മമ്മൂക്കയ്ക്ക് പറ്റുമോ എന്ന് സംശയമുണ്ടായിരുന്നു; ലാലേട്ടന്‍ സ്വയം തയ്യാറായി; 'പ്രണയം' ഉണ്ടായതങ്ങനെ

ഗ്രാമീണ പശ്ചാത്തലത്തില്‍ മലയാളികള്‍ക്ക് നിരവധി സിനിമകള്‍ സമ്മാനിച്ച സംവിധായകനാണ് ബ്ലെസ്സി. എന്നാല്‍ അതുവരെ ചെയ്തുവെച്ച എല്ലാ കഥാപശ്ചാത്തലങ്ങളെയും മാറ്റിക്കൊണ്ടാണ് ബ്ലെസ്സി ആടുജീവിതം ചെയ്യുന്നത്. ചിത്രം നിറഞ്ഞ കൈയ്യടിയോടെയാണ് പ്രേക്ഷകര്‍ ഏറ്റെടുത്തത്. ഇപ്പോഴിതാ ബ്ലെസ്സിയുടെ സംവിധാനത്തിലൊരുങ്ങിയ ചിത്രങ്ങളില്‍ വേറിട്ട കഥ പറയുന്ന മറ്റൊരു ചിത്രമായിരുന്നു പ്രണയം.

മോഹന്‍ലാല്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച പ്രണയം ആദ്യം കഥ പറഞ്ഞിരുന്നത് മമ്മൂട്ടിയോടായിരുന്നു. എന്നാല്‍ അത് എന്തുകൊണ്ടാണ് മോഹന്‍ലാലിലേക്ക് എത്തിയതെന്നും മാത്യൂസ് എന്ന വീല്‍ച്ചെയറിലായ കഥാപാത്രത്തെ അവതരിപ്പിക്കാന്‍ മോഹന്‍ ലാല്‍ സ്വയം തയ്യാറായതിനെക്കുറിച്ചും മനസ് തുറക്കുകയാണ് ബ്ലെസ്സി.

blessy

ദ ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് കേരളയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ബ്ലെസ്സി ഇക്കാര്യങ്ങള്‍ തുറന്നു പറയുന്നത്. പളുങ്കിന്റെ ഷൂട്ടിന്റെ സമയത്താണ് മമ്മൂക്കയോട് കഥ പറയുന്നതെന്നും ബ്ലെസ്സി പറയുന്നു.

പ്രണയത്തിന്റെ കഥ ഞാന്‍ മമ്മൂക്കയോട് പറഞ്ഞപ്പോള്‍ അദ്ദേഹം അതിന് താത്പര്യം പ്രകടിപ്പിച്ചിരുന്നു. അന്ന് മമ്മൂക്കയെ കാണാന്‍ എസ് എന്‍ സ്വാമിയും ഷാജി കൈലാസും വന്നിട്ടുണ്ടായിരുന്നു. അവരോട് മമ്മൂക്ക പറയുന്നുണ്ടായിരുന്നു, ഞാന്‍ ഒരു വൃദ്ധന്‍ ആയി അഭിനയിക്കാന്‍ പോകുന്നുവെന്ന്. അന്ന് ഞാന്‍ സ്‌ക്രിപ്റ്റ് എഴുതിയിരുന്നില്ല.

പക്ഷെ പിന്നീട് സ്‌ക്രിപ്റ്റ് എഴുതി തുടങ്ങിയപ്പോള്‍, അതിലെ പല ഡയലോഗുകളും വന്ന് തുടങ്ങിയപ്പോള്‍ എനിക്ക് മമ്മൂക്കയ്ക്ക് അത് കംഫര്‍ട്ടബിള്‍ ആകുമോ എന്ന് ചോദിക്കണം എന്ന് തോന്നി. അന്നേരം ചിത്രത്തിലേ ഇല്ല. അനുപം ഖേര്‍ ചെയ്ത കഥാപാത്രമായിരുന്നു അന്ന മമ്മൂട്ടിക്ക് നിശ്ചയിച്ചിരുന്നത്. അച്യുത മേനോന്‍ എന്ന കഥാപാത്രം. ആ കഥ രൂപപ്പെടുമ്പോള്‍ അച്യുത മേനോന്‍ ആണ് അതിലെ പ്രധാന കഥാപാത്രം.

മമ്മൂക്കയോട് കഥപറയുമ്പോഴും അതാണ് പ്രധാന കാരക്ടര്‍. ഷേവ് ചെയ്യാതിരിക്കുന്നു, കുറ്റിത്താടി, ഈ താടി കാണുന്നതാ എനിക്ക് വിഷമം എന്നൊക്കെ പറയുന്നത് എന്ന ഡയലോഗുകള്‍ ഒക്കെ വന്നപ്പോള്‍ എനിക്ക് മമ്മൂട്ടിയോട് വായിച്ച് കേള്‍പ്പിക്കണം എന്ന് തോന്നി. മേക്ക് അപ്പ് അല്ല, റിയലിസ്റ്റിക്കായിട്ട് തന്നെ അത് ചെയ്യണം എന്നായിരുന്നു എന്റെ ആഗ്രഹം.

കഥ മുഴുവന്‍ ആയിട്ടില്ല, കേള്‍പ്പിക്കാം എന്ന് മമ്മൂക്കയോട് പറഞ്ഞു. അദ്ദേഹം തിരിച്ച് ചോദിച്ചത്, അതെന്താ ഞാന്‍ ചെയ്താല്‍ ശരിയാകില്ലേ എന്നാണ് അദ്ദേഹം തിരിച്ചു ചോദിച്ചത്. കാരക്ടര്‍ എങ്ങനെയാണ് പോകുന്നതെന്ന് മമ്മൂക്ക മനസിലാക്കണം. പിന്നെ വഴക്കുണ്ടാക്കാന്‍ പറ്റില്ല. അതുകൊണ്ടാണെന്ന് പറഞ്ഞു.

വേണു നാഗവള്ളി മരിച്ച ദിവസം കാറില്‍ തിരിച്ച് വരുന്ന ദിവസമാണ് മമ്മൂക്കയോട് കഥ പറയുന്നത്. ഇത് കേട്ടപ്പോള്‍ മമ്മൂക്ക പറഞ്ഞു, ഇത് പുതിയ ഒരാള്‍ ചെയ്യുന്നതായിരിക്കും നല്ലത് എന്ന് പറഞ്ഞു. ഇങ്ങനെ ഒരാള്‍ ആര് എന്ന് കുറേ ചിന്തിച്ചു. അങ്ങനെ പിന്നെ പോയത് എസ്പി ബാലസുബ്രമഹ്ണ്യത്തിന്റെ അടുത്താണ്.

അദ്ദേഹത്തിന് കഥ ഭയങ്കരമായി ഇഷ്ടപ്പെട്ടു. പക്ഷെ നിങ്ങള്‍ ഉദ്ദേശിക്കുന്ന പോലെ ഒരു സട്ട്ല്‍ ആയിട്ടുള്ള ഒരു അഭിനയം തരാന്‍ എനിക്ക് കഴിയുമോ എന്ന് അറിയില്ല. അങ്ങനെ ഒരു ആക്ടര്‍ അല്ലല്ലോ ഞാന്‍. അതുപോലെ ഭാഷയും പ്രശ്‌നമാണ്. അങ്ങനെ അതും മുന്നോട്ട് പോയില്ല. ആര് ചെയ്യും എന്ന പിടുത്തവുമില്ലാത്തതുകൊണ്ട് തന്നെ എഴുത്തും മടുപ്പായി തുടങ്ങി.

blessy

ആ സമയത്ത് ദുബായില്‍ യാത്ര ചെയ്യുമ്പോള്‍ മോഹന്‍ലാലിനെ നായകനാക്കി റോഷന്‍ ആന്‍ഡ്ര്യൂസിന്റെ ചിത്രം വരുന്നുണ്ടായിരുന്നു. ഇവരെ കാണാനേ ഉദ്ദേശമുണ്ടായിരുന്നുള്ളു. അന്നേരം അദ്ദേഹം ചോദിച്ചു എന്താണ് പരിപാടി എന്ന്. അങ്ങനെ അദ്ദേഹത്തോട് അതുവരെ ഉള്ള കഥ പറഞ്ഞു. അപ്പോഴും അച്യുത മേനോന്‍ എന്ന കഥാപാത്രം അദ്ദേഹവും ശരിയാകുമോ എന്ന സംശയം ഉണ്ടായിരുന്നു.

ആ സംശയം ലാലേട്ടനും മുന്നോട്ട് വെച്ചിരുന്നു. അങ്ങനെ ലാലേട്ടന്‍ തന്നെ പറഞ്ഞു, ഇതിലെ മാത്യൂസിന്റെ കാരക്ടര്‍ താന്‍ ചെയ്യട്ടേ എന്ന്. അന്നേരം എനിക്ക് വലിയ സന്തോഷമായി. അത്ര പ്രസക്തമല്ലാത്ത വീല്‍ച്ചെയറിലായ ഒരു കാരക്ടര്‍ ലാലേട്ടന്‍ ചെയ്യുമോ എന്ന് എനിക്ക് ചോദിക്കാന്‍ മടിയുണ്ടായിരുന്നു. പക്ഷെ അദ്ദേഹം ഇങ്ങോട്ട് പറഞ്ഞു. ആ സമയം മുതലാണ് മാത്യൂസ് എന്ന കഥാപാത്രം വലുതാവുന്നത്. അങ്ങനെയാണ് അനുപം ഖേര്‍ ഒക്കെ ഇതിലേക്ക് വരുന്നത്.

More from Filmibeat

Read more about: mammootty blessy
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X