മമ്മൂട്ടി കാരണം വിക്രം വീണ്ടും മലയാളത്തിലെത്തി, മെഗാസ്റ്റാർ ചിത്രത്തെ കുറിച്ച് സംവിധായകൻ...

തെന്നിന്ത്യൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് വിക്രം. നിലവിൽ തമിഴിലാണ് നടൻ സജീവമെങ്കിലും മലയാള സിനിമയുമായി വളരെ അടുത്ത ബന്ധമാണുള്ളത്. നടന്റെ സിനിമ ജീവിതത്തിൽ നിർണ്ണായകമായ പങ്കുവഹിച്ചത് മലയാള സിനിമയായിരുന്നു. തമിഴിലൂടെയാണ് സിനിമ ജീവിതം നടൻ ആരംഭിച്ചതെങ്കിലും നടൻ പ്രേക്ഷകരുടെ ഇടയിൽ ശ്രദ്ധിക്കപ്പെട്ടത് മലയാളത്തിലൂടെയാണ്.

റായ് ലക്ഷ്മിയുടെ പുതിയ ഗെറ്റപ്പ് കണ്ട് ഞെട്ടി ആരാധകർ, നടി തന്നെയാണോ ഇത്

1993 ൽ പുറത്തിറങ്ങിയ ജോഷി ചിത്രമായ ധ്രുവത്തിലൂടെയാണ് വിക്രം മോളിവുഡിൽ എത്തുന്നത്. മമ്മൂട്ടി നരസിംഹ മന്നാടിയാരായി എത്തിയ ചിത്രത്തിൽ ഭഭ്രൻ എന്ന കഥാപാത്രത്തെയാണ് വിക്രം അവതരിപ്പിച്ചത്. വർഷങ്ങൾ കടന്നു പോയിട്ടും ഇന്നും ഈ ചിത്രം മോളിവുഡ് സിനിമാ ലോകത്തും ആരാധകരുടെ ഇടയിലും ചർച്ചാ വിഷയമാണ്. പിന്നീട് മമ്മൂട്ടി ചിത്രങ്ങളിൽ സ്ഥിരസാന്നിധ്യമാവുകയായിരുന്നു വിക്രം

ഇന്ദ്രപ്രസ്ഥം

മമ്മൂട്ടിയെ കേന്ദ്രകഥാപാത്രമാക്കി 1996 ൽ ഹരിദാസ് സംവിധാനം ചെയ്ത ചിത്രമാണ് ഇന്ദ്രപ്രസ്ഥം. സിനിമ പുറത്തിറങ്ങി വർഷങ്ങൾ കഴിഞ്ഞിട്ടും ഇന്നും ഇന്ദ്രപ്രസ്ഥവും അതിലെ ഗാനങ്ങളും പ്രേക്ഷകരുടെ ഇടയിൽ ചർച്ചാ വിഷയമാണ്. മമ്മൂട്ടിയ്ക്കൊപ്പം പ്രകാശ് രാജും വിക്രവും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തിയിരുന്നു. വിക്രമിന്റെ തുടക്കകാലത്തെ ചിത്രമായിരുന്നു. ഇപ്പോഴിത ഇന്ദ്രപ്രസ്ഥത്തിൽ വിക്രം എത്തിയതിനെ കുറിച്ച് സംവിധായകൻ ഹരിദാസ്. ഒരു ഓൺലെൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

വക്രം  എത്തിയത്

മമ്മൂട്ടിയാണ് ഇന്ദ്രപ്രസ്ഥത്തിലേയ്ക്ക് വിക്രമിന്റെ പേര് നിർദ്ദേശിക്കുന്നത്. സിനിമയുടെ കഥ പറഞ്ഞ് തുടങ്ങിയപ്പോൾ തന്നെ അദ്ദേഹം ചിത്രത്തിലെ നടിയെ കുറിച്ച് ചോദിച്ചിരുന്നു. നോർത്തിന്ത്യൻ നടിമാരെയായിരുന്നു പരിഗണിച്ചിരുന്നത്. ആ സമയത്ത് ചില നടിമാരോട് സിനിമയെ കുറിച്ച് ചർച്ച ചെയ്യുകയും ചെയ്തിരുന്നു.

ഇന്ത്യൻ  സിനിമ ലോകം

മലയാളം മാത്രമല്ല തമിഴ് തെലുങ്ക് ബിസിനസ് മനസ്സിൽ കണ്ട് കൊണ്ടാണ് ആ ചിത്രം ചെയ്തത്. ആ കാലത്തെ വലിയ ബഡ്ജറ്റിൽ ഒരുങ്ങിയ ചിത്രം കൂടിയായിരുന്നു അത്. തമിഴ്, തെലുങ്ക്, ഹിന്ദിയിലും സിനിമ നല്ലത് പോലെ പോയിരുന്നു. പൂർണ്ണമായും മലയാള സിനിമ എന്ന രീതിയിൽ ആയിരുന്നില്ല ഇന്ദ്രപ്രസ്ഥം ചെയ്തത്.

Recommended Video

മമ്മൂട്ടിയുമായി എല്ലാം പറഞ്ഞു തീർത്തോ ? പാർവതി പറയുന്നു
വിജയ രാഘവൻ

വിക്രമിന് പകരം വിജയ രാഘവനെയാണ് ആദ്യം പീറ്റർ എന്ന കഥാപാത്രത്തിലേയ്ക്ക് പരിഗണിച്ചത്. സിനിമയുമായി ബന്ധപ്പെട്ട ചർച്ചക്കിടെയാണ് വിക്രമിന്റെ പേര് അദ്ദേഹം പറയുന്നത്. അന്ന് വിക്രം തമിഴ് സിനിമയിൽ ഒന്നും ആയിട്ടില്ലായിരുന്നു. എന്നാൽ അദ്ദേഹം ആ സമയത്ത് തമിഴിൽ സിനിമ ചെയ്യുന്നുണ്ടായിരുന്നു. മമ്മൂക്കയാണ് വിക്രമിന്റെ പേര് പറയുന്നത്. വിജയരാഘവനായിരുന്നു മനസ്സിലുണ്ടായിരുന്നത് എന്നാൽ പറയുന്നതിന് മുൻപ് തന്നെ വിക്രമിന്റെ പേര് അദ്ദേഹം നിർദ്ദേശിക്കുകയായിരുന്നു. ആ സമയത്ത് മമ്മൂട്ടിക്കൊപ്പം വിക്രം ഒരു സിനിമയിൽ അഭിനയിക്കുകയോ അഭിനയിച്ച് കഴിഞ്ഞ സമയമോ ആയിരുന്നു.

More from Filmibeat

Read more about: mammootty vikram
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X