മോഹന്‍ലാല്‍ ചോദിച്ചു, മണിച്ചിത്രത്താഴിന് രണ്ടാം ഭാഗമുണ്ടോ?, തഗ്ഗ് മറുപടിയുമായി ഫാസില്‍

മോഹന്‍ ലാല്‍ ഫാസില്‍ കൂട്ടുകെട്ടില്‍ നിരവധി സിനിമകള്‍ പിറന്നിട്ടുണ്ട്. ഫാസിലിന്റെയും മോഹന്‍ ലാലിന്റെ ആദ്യത്തെ റിലീസായ ചിത്രവും മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍ ആണ്. മഞ്ഞില്‍ വിരിഞ്ഞ പൂക്കളില്‍ വില്ലനായെത്തിയ 20കാരന്‍ മോഹന്‍ലാലിനെ പിന്നീട് നമ്മള്‍ നിരവധി സിനിമകളില്‍ ഹീറോ പരിവേഷത്തിലാണ് കണ്ടത്. അതിന് ഫാസിലിന്റെ സിനിമകളും ഏറെ സാഹയകരമായിട്ടുണ്ട്.

എന്റെ മാമാട്ടിക്കുട്ടിയമ്മയ്ക്ക്, നോക്കെത്താ ദൂരത്ത് കണ്ണും നട്ട്, മണിചിത്രതാഴ്, ലൈഫ് ഈസ് ബ്യൂട്ടിഫുള്‍, ഹരികൃഷ്ണന്‍സ്, വിസ്മയ തുമ്പത്ത് തുടങ്ങിയ ചിത്രങ്ങള്‍ ഫാസിലിന്റെ സംവിധാനത്തില്‍ മോഹന്‍ലാല്‍ നായകനായെത്തിയതാണ്. മോഹന്‍ലാല്‍ ഫാസില്‍ കൂട്ടുകെട്ടില്‍ ഒരുപക്ഷെ മലയാളിയുടെ ഏറ്റവുപ്രിയപ്പെട്ട സിനിമ മണിച്ചിത്രതാഴ് തന്നെയായിരിക്കും.

FAZIL

ഇന്നും ഒരു കള്‍ട്ട് സിനിമയായി നിലനില്‍ക്കുന്ന മണിച്ചിത്രത്താഴിന് ഒരു രണ്ടാ ഭാഗമില്ലേ എന്ന് ചോദിക്കുന്നവര്‍ നിരവധിയാണ്. നാഗവല്ലിയെയും ഡോക്ടര്‍ സണ്ണിയെയും നകുലനെയുമൊക്കെ മലയാളികള്‍ ഒരിക്കല്‍ കൂടി അഭ്രപാളികളില്‍ എത്തിക്കുമോ എന്നറിയാന്‍ പ്രേക്ഷകര്‍ക്ക് ഇന്നും താത്പര്യമുണ്ട്. ഇപ്പോള്‍ സാക്ഷാല്‍ മോഹന്‍ലാല്‍ തന്നെ ആ ചോദ്യം ചോദിച്ചതിന് ഫാസില്‍ പറയുന്ന മറുപടിയാണ് വൈറല്‍ ആകുന്നത്.

കഴിഞ്ഞവര്‍ഷം മഴവില്‍ മനോരമയിലെ മഴവില്‍ എന്റര്‍ടൈന്‍മെന്റ് അവാര്‍ഡ്‌സ് എന്ന പരിപാടിയില്‍ ഫാസിലിന് അവാര്‍ഡ് നല്‍കുന്ന വേളയിലാണ് മോഹന്‍ലാല്‍ അദ്ദേഹത്തോടൊപ്പമുള്ള ഓര്‍മകള്‍ പങ്കുവെക്കുന്നതിനിടെ ഈ ചോദ്യം ചോദിച്ചത്. ഞാനും ശോഭനയും ഇവിടെ നില്‍ക്കുന്നുണ്ട്. ഡോക്ടര്‍ സണ്ണിയും നാഗവല്ലിയും നില്‍ക്കുന്നുണ്ട്. മണിച്ചിത്രത്താഴിന്റെ രണ്ടാം ഭാഗം ഉണ്ടാവുമോ എന്ന് പലരും ചോദിക്കുന്നുണ്ടെന്നായിരുന്നു മോഹന്‍ലാല്‍ ചോദിച്ചത്. ശോഭനയും ആഗ്രഹം പ്രകടിപ്പിച്ചു എന്നും മോഹന്‍ലാല്‍ പറയുന്നുണ്ട്. അതിന് രസകരമായ മറുപടിയാണ് ഫാസില്‍ അതിന് നല്‍കിയത്.

FAZIL

'അത് അറിയാതെ ക്ലാസിക് ആയി പോയ ഒരു ചിത്രമാണ്. ക്ലാസിക് ആയി പോയ സിനിമ രണ്ടാമത് എടുക്കുന്നത് ശരിയല്ല, ഇനി അഥവാ എടുക്കണമെങ്കില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഒക്കെ വെച്ച് ഒരു 30 വയസ്സ് ഒക്കെ കുറിച്ചിട്ട് നമുക്ക് അങ്ങ് ചെയ്യാം,' എന്നാണ് ഫാസില്‍ പറഞ്ഞത്. ഇത് കേട്ട് വേദിയിലും സദസ്സിലുമുള്ളവര്‍ വരെ പൊട്ടിച്ചിരിച്ചു.

മധു മുട്ടം കഥയെഴുതി സ്വര്‍ഗചിത്ര അപ്പച്ചന്‍ പ്രൊഡ്യൂസ് ചെയ്ത ചിത്രം സൈക്കോളജിക്കല്‍ ഹൊറര്‍ വിഭാഗത്തില്‍പ്പെടുന്ന ചിത്രമാണ്. ചിത്രം തമിഴ്, ഹിന്ദി, കന്നട, ബംഗാളി തുടങ്ങി നാല് ഭാഷകളിലേക്ക് റീമേക്ക് ചെയ്തിട്ടുണ്ട്. റീമേക്ക് ചെയ്ത ചിത്രങ്ങളെല്ലാം ബോക്‌സ് ഓഫീസ് ഹിറ്റുകളുമായിരുന്നു. ഭൂല്‍ബുലയ്യയുടെ സീക്വല്‍ ആയി ഭൂല്‍ബുലയ്യ 2 കൂടി ഇറങ്ങിയിരുന്നു. ഇപ്പോള്‍ ഭൂല്‍ബുലയ്യ 3 2024ല്‍ റിലീസ് ചെയ്യും. തമിഴില്‍ കങ്കണ റണൗട്ട് പ്രധാന വേഷത്തിലെത്തിയ ചന്ദ്രമുഖി 2 വിന് വലിയ വിജയം കാണാന്‍ ആയില്ല.

Read more about: mohanlal
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X