twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    എംടിയുടെ തിരക്കഥ മമ്മൂട്ടി വായിച്ചില്ല, കാരണം... സംവിധായകന്റെ വെളിപ്പെടുത്തൽ

    |

    മമ്മൂട്ടിയുടെ എക്കാലത്തേയും മികച്ച ചിത്രങ്ങളിലൊന്നാണ് സുകൃതം. എംടി വാസുദേവൻ നായരുടെ തിരക്കഥയിൽ ഹരി കുമാർ ആണ് ചിത്രം സംവിധാനം ചെയ്തത്. 1994 ഡിസംബർ 23 നാണ് ചിത്രം റിലീസ് ചെയ്തത്. മമ്മൂട്ടിക്കൊപ്പം മനോജ് കെ ജയൻ, നരേന്ദ്ര പ്രസാദ്, ഒടുവിൽ ഉണ്ണികൃഷ്ണൻ, ഗൗതമി , ശാന്തി കൃഷ്ണ എന്നിങ്ങനെ വൻ താരനിര അഭിനയിച്ചിരുന്നു. ചിത്രത്തിൽ രവി ശങ്കർ എന്ന കഥാപത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിച്ചത്. മെഗാസ്റ്റാറിന്റെ എക്കാലത്തേയും മികച്ച കഥാപാത്രങ്ങളിൽ ഒന്നാണിത്.

    ഇത് എന്ത് പോസ് ആണ്, പ്രിയങ്ക ചോപ്രയുടെ ഫോട്ടോഷൂട്ട് വൈറലാകുന്നു

    ഇപ്പോഴിത മമ്മൂട്ടിയുടെ സുകൃതം എന്ന ചിത്രത്തെ കുറിച്ചുള്ള ഓർമ പങ്കുവെച്ച് സംവിധായകൻ ഹരി കുമാർ. സിനിമ പുറത്തിറങ്ങിയിട്ട് വർഷങ്ങളായെങ്കിലും ഇന്നും പ്രേക്ഷകരുടെ ഇടയിൽ സുകൃതം ചർച്ചയാകാറുണ്ടെന്നാണ് സംവിധായകൻ പറയുന്നത്. കേരളകൗമുദിയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഇപ്പോഴും ആളുകൾ ചിത്രത്തെ കുറിച്ച് തന്നോട് പറയാറുണ്ടെന്നും സംവിധായകൻ പറയുന്നു. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ...

    സുകൃതം

    തന്റെ മറ്റ് ചിത്രങ്ങളെക്കാളും സുകൃതം ഒരുപടി മുകളിൽ നിൽക്കുന്നു എന്നാണ് പ്രേക്ഷകരുടെ പ്രതികരണം. ഇപ്പോഴും എവിടെ പോയാലും ഈ ചിത്രത്തിനെ കുറിച്ച് പറയാറുണ്ട്. കൂടാതെ മമ്മൂട്ടി ഈ ചിത്രത്തിൽ എത്തിയതിനെ കുറിച്ചും സംവിധായകൻ പറയുന്നുണ്ട്. മമ്മൂട്ടിയെ ഈ ചിത്രത്തിലേയ്ക്ക് കൊണ്ട് വരാൻ അധികം ബുദ്ധിമുട്ടേണ്ടി വന്നില്ലെന്നാണ് സംവിധായകൻ ഹരികുമാർ പറയുന്നത്.

    കഥ അറിയാതെ  അഭിനയിച്ചു

    അന്ന് മമ്മൂട്ടി ചെന്നൈയിലാണ് താമസം. ഫോണിലൂടെയാണ് മമ്മൂട്ടിയോട് ചിത്രത്തിനെ കുറിച്ച് പറയുന്നത്. എംടി സാറിന്റെ ഈ കഥയുടെ ഒറ്റ വരിയാണ് അന്ന് മമ്മൂട്ടിയോട് ഞാൻ പറഞ്ഞത്. മരണം കാത്ത് കിടക്കുന്ന വ്യക്തി ജീവിതത്തിലേയ്ക്ക് തിരികെ വരിമ്പോൾ നേരിടേണ്ടി പ്രതിസന്ധികളാണ് കഥാപാത്രം എന്ന് അദ്ദേഹത്തിനോട് ഞാൻ പറഞ്ഞു. പെട്ടെന്ന് തന്നെ മമ്മൂട്ടി ഓക്കെ പറയുകയായിരുന്നു. സുകൃതത്തിൽ അഭിനയിക്കുമ്പോഴും ഞാൻ പറഞ്ഞ വൺ ലൈൻ അല്ലാതെ മമ്മൂട്ടിയ്ക്ക് കഥ അറിയില്ലായിരുന്നു.

    Recommended Video

    അഖില്‍ അക്കിനേനിയുടെ വില്ലനായി മമ്മൂട്ടി | FilmiBeat Malayalam
    കഥ വായിക്കാത്തതിന്റെ  കാരണം

    പിന്നീട് ഞാൻ അദ്ദേഹത്തിന് ഫുൾ തിരക്കഥ കൊണ്ട് പോയി കൊടുത്തു. എന്നിട്ടും അദ്ദേഹം വായിച്ച. അത് താൻ വായിച്ചാൽ ശരിയാകില്ല എന്നായിരുന്നു മമ്മൂട്ടി പറഞ്ഞത്. കാരണം ഈ കഥ വായിക്കുമ്പോൾ എന്റെ മനസ്സിൽ കഥപാത്രത്തിന് ഒരു രൂപം കൊണ്ട് വരും.നിങ്ങളുടേയും എംടി സാറിന്റേയും മനസ്സിലുള്ള കഥാപാത്രത്തിന്റെ രൂപം എന്താണെന്ന് തന്നോട് പറഞ്ഞാൽ മതി. ആ രീതിയിൽ ചെയ്യാമെന്ന് മമ്മൂട്ടി അന്ന് പറഞ്ഞു. സുകൃതം ചിത്രത്തിലെ പ്രകടനത്തിന് മമ്മൂട്ടി സംസ്ഥാന സർക്കാരിന്റെ മികച്ച നടനുള്ള പുരസ്കാരം ലഭിച്ചിരുന്നു.

    English summary
    Director Hari Kumar Revealed How He Convinced Mammootty For Sukrutham Movie
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X