twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ഇത്ര വലിയ ഒരു ഭൂകമ്പം അഴിച്ചുവിട്ടു ഇതിനെ ഇങ്ങനെ മോശം ആക്കേണ്ടായിരുന്നു; മരക്കാര്‍ കണ്ടതിനെ കുറിച്ച് ഭദ്രന്‍

    |

    കാത്തിരിപ്പുകള്‍ക്കൊടുവില്‍ ഡിസംബര്‍ തുടക്കത്തിലാണ് മരക്കാര്‍ അറബിക്കടലിന്റെ സിംഹം തിയറ്ററുകളിലേക്ക് എത്തുന്നത്. മലയാള സിനിമയിലെ ഏറ്റവും ചെലവേറിയ സിനിമയായി നിര്‍മ്മിച്ച മരക്കാര്‍ മികവുറ്റ പ്രകടനം കാഴ്ച വെച്ചെങ്കിലും നിരവധി വിമര്‍ശനങ്ങള്‍ നേരിടേണ്ടി വന്നു. ശക്തമായ ഡീഗ്രേഡിങ് പോലും സിനിമയ്ക്ക് ലഭിച്ചിരുന്നു. അതേ സമയം ലേശം വൈകിയാണെങ്കിലും മരക്കാര്‍ കണ്ടതിനെ കുറിച്ച് പറയുകയാണ് സംവിധായകന്‍ ഭദ്രന്‍. ഇത്ര വലിയ ഒരു ഭൂകമ്പം അഴിച്ചു വിട്ടു ഇതിനെ ഇങ്ങനെ മോശം ആക്കേണ്ടതില്ലായിരുന്നു എന്നാണ് ഭദ്രന്‍ പറയുന്നത്.

    ഇത്രയും മോശമാക്കേണ്ടിയിരുന്നില്ലെന്ന് ഭദ്രൻ

    'അച്ഛന് ഒരു മകന്‍ ഉണ്ടായാല്‍ ഇങ്ങനെ ഉണ്ടാവണം! ഞാന്‍ മഹാമാരി ഭയന്ന് തിയറ്ററില്‍ കാണാതെ മരക്കാര്‍ എന്ന ചലച്ചിത്രം പിന്നീട് ഒടിടി റിലീസില്‍ എന്റെ ഹോം തിയറ്ററില്‍ കാണുകയുണ്ടായി. വൈകിയാണെങ്കിലും അഭിപ്രായങ്ങള്‍ ഉണ്ടാവണമല്ലോ. എല്ലാവരും പടച്ച് കോരി വൃത്തികേടാക്കിയ ഒരു സിനിമ മുന്‍വിധികള്‍ക്കു ഒന്നും കീഴ്‌പ്പെടാതെ, ശരാശരി പ്രേക്ഷകന്‍ എന്ന രീതിയിലാണ് കണ്ടത്. ഇത്ര വലിയ ഒരു ഭൂകമ്പം അഴിച്ചുവിട്ടു ഇതിനെ ഇങ്ങനെ മോശം ആക്കേണ്ടിയിരുന്നോ? എന്ന് എനിക്ക് തോന്നിപ്പോയി.

    റിലീസിന് മുമ്പ് കടല്‍ കാണാത്ത കപ്പല്‍ യുദ്ധമെന്ന് പറയേണ്ടിയിരുന്നില്ല.

    ഈ ചിത്രത്തിലെ സംഭാഷണങ്ങളെ ഇകഴ്ത്തി കൊണ്ടുള്ള ഒരുപാട് കമന്റുകള്‍ വായിക്കുകയുണ്ടായി. പക്ഷേ എനിക്ക് മറിച്ചാണ് അനുഭവപ്പെട്ടത്. നല്ല തെളിച്ചമുള്ള അതിഭാവുകത്വം കലരാത്ത സംഭാഷണങ്ങള്‍, അതുപോലെ തന്നെ വളരെ Competent ആയ Astounding Visuals ആയിരുന്നു സിനിമ ഉടനീളം. ഇതിലെ വിഎഫ്എക്‌സ് സിദ്ധാര്‍ഥ് പ്രിയദര്‍ശന്‍ വലിയ അനുഭവ സമ്പത്ത് ഇല്ലാതെ തന്നെ വളരെ മികച്ചതാക്കി.സിനിമ റിലീസിന് മുമ്പ് കടല്‍ കാണാത്ത കപ്പല്‍ യുദ്ധമെന്ന് പറയേണ്ടിയിരുന്നില്ല. മറിച്ച്, ഇതൊക്കെ കടലിലിറങ്ങി എങ്ങനെ ഷൂട്ട് ചെയ്തു എന്ന് അത്ഭുതപ്പെടുത്തേണ്ടിയിരുന്നില്ലേ.

    ടൈറ്റാനിക് കാണാൻ പോയ അപ്പനെ കുറിച്ച് ഭദ്രൻ

    ഞാനോര്‍ക്കുന്നു.. എന്റെ അപ്പന്‍, കാമറോണിന്റെ ടൈറ്റാനിക് സിനിമ കണ്ടേച്ച് കവിത തീയേറ്ററില്‍ നിന്ന് പാലാ വരെ കപ്പലിന്റെ മുമ്പിലൂടെ തുള്ളിച്ചാടി കളിക്കുന്ന ഡോള്‍ഫിനെ കണ്ടു 'സായിപ്പിനെ സമ്മതിക്കണം, കപ്പലിന്റെ പുറകെ ബോട്ടില്‍ ക്യാമറയുമായി കടലില്‍ എത്ര രാവും പകലും ക്ഷമയോടെ ഉറക്കമിളച്ചു ആയിരിക്കണം ഒപ്പിയെടുത്തത്' കുറച്ചു നാളുകള്‍ക്കു ശേഷം ഞാന്‍ പറയുമ്പോള്‍ ആണ് അപ്പന്‍ അറിയുന്നത് '' Those dolphins were animated. (ഡിജിറ്റല്‍ ഇമേജസ് ആണ് അപ്പാ!)

    ശിവനെതിരെ മുട്ടന്‍ പണിയുമായി ജയന്തി വരുന്നു! പക്ഷെ തമ്പി വഴി കിട്ടുക എട്ടിന്റെ പണിശിവനെതിരെ മുട്ടന്‍ പണിയുമായി ജയന്തി വരുന്നു! പക്ഷെ തമ്പി വഴി കിട്ടുക എട്ടിന്റെ പണി

    Recommended Video

    വെട്ടിയിട്ട വാഴത്തണ്ട് കൊളോക്കിയല്‍ പ്രയോഗം, മരക്കാറെ തകര്‍ക്കാന്‍ നോക്കിയെന്ന് മോഹന്‍ലാല്‍
    കുഞ്ഞു കുഞ്ഞാലി മറക്കാതെ നില്കുന്നു മനസ്സില്‍

    കപ്പലും ഡോള്‍ഫിനും തമ്മില്‍ കണ്ടിട്ടേയില്ല'. ഈ അത്ഭുതപ്പെടുത്തല്‍ ആണ് സിനിമയ്ക്ക് ആവശ്യം. ഒരു മജീഷ്യന്റെ കണ്ണഞ്ചിപ്പിക്കുന്ന മാജിക് പോലെയാവണം സിനിമ. എന്നുവച്ചാല്‍ മുമ്പിലിരുന്ന് കണ്ടാല്‍ മതിയെന്ന് അര്‍ത്ഥം. പുറകില്‍ വന്നാല്‍ പിന്നെ മാജിക് വെടിപ്പുര ആയി. കുഞ്ഞു കുഞ്ഞാലി മറക്കാതെ നില്കുന്നു മനസ്സില്‍. പ്രണവിന്റെ മെയ് വഴക്കവും, കണ്ണുകളില്‍ അച്ഛനെ പോലെ ഗൂഢമായി ഒളിഞ്ഞിരിക്കുന്ന സ്‌നിഗ്ധ സൗന്ദര്യവും ഒത്തുവന്നപ്പോള്‍ കുഞ്ഞു കുഞ്ഞാലി മികവുറ്റതായി. ഒരു മികച്ച ഹോളിവുഡ് സ്റ്റാന്‍ഡേര്‍ഡ് പ്രൊഡക്ഷന്‍ വാല്യൂ ഉണ്ടാക്കിയ ആന്റണി പെരുമ്പാവൂരിനും, പ്രിയദര്‍ശനും എന്റെ അഭിനന്ദനങ്ങള്‍! അറബിക്കടലിന്റെ അലറുന്ന സിംഹത്തെക്കുറിച്ചു ഞാന്‍ പ്രത്യേകം പറയേണ്ടതില്ലല്ലോ.

    'വിവാദമായ വിവാഹം, ആര്യയുമായുള്ള പ്രായവ്യത്യാസം, മകളുടെ ജനനം'; മനസ് തുറന്ന് നടി സയേഷ'വിവാദമായ വിവാഹം, ആര്യയുമായുള്ള പ്രായവ്യത്യാസം, മകളുടെ ജനനം'; മനസ് തുറന്ന് നടി സയേഷ

    English summary
    Director Bhadran Write-up About Mohanlal-Pranav Mohanlal Movie Marakkar Goes Trending
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X