ഷെയ്ന്‍, നിനക്ക് എതിര് നീ മാത്രമേയുള്ളൂ... സംവിധായകന്‍ ഭഭ്രന്റെ വാക്കുകള്‍ വൈറല്‍ ആകുന്നു
മലയാള പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് ഷെയ്ന്‍ നിഗം. ബാലതാരമായി സിനിമയില്‍ എത്തി പിന്നീട മലയാള സിനിമയുടെ യുവതാരങ്ങളില്‍ പ്രധാനിയായി മാറുകയായിരുന്നു. കിസ്മത്ത് എന്ന ചിത്രത്തിലൂടെയാണ് നായകനായി അരങ്ങേറ്റം കുറിക്കുന്നത്. ആദ്യ ചിത്രത്തിലൂടെ തന്നെ മലയാള സിനിമയില്‍ തന്റേതായ സ്ഥാനം ഉറപ്പിക്കുകയായിരുന്നു. പിന്നീട് മികച്ച ചിത്രങ്ങള്‍ ഷെയ്‌നെ തേടി എത്തിയിരുന്നു.

അടുത്തിടെ പുറത്ത് വന്ന ഷെയ്ന്‍ നിഗമിന്റെ ഏറ്റവും പുതിയ ചിത്രമാണ് ഭൂതകാലം. ജനുവരി21 ന് ഒടിടി റിലീസ് ആയിട്ടായിരുന്നു ചിത്രം എത്തിയത്. രേവതിയായിരുന്നു നടനോടൊപ്പം പ്രധാന വേഷത്തില്‍ എത്തിയത്. സൈക്കോളജിക്കല്‍ ഹൊറര്‍ ത്രില്ലറായ ചിത്രത്തിന് മികച്ച പ്രേക്ഷക സ്വീകാര്യതയായിരുന്നു ലഭിച്ചത്. ഭൂതകാലത്തെ അഭിനന്ദിച്ച സിനിമ ലോകത്തുള്ളവര്‍ രംഗത്ത് എത്തിയിരുന്നു.ഇപ്പോഴിത സിനിമയേയും ഷെയിനേയും അഭിനന്ദിച്ച് സംവിധായകന്‍ ഭഭ്രന്‍ രംഗത്ത് എത്തിയിരിക്കുകയാണ്. ഷെയ്ന്‍ നിഗം കുത്തൊഴുക്കില്‍ വീണ് ട്രയാംഗിള്‍ ചുഴിയില്‍ പെട്ട് പോകുമെന്ന് ആരെങ്കിലും ചിന്തിച്ചിട്ടുണ്ടെങ്കില്‍ അത് വെറും തോന്നല്‍ മാത്രമാണ്. രേവതിയുടെ കരിയറിലെ 'ആശ' യെ തിളക്കം കെടാതെ സൂക്ഷിച്ചു എന്നാണ് സിനിമ കണ്ടിട്ട് സംവിധായകന്‍ ഭഭ്രന്‍ പറയുന്നത്.
സംവിധായകന്‍ ഭദ്രന്റെ വാക്കുകള്‍ ഇങ്ങനെ... ''ഭൂതകാലം' ഒരു പക്ഷേ, നമ്മളോരോരുത്തരുടെയും തനിയാവര്‍ത്തനം തന്നെ. അസ്വാഭാവികതയുടെ ഒരു തരിമ്പ് പോലും പെടാത്ത ഒരു നല്ല ചലച്ചിത്രം. മാനസിക വിഭ്രാന്തിയില്‍ മരുന്ന് കഴിച്ചു കൊണ്ടിരിക്കുന്ന ഒരു വിധവയും അവരുടെ മകനും മുത്തശ്ശിയും അടങ്ങിയ ഒരു കൊച്ച് വീട്. എങ്ങുമെത്താതെ നില്‍ക്കുന്ന മകനെ കാണുമ്പോള്‍ ഉണ്ടാകുന്ന അമ്മയുടെ ആശങ്കകളും സംഘര്‍ഷങ്ങളും അമ്മയെന്ന വികാരത്തെ സങ്കീര്‍ണമാക്കി.
മുത്തശ്ശിയുടെ മരണം മകന്റെ മനസ്സില്‍ വിഹ്വല ചിത്രങ്ങളായി രൂപപ്പെടാന്‍ തുടങ്ങി. ദുര്‍മരണങ്ങള്‍ സംഭവിച്ചിട്ടുള്ള ഒരു വീട്ടില്‍ ദുര്‍ബല മനസുകള്‍ വന്ന് ചേക്കേറുമ്പോള്‍ അവിടെ അവര്‍ കാണുന്ന കാഴ്ചകളില്‍ ഒരു സത്യസന്ധത ഉണ്ടായിരുന്നു. കാണിയുടെ കാഴ്ചവട്ടത്തില്‍ നിന്നും ഒരു ഫ്രെയിം പോലും അടര്‍ത്തി മാറ്റാന്‍ പറ്റാത്ത വിധം കോര്‍ത്ത് കോര്‍ത്ത് ഒരു ചങ്ങല പോലെ പിടിവിടാതെ രാഹുല്‍ സൂക്ഷ്മതയോടെ കൊണ്ടു നടന്നു. Congrats..
ഷെയ്ന്‍ നിഗം കുത്തൊഴുക്കില്‍ വീണ് ട്രയാംഗിള്‍ ചുഴിയില്‍ പെട്ട് പോകുമെന്ന് ആരെങ്കിലും ചിന്തിച്ചിട്ടുണ്ടെങ്കില്‍ അത് വെറും തോന്നല്‍ മാത്രം. ഭൂതകാലത്തിലെ ഷെയ്നിന്റെ 'വിനു' കൊടിമരം പോലെ ഉയര്‍ന്നു നിന്നു, ഇളക്കം തട്ടാതെ... ഞാന്‍ സ്റ്റേറ്റ് അവാര്‍ഡില്‍ കണ്ട 'വെയിലി'ലെ ഇതുപോലെ പ്രകാശിപ്പിക്കാന്‍ കഴിയാതെ പോയ ഒരമ്മയുടെ സ്നേഹത്തിന്റെ മുന്‍പില്‍ പതറുകയും ഇടറുകയും ചെയ്യുന്നത് കണ്ടപ്പോള്‍ അന്നും എന്റെ കണ്ണുകള്‍ ചുവന്നിരുന്നു.
ഇന്നും, ഈ സിനിമ കണ്ടപ്പോഴും. 'എന്റെ പ്രശ്നം എന്താണെന്ന് അമ്മക്കറിയോ? ഞാന്‍ സ്നേഹിക്കുന്നവര്‍ എന്നെ മനസിലാക്കാതെ ദൂരത്ത് നില്‍ക്കുന്നത് കാണുമ്പോള്‍........' ആ പറച്ചില്‍ വെയിലില്‍ നിന്നും ഒത്തിരി ഒത്തിരി മാറ്റി നിര്‍ത്തിയ ഒരു രസക്കൂട്ട് കാണിച്ചു തന്നു. ഹായ് ഷെയ്ന്‍, നിനക്ക് എതിര് നീ മാത്രമേയുള്ളൂ... Keep going... രേവതിയുടെ കരിയറിലെ 'ആശ' യെ തിളക്കം കെടാതെ സൂക്ഷിച്ചു... ഭഭ്രന്‍ ഫേസ്ബുക്കില്‍ കുറിച്ചു. സംവിധായകന്റെ കുറിപ്പ് വൈറല്‍ ആയിട്ടുണ്ട്.
ബാലതാരമായിട്ടാണ് ഷെയ്ന്‍ കരിയര്‍ ആരംഭിക്കുന്നത്. ഹലോ കുട്ടിച്ചാത്തന്‍, ഗുലുമാല്‍ ഭായ്, ബുള്ളറ്റ് ബാവ എന്നീ സീരിയലുകളിലെല്ലാം ഷെയ്ന്‍ അഭിനയിച്ചിട്ടുണ്ട്. പൃഥ്വരാജ് നായകനായി എത്തിയ അന്‍വര്‍ ആണ് ഷെയ്‌നിന്റെ ആദ്യ മലയാള ചിത്രം. നീലാകാശം പച്ചക്കടല്‍ ചുവന്ന ഭൂമി, അന്നയും റസൂലും, ബാല്യകാലസഖി, കമ്മട്ടിപ്പാടം തുടങ്ങിയ ചിത്രങ്ങളിലും ഷെയ്ന്‍ വേഷമിട്ടു. എന്ന ചിത്രത്തില്‍ കുഞ്ഞുമോന്‍ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചു. ഷാവനാസ് കെ ബാവകുട്ടി സംവിധാനം ചെയ്ത കിസ്മത്ത് എന്ന ചിത്രമാണ് ഷെയ്‌നിനെ ശ്രദ്ധേയനാക്കിയത്. കെയര്‍ ഓഫ് സൈറ ബാനു, പറവ, ഈട, ഓള്, കുമ്പളങ്ങി നൈറ്റ്‌സ്, ഇഷ്‌ക് എന്നിങ്ങനെ ഒരുപിടി ചിത്രങ്ങളിലൂടെ ഷെയ്ന്‍ പ്രേക്ഷകപ്രശംസ നേടി.


Click it and Unblock the Notifications











