കാഴ്ചയിലൂടെ എനിക്ക് അതിനുളള ധൈര്യം തന്നത് മമ്മൂക്കയാണ്, മെഗാസ്റ്റാറിനെ കുറിച്ച് സംവിധായകന്‍ ബ്ലെസി
കാഴ്ച എന്ന മമ്മൂട്ടി ചിത്രമൊരുക്കി മലയാളത്തില്‍ ശ്രദ്ധേയനായ സംവിധായകനാണ് ബ്ലെസി. വേറിട്ട പ്രമേയം പറഞ്ഞ് കൊണ്ടു ഒരുക്കിയ ചിത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. കാഴ്ചയ്ക്ക് പിന്നാലെ സൂപ്പര്‍താരങ്ങളെയെല്ലാം നായകന്മാരാക്കി വ്യത്യസ്തമാര്‍ന്ന സിനിമകളാണ് ബ്ലെസി ഒരുക്കിയത്. മമ്മൂട്ടിക്ക് പുറമെ മോഹന്‍ലാല്‍, ദിലീപ്, പൃഥ്വിരാജ് ഉള്‍പ്പെടെയുളള താരങ്ങളെ വെച്ചും ബ്ലെസി സിനിമകള്‍ ചെയ്തു. സംവിധാനം ചെയ്ത സിനിമകളില്‍ മിക്കവയും ബ്ലെസിയുടെതായി ശ്രദ്ധിക്കപ്പെട്ടിരുന്നു.
സ്വിം സ്യൂട്ടില്‍ ഗ്ലാമറസായി നടി, പുതിയ ചിത്രങ്ങള്‍ കാണാം
തന്മാത്ര, പളുങ്ക്, കല്‍ക്കട്ട ന്യൂസ്, ഭ്രമരം, പ്രണയം, കളിമണ്ണ് എന്നീ ചിത്രങ്ങളെല്ലാം ബ്ലെസിയുടെതായി പുറത്തിറങ്ങിയ സിനിമകളാണ്. മമ്മൂട്ടിയെ നായകനാക്കി കാഴ്ച, പളുങ്ക് എന്നീ രണ്ട് ചിത്രങ്ങളാണ് ബ്ലെസി ഒരുക്കിയത്. അഞ്ച് സംസ്ഥാന പുരസ്‌കാരങ്ങളാണ് മമ്മൂട്ടി ബ്ലെസി കൂട്ടുകെട്ടില്‍ ഇറങ്ങിയ കാഴ്ച നേടിയത്.

മികച്ച നടന്‍, മികച്ച പുതുമുഖ സംവിധായകന്‍ എന്നീ വിഭാഗങ്ങളിലും കാഴ്ച പുരസ്‌കാരം നേടി. അതേസമയം മെഗാസ്റ്റാറിനെ കുറിച്ച് മമ്മൂട്ടി ടൈംസ് വീഡിയോയില്‍ ബ്ലെസി പറഞ്ഞ കാര്യങ്ങള്‍ ശ്രദ്ധേയമായിരുന്നു. മമ്മൂക്ക എന്ന നടനെ കുറിച്ച് ഒരുപാട് ഒരുപാട് പറയുവാനുണ്ടാവും എന്ന് സംവിധായകന്‍ പറയുന്നു. മമ്മൂക്ക എന്നുളള മനുഷ്യനെ കുറിച്ച് ഒരു കലാകാരനെ തിരിച്ചറിയുന്ന, അംഗീകരിക്കുന്ന ഒരു വ്യക്തിത്വത്തിനെ കുറിച്ച് എനിക്ക് അതിനെ കുറിച്ച് ഒരുപാട് പറയാനുണ്ട്.

കാരണം മമ്മൂക്ക ഇല്ലാ എങ്കില്‍ കാഴ്ച എന്നൊരു സിനിമ ഇത്തരത്തില്‍ പുറത്തുകൊണ്ടുവരാന്‍ എനിക്ക് സാധിക്കുമായിരുന്നില്ല. തന്നെയുമല്ല, കാഴ്ചയിലൂടെ ഒരു തിരക്കഥാകൃത്ത് എന്നുളള രീതിയില്‍ എനിക്ക് പേന എടുക്കുവാനുളള ധൈര്യം തന്നത് മമ്മൂക്കയാണ്. പിന്നീടുളള എന്റെ സിനിമകള്‍ക്കൊക്കെ എനിക്ക് രചിക്കുവാനായിട്ട് പേന എടുക്കാനും സാധിച്ചതുമൊക്കെ മമ്മൂക്ക തന്ന ഒരു വലിയ ബലമാണ്.

തീര്‍ച്ചയായും മമ്മൂക്കയിലെ വലിയൊരു കലാകാരനെയാണ് അതിലൂടെ നമുക്ക് കാണാന്‍ കഴിയുന്നത്. ഇത്തരം വലിയ ആള്‍ക്കാര്‍ ഉണ്ടാകുമ്പോഴാണ് ചെറിയ ചെറിയ ആളുകള്‍ക്ക് വളരുവാന്‍ സാധിക്കുന്നത്. ബ്ലെസി വീഡിയോയില്‍ പറഞ്ഞു. മമ്മൂട്ടിയുടെ കരിയറില്‍ തന്നെ ഏറെ ശ്രദ്ധിക്കപ്പെട്ട കഥാപാത്രമായിരുന്നു കാഴ്ചയിലെ മാധവന്‍.
Recommended Video

മമ്മൂട്ടിക്ക് പുറമെ പദ്മപ്രിയ, മാസ്റ്റര്‍ യഷ്, സനുഷ, മനോജ് കെ ജയന്‍, ഇന്നസെന്റ് ഉള്‍പ്പെടെയുളള താരങ്ങളുടെ പ്രകടനവും ഏറെ ശ്രദ്ധിക്കപ്പെട്ടു. കാഴ്ചയിലെ ഗാനങ്ങളും ഇന്നും പ്രേക്ഷക മനസുകളില്‍ നില്‍ക്കുന്ന പാട്ടുകളാണ്. മോഹന്‍സിത്താരയുടെ സംഗീതത്തില്‍ ഒരുങ്ങിയ നാല് പാട്ടുകളാണ് കാഴ്ചയുടെതായി പുറത്തിറങ്ങിയത്. കൈതപ്രം ദാമോദരന്‍ നമ്പൂതിരിയായിരുന്നു വരികള്‍ എഴുതിയത്. 2004ലാണ് മമ്മൂട്ടി-ബ്ലെസി കൂട്ടുകെട്ടില്‍ കാഴ്ച തിയ്യേറ്ററുകളില്‍ എത്തിയത്. മമ്മൂട്ടി മലയാള സിനിമയ്ക്ക് അന്ന് പരിചയപ്പെടുത്തിയ മറ്റൊരു സംവിധായകനായിരുന്നു ബ്ലെസി.


Click it and Unblock the Notifications