രീതിയിൽ ആയിരുന്നു. അങ്ങനെ ചെയ്തു. അതിൽ ഒരുത്തൻ മാറിയില്ല. മൈൻഡ് പോലും ചെയ്തില്ല. പിന്നെ കണ്ണൊക്കെ ഉരുട്ടി അവനെ മാറ്റി സംസാരിച്ചു. ഫസ്റ്റ് ഇയറിൽ എലിസബത്ത് താമസിച്ചിരുന്നത് കോളജ് ഹോസ്റ്റലിൽ ആയിരുന്നില്ല. ഒരു രണ്ടു കിലോമീറ്റർ നടക്കാൻ ഉണ്ടായിരുന്നു.'

ബാഗിൽ ഗിഫ്റ്റ് ഒളിപ്പിച്ച് വെച്ചു

'നടന്ന് പോകുമ്പോൾ അവിടെ ഇവിടെ ഒക്കെയായി നിൽക്കും അങ്ങനെ അങ്ങനെ ഒക്കെ പോയി. എലിസബത്തിന്റെ ഒരു ഫ്രണ്ട് എനിക്ക് സപ്പോർട്ട് ആയിരുന്നു. അവൾ വഴി എലിസബത്തിന്റെ ബർത്ത്ഡേയ്ക്ക് ബാഗിൽ ഗിഫ്റ്റ് ഒളിപ്പിച്ച് വെച്ചു.'

'എലിസബത്ത് ഇത് കണ്ട് ഇയാൾ എന്തിനാ എനിക്ക് ഗിഫ്റ്റ് തരുന്നത് എന്നൊക്കെ ഓർത്ത് പിന്നെ ഡൗട്ട് അടിച്ചു. പിന്നെ വന്ന് ഗിഫ്റ്റ് ഒന്നും വേണ്ട എന്നൊക്കെ പറഞ്ഞ് റിജെക്റ്റ് ചെയ്തു. അതിനുശേഷം പയ്യെ എല്ലാം ഒക്കെ ആവുകയായിരുന്നു' ബേസിൽ മുമ്പൊരിക്കൽ പറഞ്ഞത് ഇങ്ങനെയാണ്.

Read more about: basil joseph
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X