'ഫഹദിൻ്റെ മാറ്റങ്ങളുടെ തുടക്കം നസ്രിയയില്‍ നിന്നാണ്, രണ്ടുപേരും തമ്മില്‍ വല്ലാത്തൊരു സിങ്കാണുള്ളത്'; ഫാസിൽ
2014ലായിരുന്നു ഫഹദ് ഫാസിലും നസ്രിയയും വിവാഹിതരായത്. അഞ്ജലി മേനോൻ സംവിധാനം ചെയ്ത ബാംഗ്ലൂർ ഡെയ്സിന്റെ ചിത്രീകരണത്തിനിടെ പ്രണയം തുറന്നുപറഞ്ഞ ഇരുവരും അധികം താമസിക്കാതെ വിവാഹം പ്രഖ്യാപിക്കുകയായിരുന്നു.
വിവാഹശേഷം സിനിമയിൽ നിന്ന് വിട്ടുനിന്ന നസ്രിയ പിന്നീട് വീണ്ടുമൊരു അഞ്ജലി മോനോൻ ചിത്രത്തിലൂടെയാണ് മടങ്ങിയെത്തിയത്. ശേഷം ഇരുവരും ഒന്നിച്ച് അഭിനയിച്ച് അൻവർ റഷീദിന്റെ ട്രാൻസ് എന്നൊരു സിനിമ കൂടി പ്രേക്ഷകരിലേക്ക് എത്തി.
ഇരുവരും തമ്മിലുള്ള പ്രായവ്യത്യാസം നസ്രിയ-ഫഹദ് വിവാഹം കഴിഞ്ഞ സമയത്ത് ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു. താരങ്ങൾ തമ്മിൽ പന്ത്രണ്ട് വയസിന്റെ വ്യത്യാസമുണ്ട്. ഫാസിലിന്റെ മകൻ എന്ന ടാഗ് ലൈൻ ഉള്ളതുകൊണ്ടാണ് നസ്രിയ ഫഹദിനെ വിവാഹം ചെയ്യാൻ താൽപര്യം പ്രകടിപ്പിച്ചതെന്നും അന്ന് ഒരു വിഭാഗം വിമർശിച്ച് പറഞ്ഞു. ബാംഗ്ലൂർ ഡെയ്സിന്റെ സമയത്ത് നസ്രിയ തന്നെയാണ് ഫഹദിനോട് ആദ്യം പ്രണയം പറഞ്ഞതും.

ഇന്ന് മലയാളത്തിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള ഒരു താരദമ്പതികളാണ് നസ്രിയയും ഫഹദും. നസ്രിയയെ മരുമകളായി കിട്ടിയതിൽ താനും കുടുംബവും സന്തോഷിക്കുന്നുവെന്നും ഫഹദിലെ മാറ്റങ്ങൾക്ക് പിന്നിൽ നസ്രിയയാണെന്നും പറയുകയാണിപ്പോൾ ഫാസിൽ. വളരെ ക്ഷമയോടെയാണ് ഓരോ കാര്യവും നസ്രിയ കൈകാര്യം ചെയ്യുന്നതും ഫാസിൽ പറയുന്നു.
അഭിനേത്രി എന്നതിലുപരി നിർമ്മാണത്തിലും നസ്രിയ പങ്കാളിയാണ് ഇപ്പോൾ. 'നസ്രിയ ഒരു താരമാണെന്ന് എനിക്കൊരിക്കലും തോന്നിയിട്ടില്ല. കാരണം അങ്ങനെ തോന്നുന്നതായ ഒരു കാര്യവും ആ കുട്ടി ചെയ്യുന്നത് ഞാന്‍ കണ്ടിട്ടില്ല. വളരെ സാധാരണമായി ജീവിക്കാന്‍ ആഗ്രഹിക്കുന്ന ഒരാളാണ് നസ്രിയ. എന്റെ രണ്ട് പെണ്‍മക്കളുമായും വലിയ കൂട്ടാണ്.'
'എപ്പോഴും ഓടി നടന്ന് സിനിമകള്‍ ചെയ്യുന്ന ആളുമല്ല. എന്നാല്‍ അപ്പോഴും നല്ലൊരു ആര്‍ട്ടിസ്റ്റായി നിലനില്‍ക്കാന്‍ സാധിച്ചിട്ടുമുണ്ട് നസ്രിയയ്ക്ക്. അഭിനയത്തോടൊക്കെ വലിയ ബഹുമാനമുള്ള കുട്ടിയാണ്. ചില സിനിമകളെക്കുറിച്ച് നമ്മളോട് വന്ന് ചോദിക്കാറുണ്ട്. നസ്രിയ തെലുങ്ക് സിനിമ ചെയ്തപ്പോള്‍ ഞാന്‍ ശരിക്കും ഞെട്ടിയിരുന്നു. കാരണം തെലുങ്കിലേയ്ക്ക് ഡബ്ബ് ചെയ്യാന്‍ ഒത്തിരി ദിവസം വേണ്ടിവന്നു. പക്ഷെ വളരെ ക്ഷമയോടെ അത് പഠിച്ച് പെര്‍ഫെക്ടായി ചെയ്തു.'
'അത്ര ഡെഡിക്കേഷനാണുള്ളതെന്നും', ഫാസിൽ പറയുന്നു. ഫഹദിന്റെ ജീവിതത്തിൽ അടുക്കും ചിട്ടയുമുണ്ടായത്. നസ്രിയയുടെ വരവോടെയാണെന്നും ഫാസിൽ കൂട്ടിച്ചേർത്തു. 'ഫഹദ് ജീവിച്ച രീതികളിലേക്ക് കടന്നുവന്ന നസ്രിയ അവന്റെ ജീവിതം തന്നെ മാറ്റിമറിച്ചു.'

'കാരണം അതുവരെയുണ്ടായിരുന്ന ഫഹദിന്റെ ജീവിതത്തില്‍ ഒരു ചിട്ടയുണ്ടാകുന്നതൊക്കെ നസ്രിയ വന്നതിന് ശേഷമാണ്. രണ്ടുപേരും തമ്മില്‍ വല്ലാത്തൊരു സിങ്കാണുള്ളത്. രണ്ടുപേരും ഓടി നടന്ന് സിനിമകള്‍ ച്യെുന്നതായി കണ്ടിട്ടില്ല. ഒരു കഥാപാത്രം സ്വീകരിക്കുമ്പോള്‍ അത് ഫഹദിനെ എക്‌സൈറ്റ് ചെയ്യിക്കണം.'
'അത് തന്നെയാണ് നസ്രിയയ്ക്കും വേണ്ടത്. ഇത്തരം കാര്യങ്ങളിലെല്ലാം രണ്ടുപേരും ഒരുപോലെയാണ്. ഫഹദിനെ വളരെ ക്ലോസായി നിരീക്ഷിക്കുകയും ഒപ്പമുണ്ടാകുകയും ചെയ്യുന്ന ഒരു ഭാര്യയാണ്. എന്നെ സംബന്ധിച്ചിടത്തോളം നസ്രിയ നല്ല മരുമകളുമാണെന്നും', ഫാസിൽ പറയുന്നു.
ന്യൂജനറേഷന്‍ എന്ന പദങ്ങള്‍ക്കൊപ്പമാണ് ഫഹദ് ഫാസില്‍ എന്ന പേര് രണ്ടാം വരവ് നടത്തിയശേഷം മലയാളി പ്രേക്ഷകർ കൂട്ടിവായിച്ച് തുടങ്ങിയത്. ന്യൂ ജനറേഷന്‍ സിനിമയയുടെ അടയാളമായി ഫഹദ് പിന്നീട് മാറി. ചാപ്പാകുരിശിലൂടെയാണ് ഫഹദിന്റെ കരിയറിൽ ടേണിംഗ് പോയിന്റുണ്ടായത്. അതോടെ മലയാളസിനിമയില്‍ സ്വന്തമായി ഒരു ഇരിപ്പിടം അദ്ദേഹം സ്വന്തമാക്കി.
പിന്നീട് ഒട്ടേറെ അവസരങ്ങള്‍ മലയാളത്തിന് പുറത്ത് നിന്നും വന്നു. കരിയറില്‍ ചില ചില്ലറ കയറ്റിയിറക്കങ്ങള്‍ ഉണ്ടായെങ്കിലും അത് വിദഗ്ധമായ മാനേജ്‌മെന്റിലൂടെ ഫഹദ് പരിഹരിച്ച് മലയാളത്തിന്റെ അഭിമാനമായി ഇന്ത്യൻ സിനിമയിൽ പടർന്ന് പന്തലിക്കുകയാണ്.


Click it and Unblock the Notifications