അദ്ദേഹം വിളിച്ചിട്ട് ചെറിയ വേഷം നല്‍കിയാല്‍ പോലും ഞാന്‍ പോകുമായിരുന്നു,തുറന്നുപറഞ്ഞ് ദിലീഷ് പോത്തന്‍
മലയാളത്തില്‍ നടനായും സംവിധായകനായുമൊക്കെ തിളങ്ങിയിട്ടുളള താരമാണ് ദിലീഷ് പോത്തന്‍. ആഷിക്ക് അബു സംവിധാനം ചെയ്ത സോള്‍ട്ട് ആന്‍ഡ് പെപ്പര്‍ എന്ന ചിത്രത്തിലൂടെയാണ് നടന്‍ ശ്രദ്ധേയനായത്. തുടര്‍ന്ന് മഹേഷിന്റെ പ്രതികാരം എന്ന ചിത്രം ഒരുക്കി സംവിധായകനായും തിളങ്ങിയിരുന്നു ദിലീഷ് പോത്തന്‍. മഹേഷിന്റെ പ്രതികാരത്തിന് പിന്നാലെ തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന ചിത്രവും ദിലീഷ് പോത്തന്‍ സംവിധാനം ചെയ്തിരുന്നു. ഫഹദ് ഫാസിലും സുരാജ് വെഞ്ഞാറമൂടും പ്രധാന വേഷത്തില്‍ എത്തിയ ചിത്രത്തിന് മികച്ച പ്രേക്ഷക പ്രശംസകള്‍ ലഭിച്ചിരുന്നു.

സംവിധാനത്തിന് പുറമെ അഭിനേതാവായും മലയാളത്തില്‍ സജീവമാണ് ദിലീഷ് പോത്തന്‍. അതേസമയം കാശിന് അത്യാവശ്യമുളള സമയത്ത് ഒന്നും നോക്കാതെ താന്‍ സിനിമ ചെയ്തിട്ടുണ്ടെന്ന് സംവിധായകന്‍ പറഞ്ഞിരുന്നു. സിനിമ തിരഞ്ഞെടുക്കാന്‍ പല കാരണങ്ങളുണ്ടെന്ന് ദിലീപ് പോത്തന്‍ പറയുന്നു. ഒരു സുഹൃത്തിന് വേണ്ടി സിനിമയില്‍ അഭിനയിച്ചിട്ടുണ്ട്. ആ ക്യാരക്ടര്‍ നല്ലതാണോ സിനിമ എനിക്ക് ആസ്വദിക്കാന്‍ കഴിയുന്നുണ്ടോ എന്നൊന്നും ഞാന്‍ നോക്കാറില്ല. കാരണം ഞാന്‍ വ്യക്തി എന്ന നിലയില്‍ അങ്ങനെയാണ്.
എന്റെ ക്യാരക്ടര്‍ തല്ലി പൊളിയാണ് പക്ഷേ സിനിമ നല്ലതാണ് അതുകൊണ്ട് ഞാന്‍ സിനിമ ചെയ്തിട്ടുണ്ട്. പിന്നെ കാശിന് അത്യാവശ്യമുളള സമയത്ത് സിനിമ വരുമ്പോള്‍ ഒന്നും നോക്കാതെ ചെയ്തിട്ടുണ്ട്. എനിക്ക് ചില സംവിധായകരുടെ സഹസംവിധായകനാവാന്‍ മോഹം തോന്നിയിട്ടുണ്ട്. സത്യന്‍ അന്തിക്കാടിനൊപ്പം വര്‍ക്ക് ചെയ്യാന്‍ ആഗ്രഹമുളളത് കൊണ്ട് അദ്ദേഹം ഒരു സിനിമയില്‍ വിളിച്ചിട്ട് ചെറിയ വേഷം നല്‍കിയാല്‍ പോലും ഞാന്‍ പോകുമായിരുന്നു. കാരണം എനിക്ക് സത്യന്‍ അനിക്കാട് സിനിമ എങ്ങനെയാണ് എടുക്കുന്നതെന്ന് ഒന്ന് കണ്ടാല്‍ മതി.
അങ്ങനെ ഞാന്‍ ഒരു സിനിമ തെരഞ്ഞെടുക്കുന്നതിന് നിരവധി കാരണങ്ങളുണ്ട് ദിലീഷ് പോത്തന്‍ പറഞ്ഞു. സഹസംവിധായതനായി നിരവധി സിനിമകളില്‍ പ്രവര്‍ത്തിച്ച ശേഷമാണ് ദിലീഷ് പോത്തന്‍ മഹേഷിന്റെ പ്രതികാരം എന്ന ആദ്യ ചിത്രമൊരുക്കിയത്. അഞ്ചോളം സിനിമകളില്‍ ആഷിക്ക് അബുവിന്റെ സംവിധാന സഹായി ആയിരുന്നു ദിലീഷ് പോത്തന്‍. 2016ലാണ് ദിലീഷ് പോത്തന്റെ ആദ്യ ചിത്രം പുറത്തിറങ്ങിയത്. തുടര്‍ന്ന് അഭിനയത്തിനും സംവിധാനത്തിനും പുറമെ നിര്‍മ്മാതാവായും തിളങ്ങിയിരുന്നു നടന്‍. കുമ്പളങ്ങി നൈറ്റ്‌സ് എന്ന ജനപ്രിയ ചിത്രത്തിന്റെ നിര്‍മ്മാതാക്കളില്‍ ഒരാളായി ദിലീഷ് പോത്തനും ഉണ്ടായിരുന്നു.


Click it and Unblock the Notifications