അമ്മ വിഷമിക്കേണ്ട,അവന്റെ കാര്യം ഞാനേറ്റു എന്ന് മമ്മൂട്ടി സര്‍ പറഞ്ഞു: ജി മാര്‍ത്താണ്ഡന്‍

By Prashant V R

ദൈവത്തിന്റെ സ്വന്തം ക്ലീറ്റസ് എന്ന ചിത്രത്തിലൂടെ മലയാളത്തില്‍ തുടക്കം കുറിച്ച സംവിധായകനാണ് ജി മാര്‍ത്താണ്ഡന്‍. മമ്മൂട്ടി നായകനായ സിനിമ സംവിധാനം ചെയ്തുകൊണ്ടാണ് മാര്‍ത്താണ്ഡന്‍ സ്വതന്ത്ര സംവിധായകനായി മാറിയത്. സഹസംവിധായകനായി മലയാളത്തില്‍ സജീവമായിരുന്ന അദ്ദേഹം പിന്നീട് സ്വതന്ത്ര സംവിധായകനായും മാറുകയായിരുന്നു. ദൈവത്തിന്റെ സ്വന്തം ക്ലീറ്റസിന് പിന്നാലെ അച്ഛാ ദിന്‍, പാവാട, ജോണി ജോണി യെസ് അപ്പ എന്നീ ചിത്രങ്ങളും സംവിധായകന്റെതായി മലയാളത്തില്‍ പുറത്തിറങ്ങിയിരുന്നു.

1996 മുതല്‍ സഹസംവിധായകനായി ഇന്‍ഡസ്ട്രിയില്‍ സജീവമായിരുന്ന ജി മാര്‍ത്താണ്ഡന്‍. നിരവധി സിനിമകളില്‍ സംവിധാന സഹായിയായി അദ്ദേഹം പ്രവര്‍ത്തിച്ചിരുന്നു. മലയാളത്തിലെ മുന്‍നിര സംവിധായകരുടെ സിനിമകളിലെല്ലാം ജി മാര്‍ത്താണ്ഡന്‍ ഭാഗമായിരുന്നു. അതേസമയം മെഗാസ്റ്റാര്‍ മമ്മൂട്ടിയെ കുറിച്ച് ജി മാര്‍ത്താണ്ഡന്‍ പറഞ്ഞ കാര്യങ്ങള്‍ സോഷ്യല്‍ മീഡീയയില്‍ ഒന്നടങ്കം വൈറലായി മാറിയിരുന്നു.

മമ്മൂക്കയെ കുറിച്ച്

മമ്മൂക്കയെ കുറിച്ച് അദ്ദേഹത്തിന്റെ സഹോദരന്‍ ഇബ്രാഹിംകുട്ടി നടത്തിയ അഭിമുഖത്തിലാണ് മാര്‍ത്താണ്ഡന്‍ മനസുതുറന്നത്. ജീവിതത്തിലെ വിഷമഘട്ടത്തിലും മറ്റും തന്റെ കൂടെ നിന്ന മമ്മൂക്കയെ കുറിച്ചാണ് ജി മാര്‍ത്താണ്ഡന്‍ തുറന്നുപറഞ്ഞത്. സംവിധായകന്റെ വാക്കുകളിലേക്ക്; ഞാന്‍ ഒരു ഡയറക്ടര്‍ ആയി കാണാന്‍ എറ്റവും ആഗ്രഹിച്ചത് എന്റെ അച്ഛനായിരുന്നു.

അച്ഛന്‍ പെട്ടെന്ന് മരിച്ചു

അച്ഛന്‍ പെട്ടെന്ന് മരിച്ചു. ഞാന്‍ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. കാരണം രാവിലെ അച്ഛനോട് സംസാരിച്ച് സത്യന്‍ അന്തിക്കാടിന്റെ പുതിയ തീരങ്ങള്‍ സെറ്റിലേക്ക് വന്നതായിരുന്നു ഞാന്‍. വീട്ടിലെത്തി ഏതാണ്ട് അടക്കിന്റെ സമയത്ത് ഒരു ഫോണ്‍ വന്നു. അത് മമ്മൂട്ടി സാര്‍ ആയിരുന്നു. ടാ മമ്മൂട്ടിയാടാ. ഞാന്‍ സ്ഥലത്തില്ല, വരാന്‍ പറ്റിയില്ല.

നീ ഫോണ്‍

അത് കുഴപ്പമില്ല സാര്‍ എന്ന് ഞാന്‍ പറഞ്ഞു. നീ ഫോണ്‍ ഒന്ന് അമ്മക്ക് കൊടുക്കുമോ എന്ന് സാര്‍ ചോദിച്ചു. മമ്മൂട്ടി സര്‍ അമ്മയോട് പറഞ്ഞത് അമ്മ വിഷമിക്കേണ്ട ഇവന്റെ കാര്യം ഞാനേറ്റു എന്നാണ്. അങ്ങനെ ഞാന്‍ ഒരുദിവസം ഇമ്മാനുവല്‍ സിനിമയുടെ സെറ്റില്‍ വന്നു. ബ്രേക്ക് സമയത്ത് ഒരു പത്തുമിനിട്ട് സംസാരിക്കാന്‍ സമയം കിട്ടി.

എന്നിട്ട് എന്നോട് ചോദിച്ചു

എന്നിട്ട് എന്നോട് ചോദിച്ചു എന്തായാടാ?. അപ്പോ ഞാന്‍ പറഞ്ഞു ബെന്നിചേട്ടന്‍ എഴുതിക്കൊണ്ടിരിക്കുകയാണ് എന്ന്. പിന്നെ ഞാന്‍ എന്റെ വിഷമം പറഞ്ഞു. അച്ഛന്‍ പോയി. തല്‍ക്കാലം ഞാന്‍ അസോസിയേറ്റ് പണി നിര്‍ത്തിവെച്ചിരിക്കുകയാണ്. എന്ന് സിനിമ തുടങ്ങുമെന്നും എനിക്കറിയില്ല. അച്ഛന്‍ ഒരുപാട് ആഗ്രഹിച്ചിരുന്നു. എന്നെ ഒരു ഡയറക്ടര്‍ ആയി കാണാന്‍, വല്ലാത്ത ഒരു മാനസികാവസ്ഥയിലാണ്.

അപ്പോള്‍ മമ്മൂട്ടി

സാറേ ഞാന്‍ എന്നും പറഞ്ഞു. അപ്പോള്‍ മമ്മൂട്ടി സാറിന്റെ കണ്ണില്‍ ഞാന്‍ ആ ഫീല്‍ കണ്ടു. സാറിന് അത് ഫീല്‍ ചെയ്തു. പിന്നീട് ഏതാണ്ട് മൂന്ന് മാസം കഴിഞ്ഞ് എന്റെ പടം നടന്നു. എനിക്ക് തോന്നുന്നത് രണ്ടോ മൂന്നോ പടം സാറ് എനിക്ക് വേണ്ടി മാറ്റിയിട്ടുണ്ട്. അങ്ങനെ സിനിമയൊക്കെ കഴിഞ്ഞു ഒരു ഇന്റര്‍വ്യൂവില്‍ മമ്മൂട്ടി സാര്‍ പറഞ്ഞു. അവന്റെ അച്ഛന്‍. ഇതൊക്കെ സ്വര്‍ഗത്തിലരുന്ന് കാണുന്നുണ്ടാകുമെന്ന്. അഭിമുഖത്തില്‍ ജി മാര്‍ത്താണ്ഡന്‍ പറഞ്ഞു.

Read more about: mammootty
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X