ആശുപത്രിയിൽ പോകുന്നതിന് മുൻപ് വേണു വിളിച്ചിരുന്നു, അവസാന ഫോൺ വിളിയെ കുറിച്ച് ഫാസിൽ

എല്ലാവരുമായി വളരെ അടുത്ത ബന്ധമായിരുന്നു നടൻ നെടുമുടി വേണുവിന് . മലയാളത്തിലെ രണ്ട് ജനറേഷൻ താരങ്ങൾക്കൊപ്പം നടന് അഭിനയിക്കാൻ കഴിഞ്ഞിട്ടുണ്ട്. താരമൂല്യം നോക്കാതെ കഥാപാത്രത്തിനും സിനിമയ്ക്കും പ്രധാന്യം നൽകിയാണ് നെടുമുടി വേണു സിനിമകൾ ചെയ്തിരുന്നത്. ഈ കഥാപാത്രങ്ങൾ തന്നെയാണ് നെടുമുടി വേണു എന്ന നടനെ ഇന്നും പ്രേക്ഷകരുടെ മനസ്സുകളിൽ അടയാളപ്പെടുത്തുന്നത്. ഇനിയും നിരവധി കഥാപാത്രങ്ങൾ ബാക്കിയാക്കിയാണ് നടൻ യാത്രയായിരിക്കുന്നത്.

nedumudi venu

നെടുമുടി വേണുവിന്റെ ഏറ്റവും അടുത്ത സുഹൃത്താണ് സംവിധായകൻ ഫാസിൽ.. ആലപ്പുഴ എസ്ഡി കോളേജിൽ ഇരുവരും ഒന്നിച്ചായിരുന്നു പഠിച്ചിരുന്നത്. കോളേജ് കാലത്ത് സഹപാഠിയായ ഫാസിൽ എഴുതിയ നാടകങ്ങളിലൂടെയാണ് അദ്ദേഹം കലാരംഗത്ത് സജീവമായത്. പിന്നീട് ഫാസിൽ സിനിമയിൽ എത്തിയപ്പോഴും തന്റെ ചിത്രങ്ങളിൽ പ്രധാനപ്പെട്ട ഒരു വേഷത്തിൽ നെടുമുടിയും ഉണ്ടായിരുന്നു.

ഇപ്പോഴിത നെടുമുടിയുടെ വിയോഗം ഫാസിലെ ഏറെ സങ്കടത്തിലാഴത്തിയിട്ടുണ്ട്. ആശുപത്രിയിലേക്ക് പോകുന്നതിന് മണിക്കൂറുകൾക്ക് മുൻപ് അദ്ദേഹം വിളിച്ചത് ഫാസിലിനെ ആയിരുന്നു. ഇപ്പോഴിത സുഹൃത്തിനെ കുറിച്ച് വാചാലനാവുകയാണ് ഫാസിൽ. മനോരമ ചാനലിനോടായിരുന്നു പ്രതികരണം. തങ്ങൾ തമ്മിൽ 53 വർഷത്തെ ചങ്ങാത്തമാണെന്നാണ് ഫാസിൽ പറയുന്നത്.

അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ..... അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ.'രാവിലെ ഒരു എട്ടുമണിയോടെ ആയിരുന്നു ഫോൺ വന്നത്. എന്താ വേണുവേ എന്ന് ചോദിച്ചപ്പോൾ. ഒന്നുമില്ല കുറേ ആയില്ലേ സംസാരിച്ചിട്ട് അതുെകാണ്ട് വിളിച്ചതാണ് എന്നായിരുന്നു മറുപടി. ആശുപത്രിയിലേക്ക് പോകുന്നതിന് െതാട്ടുമുൻപായിരുന്നു ഈ വിളി. ആശുപത്രിയിൽ എത്തിക്കഴിഞ്ഞ ശേഷം അദ്ദേഹം ഗുരുതരാവസ്ഥയിലാണെന്ന് അറിഞ്ഞു. ഇന്നലെ രാത്രി അതേ നമ്പറിൽ നിന്നും വീണ്ടും ഫോൺ വന്നു. അദ്ദേഹത്തിന്റെ മകൻ ഉണ്ണിയായിരുന്നു. അത് അപ്പോഴാണ് അദ്ദേഹത്തിന്റെ അതീവഗുരുതരാവസ്ഥയെ പറ്റി അറിയുന്നത്'.

'വ്യക്തിപരമായ വലിയ നഷ്ടമാണ് വേണുവിന്റെ വേർപാട്. സിനിമയിലാണെങ്കിൽ ഒരു നാഷനൽ അവാർഡ് ലഭിച്ചില്ല എന്നതൊഴിച്ചാൽ ബാക്കിയെല്ലാം നേടി വേണു. സോമൻ, സുകുമാരൻ, രതീഷ് ആ തലമുറയിൽ തിളങ്ങി. മമ്മൂട്ടി, മോഹൻലാൽ അവിടെയും വേണു നിറഞ്ഞു. ഇപ്പോഴത്തെ പൃഥ്വി, കുഞ്ചാക്കോ ബോബൻ, ഫഹദ് അവർക്കൊപ്പവും ഈ തലമുറയിലും വേണു നിറഞ്ഞുനിന്നു.' ഫാസിൽ പറയുന്നു.

'ഞങ്ങൾ തമ്മിൽ 53 വർഷത്തെ ബന്ധമുണ്ട്. ഒരുമിച്ചായിരുന്നു കോളജ് പഠനം. ഒരുമിച്ച് മിമിക്രി ചെയ്തു, ഒരുതട്ടിൽ നാടകം ചെയ്തു. ഒരുഘട്ടത്തിൽ വേണു തിരുവനന്തപുരത്ത് സിനിമയ്ക്കായി പോയി. പത്മരാജനും ഭരതനുമടക്കം നിരവധിപേർ അദ്ദേഹത്തെ ഏറ്റെടുക്കാൻ നിൽക്കുന്നുണ്ടായിരുന്നു. ഉദയ-നവോദയയുടെ കൂടെ ഞാനും സംവിധായകനായി മാറി. മൂന്ന് തലമുറക്കൊപ്പം നടന്ന താരമാണ് നെടുമുടി വേണു. അദ്ദേഹം മലയാളസിനിമയിൽ നിറഞ്ഞാടുകയായിരുന്നു. മിന്നാമിനുങ്ങിന്റെ നുറുങ്ങുവട്ടം എന്ന ചിത്രത്തിലെ അഭിനയത്തിന് ദേശീയ അവാർഡ് കിട്ടുമെന്ന് ഞാൻ വിചാരിച്ചിരുന്നു. '35ാം വയസ്സിലും 36ാം വയസ്സിലും വേണു ചെയ്തപോലുള്ള കഥാപാത്രങ്ങൾ അവതരിപ്പിക്കാൻ മലയാളത്തിൽ വേറൊരാളില്ല. അദ്ദേഹം ഇനി പോകുന്ന പരലോകത്തും നിറഞ്ഞാടട്ടെ.'-ഫാസിൽ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X