»   » ആട് തോമയെ വിടില്ല, സംവിധായകന്‍ ഭദ്രന്റെ മകന്റെ വിവാഹത്തിന് വരന്റെയും വധുവിന്റെയും മാസ് എന്‍ട്രി!!

ആട് തോമയെ വിടില്ല, സംവിധായകന്‍ ഭദ്രന്റെ മകന്റെ വിവാഹത്തിന് വരന്റെയും വധുവിന്റെയും മാസ് എന്‍ട്രി!!

Written By:
Subscribe to Filmibeat Malayalam

മോഹന്‍ലാലിന്റെ കരിയറിലെ ഏറ്റവും വലിയ സൂപ്പര്‍ ഹിറ്റ് സിനിമകളിലൊന്നായിരുന്നു സ്ഫടികം. ഭദ്രന്‍ മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ പിറന്ന സിനിമ 1995 ലായിരുന്നു തിയറ്ററുകളിലേക്ക് എത്തിയത്. ഇപ്പോള്‍ പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം മോഹന്‍ലാലും ഭദ്രനും വീണ്ടും പുതിയ സിനിമയിലൂടെ ഒന്നിക്കുകയാണെന്നാണ്.

പുതുമുഖ നടിയെന്ന് വിളിക്കാമോ? നോട്ടം കൊണ്ട് വീഴ്ത്തിയ സുന്ദരിയെ വെറുതെ വിടാതെ ട്രോളന്മാരും..

അതിനിടെ സംവിധായകന്‍ ഭദ്രന്റെ മകന്റെ വിവാഹം ഏറെ ശ്രദ്ധ നേടിയിരിക്കുകയാണ്. ആട് തോമയെ വീണ്ടും ഓര്‍മ്മിക്കും വിധം സ്ഫടികം സ്റ്റൈലിലാണ് ഭദ്രന്റെ മകന്‍ ജെറി മാട്ടേലിന്റെ വിവാഹത്തിന് വേണ്ടിയുള്ള വരവ്. സ്ഫടികം ലോറിയില്‍ ഒപ്പം വധുവിനെയും കൊണ്ടായിരുന്നു ജെറിയുടെ മാസ് എന്‍ട്രി.

ഭദ്രന്റെ മകന്റെ വിവാഹം

സംവിധായകന്‍ ഭദ്രന്റെ മകന്‍ ജെറി മാട്ടേലിന്റെ വിവാഹം കഴിഞ്ഞ ദിവസമായിരുന്നു നടന്നത്. ഈ വിവാഹം വാര്‍ത്തകളില്‍ നിറയാന്‍ പ്രത്യേകമായൊരു കാരണം കൂടിയുണ്ട്. ഭദ്രന്റെ സൂപ്പര്‍ ഹിറ്റ് സിനിമകളിലൊന്നായ സ്ഫടികം സിനിമയെ ഓര്‍മ്മിച്ചായിരുന്നു വരന്റെ എന്‍ട്രി.

സ്ഫടികം ലോറി

ചുവന്ന അക്ഷരത്തില്‍ സ്ഫടികമെന്ന് എഴുതിയും തോമയുടെ കൂളിംഗ് ഗ്ലാസും മീശയും വരച്ചിട്ടുള്ള സ്ഫടികത്തില്‍ ആട് തോമയുടെ ലോറിയിലായിരുന്നു വിവാഹശേഷം വധുവും വരനും പോയത്. വിവാഹ വണ്ടിയായിട്ടാണ് സ്ഫടികം ലോറി ഉപയോഗിച്ചിരുന്നത്.

സിനിമാ സ്‌റ്റൈയില്‍

ആട് തോമയ്ക്ക് ഇന്നും ആരാധകര്‍ ഒരുപാട് ഉള്ളതിനാല്‍ സിനിമാ സ്റ്റൈയില്‍ അനുകരിച്ച ജെറിയ്ക്കും വധുവിനും വലിയ സ്വീകരണമായിരുന്നു ലഭിച്ചിരുന്നത്. പാല കത്തീഡ്രലില്‍ നിന്നും നടന്ന വിവാഹ ചടങ്ങുകള്‍ക്ക് ശേഷം വിവാഹസത്കാരവും ഏര്‍പ്പെടുത്തിയിരുന്നു.

കൂട്ടുകെട്ടിലെ സിനിമ

മോഹന്‍ലാല്‍ ഭദ്രന്‍ കൂട്ടുകെട്ടില്‍ പിറന്ന സൂപ്പര്‍ ഹിറ്റ് സിനിമയായിരുന്നു സ്ഫടികം. 1995 ല്‍ റിലീസ് ചെയ്ത സിനിമയുടെ ഓളം ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്. അതിനിടെ ഭദ്രന്‍ സംവിധാനം ചെയ്യുന്ന അടുത്ത സിനിമയില്‍ മോഹന്‍ലാല്‍ നായകനാവുന്നു എന്നതാണ് പുതിയ വാര്‍ത്ത.

ഏപ്രിലില്‍ തുടങ്ങും..

12 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഇരുവരും ഒന്നിക്കുന്നത്. സ്ഫടിത്തിലെ ആട് തോമയെക്കാള്‍ ശക്തമായ കഥാപാത്രവുമായിട്ടാണ് പുതിയ സിനിമ വരുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഈ ഏപ്രിലോട് കൂടി ചിത്രീകരണം ആരംഭിക്കുമെന്നും വാര്‍ത്തയുണ്ട്.

English summary
Director Bhadran's son's marriage function with cinema style entry

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam