അപ്പോൾ തന്നെ ഉറപ്പിച്ചു കന്മദത്തിലെ മുത്തശ്ശി ഈ അമ്മ തന്നെ, ശാരദ നായരെ കുറിച്ച് ബ്ലെസി
പ്രേക്ഷകരുടെ എക്കാലത്തേയും പ്രിയപ്പെട്ട ചിത്രങ്ങളിൽ ഒന്നാണ് കന്മദം.1998 ൽ മോഹൻലാൽ, മഞ്ജുവാര്യരെ പ്രധാന കഥാപാത്രങ്ങളാക്കി എകെ ലോഹിതദാസ് തിരക്കഥ എഴുതി സംവിധാനം ചെയ്ത ചിത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. മോഹൻലാൽ, മഞ്ജുവാര്യർ , ലാൽ എന്നിവർക്കൊപ്പം വൻ താരനിരയായിരുന്നു ചിത്രത്തിൽ അണിനിരന്നത്. കന്മദം കണ്ടവരാരും അതില മുത്തശ്ശിയെ ആരും മറക്കില്ല. ദിവസങ്ങൾക്ക് മുൻപായിരുന്നു കന്മദത്തിലെ മുത്തശ്ശി ശാരദാ നയർ വിട പറഞ്ഞത്. കന്മദത്തിലെ ഈ മുത്തശ്ശിയെ സംവിധായകൻ ബ്ലെസിയിലൂടെയാണ് ലോഹിതാദാസിന് ലഭിച്ചത്. മുത്തശ്ശിയെ കിട്ടയതിനെ വെളിപ്പെടുത്തുകയാണ് സംവിധായകൻ ബ്ലെസി. കേരളകൗമുദിക്ക് നൽകിയ അഭിമുഖത്തിലാണ് ആ പഴയ കഥ തുറന്ന പറഞ്ഞത്.

കന്മദത്തിന്റെ തിരക്കഥ എഴുതി കൊണ്ടിരിക്കെ ലോഹിതദാസ് ചിത്രത്തിന്റെ അസോസിയേറ്റ് സംവിധായകനായിരുന്ന ബ്ലെസിയെ വിളിപ്പിച്ചു. അപ്പോഴേയ്ക്കും കൊച്ചു മകനേയും കാത്ത് പാറപ്പുറത്തിരിക്കുന്ന മുത്തശ്ശിയുടെ കഥാപാത്രം രൂപപ്പെട്ടിരുന്നു. കഥാപാത്രത്തെ പറ്റി വിവരിച്ച ശേഷം ലോഹി പറഞ്ഞു '' നീ ഒന്ന് തപ്പിയെടുക്ക്. ഇപ്പോ നിലവിലുള്ള നടിമാർക്ക് ഈ വേഷം ശരിയാകില്ല. അങ്ങനെ തിരുവനന്തപുരം മുതൽ നടത്തിയ യാത്രക്കൊടുവിലാണ് പലക്കാട് തത്തമംഗലത്ത് നിന്ന് ശാരദാ നയർ എന്ന മുത്തശ്ശിയെ ലഭിക്കുന്നത്.
ഈ കഥാപാത്രത്തിന് വേണ്ടി നാടക രംഗവുമായി ബന്ധപ്പെട്ടവരേയും റേഡിയോ ആർട്ടിസ്റ്റുകളേയും ബ്ലെസി കണ്ടിരുന്നു. പലക്കാട് എത്തിയപ്പോൾ അന്നവിടെ ജയരാജിന്റെ 'താലോലം" സിനിമയടെ ചിത്രീകരണം നടക്കുകയായിരുന്നു. അവിടെ ഒരു വീട്ടിൽ മൂന്നു മുത്തശ്ശിമാർ ഉണ്ടായിരുന്നു. അവർക്ക് ആരോഗ്യ പ്രശ്നങ്ങളുണ്ടായിരുന്നു. അപ്പോഴാണ് തിരുവാതിര കളിക്കുന്ന ഒരു അമ്മൂമ്മ ഉണ്ടെന്നറിഞ്ഞത്. ആ അമ്മയേയും കണ്ടെങ്കിലും കഥാപാത്രത്തിനു യോജിക്കുമായിരുന്നില്ല. അവരാണ് അടുത്ത വീട്ടിൽ ഒറ്റയ്ക്ക് കഴിയുന്ന ശാരദാ നായരെ കുറിച്ച് പറഞ്ഞത്. അവരുടെ മക്കളൊക്കെ വിദേശത്താണ്.
സന്ധ്യയോട് അടുക്കുന്ന സമയത്താണ് ആ വീട്ടിലെത്തിയത്. സ്വയം പരിചയപ്പെടുത്തി. സംസാരത്തിനൊടുവിൽ കഥാപാത്രത്തിന് പറ്റിയ ആളെ വേണമെന്ന് പറഞ്ഞു. എന്താ ആ കഥാപാത്രം എന്നു ചോദിച്ചു. ഞാൻ കാത്തിരിപ്പിന്റെ കഥ പറഞ്ഞു. ഉടൻ അവർ എന്നോട് ചോദിച്ചു പിറവിയിലെ പ്രേംജിയുടെ കഥാപാത്രത്തെ പോലെയാണോ എന്ന്. ഞാൻ ഞെട്ടി. ഈ പ്രായത്തിലും അവരുടെ നിരീക്ഷണമാണ് അത്ഭുതപ്പെടുത്തിയത്. അപ്പോൾ തന്നെ ഉറപ്പിച്ച. കന്മദത്തിലെ മുത്തശ്ശി ഈ അമ്മ തന്നെയെന്ന്. ലോഹിതദാസ് സാറിനും ഇഷ്ടപ്പെട്ടു. മോഹൻലാൽ ഉൾപ്പെടെയുള്ളവർക്കൊപ്പം ഈസിയായ അവർ അഭിനയിച്ചു. എന്നാൽ സിനിമയിൽ സജീവമാകാൻ അമ്മയ്ക്ക് താൽപര്യമില്ലായിരുന്നു. ഞാൻ സ്വതന്ത്ര സംവിധായകനായപ്പോൾ ഫോണിൽ വിളിച്ച് എനിക്ക് ആശംസകൾ നേർന്നിരുന്നു.


Click it and Unblock the Notifications